കാര്‍ഗില്‍ സ്മരണയില്‍ ഭാരതം. ദ്രാസിലെ കാര്‍ഗില്‍ യുദ്ധസ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിച്ച പ്രധാനമന്ത്രി 25 വര്‍ഷം മുമ്പ് കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച ധീര ജവാന്മാര്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ചവര്‍ അമരത്വം നേടിയവരെന്ന് നരേന്ദ്ര മോദി പറഞ്ഞു. ഓരോ സൈനികന്റെയും ത്യാഗം സ്മരിക്കുന്നെന്ന് പ്രധാനമന്ത്രി. ദ്രാസിലെ യുദ്ധസ്മാരകത്തില്‍ എത്തി പുഷ്പചക്രം അര്‍പ്പിച്ച ശേഷം സംസാരിക്കുകയായികുന്നു അദ്ദേഹം.
രാജ്യം സൈനികരോട് കടപ്പെട്ടിരിക്കുന്നു. സൈനികരുടെ വീരമൃത്യു രാജ്യം എന്നും ഓര്‍ക്കും. ആധുനിക ആയുധങ്ങള്‍ ലഭ്യമാക്കി സേനയെ കൂടുതല്‍ നവീകരിക്കും. നിഴല്‍ യുദ്ധം നടത്തി ഇന്ത്യയെ തോല്‍പ്പിക്കാന്‍ പാകിസ്താന് സാധിക്കില്ല.
കാര്‍ഗില്‍ പാകിസ്താന് ഭീകരതയുടെ യഥാര്‍ത്ഥ മുഖം കാണിച്ചു. തിരിച്ചടികളില്‍ നിന്ന് പാകിസ്താന് പാഠം പഠിച്ചില്ല. ഭീകരതയെ ഇല്ലാതാക്കാന്‍ ഉള്ള തീരുമാനം ഉറച്ചതെന്ന് നരേന്ദ്ര മോദി പറഞ്ഞു. പാകിസ്താന്റെ ദുഷ്ടലക്ഷ്യങ്ങളെ തകര്‍ക്കുമെന്നും നരേന്ദ്രമോദി പറഞ്ഞു.കാര്‍ഗില്‍ ഇന്ത്യയുടെ ശക്തിലോകത്തെ കാണിച്ചു. കശ്മീര്‍ ഇപ്പോള്‍ സമാധാനത്തിലേക്ക് മടങ്ങുന്നു. ഭീകരവാദത്തോട് സന്ധിയില്ല. അഗ്നിവീര്‍ പദ്ധതിയുടെ ലക്ഷ്യം രാജ്യത്തിന്റെ സുരക്ഷയെന്ന് പ്രധാനമന്ത്രി പറഞ്ഞു.
എന്നാല്‍ ചിലര്‍ ഇതിനെ തങ്ങളുടെ രാഷ്ട്രീയത്തിനായി ഉപയോഗിച്ചു. സൈനികരെ കാവല്‍ ജോലിക്കായി മാത്രം കണ്ടവരാണ് ഇത് ചെയ്തത്. എനിക്ക് രാജ്യമാണ് വലുത്. രാഷ്ട്രീയത്തിനല്ല. രാഷ്ട്രത്തിനായി ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. രാജ്യത്തെ യുവാക്കളെ കളിപ്പാവകള്‍ ആക്കുകയാണ് ചിലര്‍. ദേശീയ സുരക്ഷയെ രാഷ്ട്രീയത്തിനായി ഉപയോഗിക്കരുതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
Recent Comments