നടിയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ നടന് സിദ്ധിക്കിനെ ഇന്ന് പ്രത്യേക അന്വേഷണ സംഘം ചോദ്യംചെയ്തു. ഇതിനായി ഇന്ന് രാവിലെ മകന് ഷഹീനൊപ്പം തിരുവനന്തപുരത്ത് എത്തി. സുഹൃത്തും നടനുമായ ബിജു പപ്പനും ഒപ്പമുണ്ടായിരുന്നു. കമ്മീഷണര്‍ ഓഫീസിലാണ് ഇവര്‍ ആദ്യം എത്തിയത്. പിന്നീട് ചോദ്യം ചെയ്യലിനായി കണ്ടോണ്മെന്റ് സ്റ്റേഷനിലേയ്ക്ക് പോവുകയായിരുന്നു. പ്രത്യേകം തയ്യാറാക്കിയ ഇരുനൂറോളം ചോദ്യങ്ങളുണ്ടായിരുന്നു. ചോദ്യങ്ങളോട് സിദ്ദിഖ് കൃത്യമായി പ്രതികരിച്ചുവെന്നാണ് അറിയുന്നത്. ചോദ്യം ചെയ്തുകൊണ്ടിരിക്കുന്നതിനിടെ അന്വേഷണ തലവന്‍ കൂടിയായ മെറിന് ജോസഫും എത്തി. അവരും സിദ്ദിഖിനെ ചോദ്യം ചെയ്തു. പിന്നീട് സിദ്ദിഖിന്റെ സ്റ്റേറ്റ്മെന്റ് എടുത്ത് വിട്ടയയ്ക്കുകയായിരുന്നു. പന്ത്രണ്ടാം തീയതി വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അന്ന് മൊബൈലും ലാപ്ടോപ്പുമടക്കം സറണ്ടര്‍ ചെയ്യണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
നേരത്തേ അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നില്‍ കീഴടങ്ങാതെ സിദ്ദിഖ് ഒളിവില്‍ പോയിരുന്നു. സുപ്രീം കോടതിയില്‍നിന്ന് ഇടക്കാല ജാമ്യന്‍ നേടി എത്തിയതിന് പിന്നാലെയാണ് ചോദ്യം ചെയ്യലിന് സിദ്ദിഖ് തയ്യാറായത്. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് അന്വേഷ ഉദ്യോഗസ്ഥര്‍ക്ക് രണ്ട് തവണ ഇമെയില്‍ സന്ദേശം അയയ്ക്കുകയും ചെയ്തിരുന്നു.
Recent Comments