സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മൂവി അവാര്‍ഡ്സ് (SIIMA) സെപ്റ്റംബറില്‍ ബെംഗളൂരുവില്‍ നടക്കും. കലാസാങ്കേതിക രംഗങ്ങളില്‍ മികച്ച പ്രകടനങ്ങള്‍ കാഴ്ച വയ്ക്കുന്ന ദക്ഷിണേന്ത്യന്‍ ചലച്ചിത്ര വ്യവസായത്തിലെ കലാകാരന്മാരെയാണ് പുരസ്കാരങ്ങള്‍ നല്കി ആദരിക്കുന്നത്.
സൈമ അവാര്‍ഡ്സിന്റെ പത്താം വാര്‍ഷികം കൂടിയാണിത്. ബെംഗളൂരു ആണ് ഇത്തവണ സൈമ 2022 അവാര്ഡ്സിന് ആതിഥേയത്വം വഹിക്കുന്നത്. സെപ്റ്റംബര്‍ 10, 11 തീയതികളിലാണ് അവാര്‍ഡ് നിശ. കഴിഞ്ഞ വര്‍ഷം ഹൈദരാബാദിലാണ് അവാര്‍ഡ് നിശ അരങ്ങേറിയത്.
2012-ല്‍ വിഷ്ണു വര്ധന് ഇന്ദൂരിയും ബൃന്ദ പ്രസാദ് അഡുസിമിലിയും ചേര്‍ന്നാണ് സൈമ അവാര്‍ഡ്സ് ലോഞ്ച് ചെയ്തത്.
Recent Comments