നിവിന്‍പോളിയെ നായകനാക്കി നവാഗതനായ ലിജു കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രമാണ് പടവെട്ട്.
പടവെട്ട് ടീം ഇന്നലെയാണ് ഇടുക്കിയില്‍നിന്ന് എറണാകുളത്ത് എത്തിയത്. പടവെട്ടിന്റെ എഡിറ്റിംഗ് വര്‍ക്കുകള്‍ നടന്നത് ഇടുക്കിയില്വച്ചായിരുന്നു. ഇതുവരെയുള്ള ഭാഗങ്ങളുടെ എഡിറ്റിംഗ് പൂര്‍ത്തിയാക്കിയശേഷമുള്ള മടങ്ങിവരവാണ്.
വന്നപ്പോഴാണ് നിവിന്‍പോളിയുടെ ജന്മദിനമാണെന്നറിഞ്ഞത്. ലിജുകൃഷ്ണ, നിവിനെ ഫോണില്‍ വിളിച്ചു. ഫ്ളാറ്റില്‍ ഉണ്ടെന്നറിഞ്ഞപ്പോള്‍ അവിടംവരെ പോകാന്‍ തീരുമാനിക്കുകയായിരുന്നു. ഉടനെതന്നെ കേക്കിന് ഓര്‍ഡര്‍ ചെയ്തു. നിവിന്‍പോളിയുടെ പടവെട്ടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ആലേഖനം ചെയ്തിട്ടുള്ള കേക്കിനാണ് ഓര്‍ഡര്‍ കൊടുത്തത്.
സംവിധായകന് ലിജുകൃഷ്ണയും ക്യാമറാമാന് ദീപക് ഡി. മേനോനും എഡിറ്റര്‍ ഷഫീക്ക് മുഹമ്മദലിയും എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിപിനും പ്രൊഡക്ഷന്‍ കണ്ട്രോളര് ജാവേദും അസിസ്റ്റന്റ് ഡയറക്ടര്‍ ഷെഫീക്കും കൂടിയാണ് നിവിന്റെ ഫ്ളാറ്റിലേക്ക് പോയത്. പോകുന്നവഴിയില്‍ അവര്‍ കേക്കും വാങ്ങിവച്ചിരുന്നു.
ഫ്ളാറ്റില്‍വച്ച് കേക്ക് മുറിച്ച് നിവിന്‍ ജന്മദിനം ആഘോഷിച്ചു. അങ്ങനെ ഇത്തവണത്തെ നിവിന്റെ ജന്മദിനം പടവെട്ട് ടീമിനൊപ്പമായി.

സണ്ണിവെയ്ന് ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രമാണ് പടവെട്ട്. സണ്ണിവെയ്ന് പ്രൊഡക്ഷനോടൊപ്പം ന്യൂ സൂര്യ ഫിലിംസും നിര്‍മ്മാണ പങ്കാളിയാണ്.
കഴിഞ്ഞ ഡിസംബറിലാണ് പടവെട്ടിന്റെ ഷൂട്ടിംഗ് കണ്ണൂരില്‍ തുടങ്ങിയത്. ഫെബ്രുവരിയില്‍ ഷൂട്ടിംഗ് നിറുത്തിവച്ചു. ഇനി 18 ദിവസത്തെ വര്‍ക്കുകള്‍ കൂടി അവശേഷിക്കുന്നുണ്ട്. നിറയെ ആള്‍ക്കൂട്ടം വേണ്ട പോര്‍ഷനുകളാണ് ഇനി ചിത്രീകരിക്കാനുള്ളത്. അതുകൊണ്ടുതന്നെ കോവിഡിന്റെ ശക്തി കുറയുന്നതുവരെ കാത്തിരിക്കണം. സണ്ണിവെയ്ന് തന്നെ നിര്‍മ്മിച്ച മൊമന്റ് ജസ്റ്റ് ബിഫോര്‍ ഡെത്ത് എന്ന നാടകത്തിന്റെ സംവിധായകന് കൂടിയാണ് ലിജുകൃഷ്ണ.
Recent Comments