ലോകത്തില്‍ ഏറ്റവും കൂടുതല്‍ രാജ്യങ്ങളില്‍ തെരെഞ്ഞെടുപ്പ് നടക്കുന്ന വര്‍ഷം 2024 ലാണ്. ഏതാണ്ട് 97 രാജ്യങ്ങളില്‍. കഴിഞ്ഞ ദിവസമാണ് ഇറാനിലെയും യുകെയിലെയും തെരെഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്ത് വന്നു. രണ്ട് രാജ്യങ്ങളിലും നിലവിലുള്ള ഭരണ കക്ഷിക്ക് വന്‍ തിരിച്ചടിയാണ് കിട്ടിയത്. ഇറാനില്‍ പരിഷ്ക്കരണ വാദികളുടെ പാര്‍ട്ടിയും യു കെയില്‍ ലേബര്‍ പാര്‍ട്ടിയുമാണ് അധികാരത്തിലെത്തിയത്.
ഇറാനിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പരിഷ്കരണവാദി(Reformist) സ്ഥാനാര്‍ത്ഥി മസൂദ് പെസെഷ്കിയാന് ആണ് വിജയിച്ചത്. യുകെയില്‍ ലേബര്‍ പാര്‍ട്ടി നേതാവ് കെയര്‍ സ്റ്റാര്‍മര്‍ പ്രധാനമന്ത്രിയായി. ഇതിനു മുമ്പ് നിരവധി രാജ്യങ്ങളില്‍ തെരെഞ്ഞെടുപ്പ് നടക്കുകയുണ്ടായി.
ജനുവരി മാസത്തില്‍ എട്ട് രാജ്യങ്ങളിലാണ് തെരെഞ്ഞെടുപ്പ് നടന്നത്. ആ രാജ്യങ്ങള്‍ ഇവയാണ്- ബംഗ്ലാദേശ്, ഭൂട്ടാന്, സിന്റ് മാര്‍ട്ടന്‍(നെതര്‍ലാന്‍ഡ്സ് രാജ്യത്തിന്റെ ഭാഗമാണ് ഇത്.) തായ്വാന്, കൊമോറോസ്(ആഫ്രിക്കയുടെ കിഴക്കന്‍ തീരത്ത്, മൊസാംബിക്ക് സമീപം ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഒരു അഗ്നിപര്‍വ്വത ദ്വീപസമൂഹമാണ് ഇത്) പ്രസിഡന്റ് തെരഞ്ഞെടുപ്പ്, ലിച്ചെന്‍സ്റ്റീന്‍ (ഓസ്ട്രിയയ്ക്കും സ്വിറ്റ്സര്‍ലന്‍ഡിനും ഇടയിലുള്ള 25 കിലോമീറ്റര്‍ നീളമുള്ള ജര്‍മന്‍ ഭാഷ സംസാരിക്കുന്ന പ്രദേശം), ഫിന്ഡ്ലാന്ഡ് പ്രസിഡന്റ് (ഒന്നാം റൗണ്ട്) തെരഞ്ഞെടുപ്പ്.
ഫെബ്രുവരി മാസത്തില്‍ ആറു രാജ്യങ്ങളിലാണ് തെരെഞ്ഞെടുപ്പ് നടന്നത്. അവ ഇപ്രകാരം. എല്‍ സാല്‍വദോര്‍, അസര്ബൈജാന് പ്രസിഡന്റ് തെരെഞ്ഞെടുപ്പ്, പാകിസ്ഥാന്, ഇന്ത്യോനേഷ്യ ,ബെലാറസ് (യൂറോപ്പിലെ ഒരു രാജ്യം) ഫിന്ഡ്ലാന്ഡ് പ്രസിഡന്റ് (രണ്ടാം റൗണ്ട്) തെരഞ്ഞെടുപ്പ്
മാര്‍ച്ച് മാസം തെരഞ്ഞെടുപ്പ് നടന്ന രാജ്യങ്ങള്‍ ഇവയാണ്. ഇറാന് പാര്‍ലിമെന്റ് (ഒന്നാം റൗണ്ട് ), സ്വിറ്റ്സര്‍ലന്‍ഡ്, അയര്‍ലന്‍ഡ്, പോര്‍ട്ടുഗല്‍, റഷ്യ, സ്ലൊവാക്യ പ്രസിഡന്റ് (ഒന്നാം റൗണ്ട്) തെരഞ്ഞെടുപ്പ്, സെനഗല്‍ (പശ്ചിമാഫ്രിക്കയിലെ ഏറ്റവും പടിഞ്ഞാറന്‍ രാജ്യമാണ്) പ്രസിഡന്റ് തെരഞ്ഞെടുപ്പ്.
ഏപ്രില്‍ മാസം തെരഞ്ഞെടുപ്പ് നടന്ന രാജ്യങ്ങള്‍ ഇപ്രകാരമാണ്. കുവൈറ്റ്, സ്ലൊവാക്യ പ്രസിഡന്റ് (രണ്ടാം റൗണ്ട്), തെക്കന്‍ കൊറിയ, ക്രൊയേഷ്യ (Croatia)സോളോമന് ദ്വീപുകള്‍ (സൗത്ത് പസഫിക്കിലെ നൂറുകണക്കിന് ദ്വീപുകളുള്ള പ്രദേശം), ഇന്ത്യ (ഒന്നും രണ്ടും ഘട്ടം), ഇക്വഡോര്‍, മാല ദ്വീപ്, നോര്‍ത്ത് മാസിഡോണിയ (തെക്കുകിഴക്കന്‍ യൂറോപ്പിലെ ഒരു ഭൂപ്രദേശമാണ്), ടോഗോ (ഗിനിയ ഉള്‍ക്കടലിലുള്ള പശ്ചിമാഫ്രിക്കന്‍ രാജ്യമാണിത്).
മെയ് മാസത്തില്‍ തെരഞ്ഞെടുപ്പ് നടന്ന രാജ്യങ്ങള്‍ താഴെ ചേര്‍ക്കുന്നു. പനാമ, ഇന്ത്യ (മൂന്ന്, നാല്, അഞ്ച്, ആറു ഘട്ടം), ചാഡ് (വടക്കന്‍, മധ്യ ആഫ്രിക്കയുടെ ക്രോസ്റോഡിലുള്ള പ്രദേശം), നോര്‍ത്ത് മാസിഡോണിയ (രണ്ടാം റൗണ്ട്), ഇറാന് പാര്‍ലിമെന്റ്(രണ്ടാം റൗണ്ട്), ല്ത്വാനിയ, ഡൊമിനിക്കന്‍ റിപ്പബ്ലിക് (കരീബിയന്‍ രാജ്യമാണ് ഇത്) ,മഡഗാസ്കര്‍ (തെക്കുകിഴക്കന്‍ തീരത്ത് സ്ഥിതി ചെയ്യുന്ന രാജ്യം), വാനുവാട്ടു(1,300 കിലോമീറ്റര്‍ വ്യാപിച്ചുകിടക്കുന്ന ഏകദേശം 80 ദ്വീപുകള്‍ ചേര്‍ന്ന ഒരു ദക്ഷിണ പസഫിക് മഹാസമുദ്ര രാഷ്ട്രമാണ്).
ജൂണ്‍ മാസം തെരഞ്ഞെടുപ്പ് നടന്ന രാജ്യങ്ങള്‍ ഇപ്രകാരമാണ്. ഐസ്ലന്റ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്, മെക്സിക്കോ, യൂറോപ്പിന് പാര്‍ലിമെന്റ്, ബെല്‍ജിയം പാര്‍ലിമെന്റ്, സാന്‍ മറിനോ(വടക്കന്‍ മധ്യ ഇറ്റലിയാല്‍ ചുറ്റപ്പെട്ട ഒരു പര്‍വതപ്രദേശം), സ്ലോവേനിയ, സൗത്ത് ഒസ്സെഷ്യ (റഷ്യയുമായി ബന്ധപ്പെട്ടു കിടക്കുന്ന പ്രദേശം), ഇറാന് പ്രസിഡന്റ് തെരെഞ്ഞെടുപ്പ് (ഒന്നാം റൗണ്ട്), മംഗോളിയ, മൗറിറ്റാനിയ(ഔദ്യോഗികമായി ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് മൗറിറ്റാനിയ, വടക്കുപടിഞ്ഞാറന്‍ ആഫ്രിക്കയിലെ ഒരു പരമാധികാര രാജ്യമാണ്.), ഫ്രാന്‍സ് (ഒന്നാം റൗണ്ട്).
ജൂലൈ മാസം തെരഞ്ഞെടുപ്പ് നടന്ന രാജ്യങ്ങള്‍ ഇവ. യു കെ, ഇറാന് പ്രസിഡന്റ് (രണ്ടാം റൗണ്ട്),
റുവാണ്ട(മധ്യ ആഫ്രിക്കയിലെ ഗ്രേറ്റ് റിഫ്റ്റ് വാലിയിലെ ഒരു ഭൂപ്രദേശമാണ്.), സിറിയ, വെനിസ്വല.
ആഗസ്റ്റ് മാസത്തില്‍ നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പ് സെന്റ് മാര്ട്ടിന് എന്ന രാജ്യത്ത് മാത്രമാണ്. സെന്റ് മാര്ട്ടിന്(നെതര്‍ലാന്‍ഡ്സിന്റെ ഭാഗം, കരീബിയന്‍ ദ്വീപിന്റെ തെക്ക് ഭാഗത്തുള്ള ഒരു രാജ്യമാണ്)
സെപ്തംബറില്‍ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന രാജ്യങ്ങള്‍ അസര്ബൈജാന് പാര്‍ലിമെന്റ് തെരഞ്ഞെടുപ്പ്, അള്‍ജീരിയ പ്രസിഡന്റ് തെരഞ്ഞെടുപ്പ്, ജോര്‍ദാന്‍ ,ചെക്ക് റിപ്പബ്ലിക്, സ്വിറ്റ്സര്‍ലന്‍ഡ് റഫറണ്ടം, ഓസ്ട്രിയ പാര്‍ലിമെന്റ്.
ഒക്ടോബര്‍ മാസം തെരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്ന രാജ്യങ്ങള്‍ ഇവയാണ്. ടുണീഷ്യ പ്രസിഡന്റ് തെരെഞ്ഞെടുപ്പ്. (ആഫ്രിക്കയിലെ ഏറ്റവും വടക്കേ അറ്റത്തുള്ള രാജ്യമാണ് ടുണീഷ്യ), മൊസാംബിക് (ഇതൊരു ദക്ഷിണാഫ്രിക്കന്‍ രാജ്യമാണ്), ല്ത്വാനിയ പാര്‍ലിമെന്റ്, മോള്‍ഡോവ (കിഴക്കന്‍ യൂറോപ്യന്‍ രാജ്യവും മുന്‍ സോവിയറ്റ് റിപ്പബ്ലിക്കുമാണിത്), ജോര്‍ജിയ, ഉറുഗ്വായ് ,
നവംബര്‍ മാസം നടക്കുന്ന രാജ്യങ്ങളിലെ തെരഞ്ഞെടുപ്പില്‍ ഏറ്റവും പ്രധാനപ്പെട്ട രാജ്യം അമേരിക്കയാണ് (യുഎസ് എ), പലാവു (പടിഞ്ഞാറന്‍ പസഫിക് സമുദ്രത്തിലെ മൈക്രോനേഷ്യ മേഖലയുടെ ഭാഗമായ 500-ലധികം ദ്വീപുകളുടെ ഒരു ദ്വീപസമൂഹമാണ് ഇത്), സൊമാലിലാന്‍ഡ് (ആഫ്രിക്കയുടെ കൊമ്പിലെ അംഗീകരിക്കപ്പെടാത്ത ഒരു രാജ്യമാണ്), സ്വിസര്‍ലാന്‍ഡ് റഫറണ്ടം, റൊമാനിയ പ്രസിഡന്റ് തെരഞ്ഞെടുപ്പ്, നമീബിയ ,മൗറീഷ്യസ്
ഡിസംബര്‍ മാസം തെരഞ്ഞെടുപ്പ് നടക്കുവാന്‍ പോവുന്ന രാജ്യങ്ങള്‍ ഇവയാണ്- റൊമാനിയ പാര്‍ലിമെന്റ്, ഘാന, സൗത്ത് സുഡാന് പ്രസിഡന്റ് തെരെഞ്ഞെടുപ്പ് എന്നിവയാണ്. ഇതില്‍ ബോട്സ്വാന, ചാഡ്, ക്രൊയേഷ്യ, ഗിനിയ-ബിസാവു (പശ്ചിമാഫ്രിക്കയിലെ അറ്റ്ലാന്റിക് തീരത്തുള്ള ഒരു ഉഷ്ണമേഖലാ രാജ്യമാണ്), കസാഖിസ്ഥാന്‍ ,ഉസ്ബെക്കിസ്ഥാന്, കിരിബാതി (മധ്യ പസഫിക് സമുദ്രത്തിലെ ഓഷ്യാനിയയുടെ മൈക്രോനേഷ്യ ഉപമേഖലയിലെ ഒരു ദ്വീപ് രാജ്യമാണ്.), ശ്രീലങ്ക ,മോണ്‍സെറാറ്റ് (ഒരു പര്‍വതപ്രദേശമായ കരീബിയന്‍ ദ്വീപാണ് ഇത്).
Recent Comments