ഇന്ത്യ ഒട്ടാകെ വന്‍ വിജയമായി മാറിയ പുഷ്പ, രണ്ടാം ഭാഗത്തിന്റെ ബജറ്റ് വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. ചിത്രം ആകെ 350 കോടി എന്ന വന്‍ ബജറ്റിലാണ് ഒരുങ്ങുന്നത്. നിലവില്‍ ബോളിവുഡിലെ തന്നെ വിവിധ നിര്‍മ്മാണ കമ്പനികള്‍ പുഷ്പ 2 ന്റെ നിര്‍മ്മാണ പങ്കാളിയാകാന്‍ അണിയറക്കാരെ സമീപിക്കുന്നുമുണ്ട്.
സുകുമാര്‍ സംവിധാനം ചെയ്ത പുഷ്പ 1, ബോക്സ് ഓഫീസില്‍ 365 കോടിയിലേറെ രൂപ കളക്ട് ചെയ്തിരുന്നു. നവീന്‍ യര്‍നേനിയും വൈ. രവി ശങ്കറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. ആദ്യ ഭാഗത്തിനായി സംവിധായകന് വാങ്ങിയ പ്രതിഫലം 18 കോടിയായിരുന്നു.
എന്നാല്‍ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലെത്തുമ്പോള്‍ സംവിധായകന്റ പ്രതിഫലം ഏകദേശം 50 കോടിയോളമാകും. നായകന് അല്ലു അര്ജുന് 90 കോടിയാണ് പ്രതിഫലം. മാത്രമല്ല സിനിമയുടെ ലാഭ വിഹിതത്തിന്റെ ഒരു ഭാഗമായ 10 കോടിയും താരം ആവിശ്യപ്പെട്ടിട്ടുണ്ടെന്നാണ് അറിയുന്നത്. അങ്ങനെ ആകെ മൊത്തം 100 കോടിയാകും പുഷ്പ 2 ല്‍ താരത്തിന്റെ പ്രതിഫലം.
ആഗസ്റ്റിലാണ് പഷ്പ 2 ന്റെ ചിത്രീകരണം ആരംഭിക്കുന്നതെന്ന് അണിയറക്കാര്‍ പറയുന്നു. സിനിമയുമായി ബന്ധപ്പെട്ട മറ്റ് എല്ലാ അണിയറക്കാര്ക്കുംകൂടി 50 മുതല്‍ 75 കോടി രൂപയാണ് നിര്‍മ്മാതാക്കള്‍ പ്രതിഫലമായി കണക്കാക്കിയിരിക്കുന്നത്. പുഷ്പ 2 ല്‍ മലയാളികളുടെ പ്രിയതാരം ഫഹദ് ഫാസില്‍ ഉണ്ടെന്നും ഇല്ലെന്നുമുള്ള സ്ഥിരീകരിക്കാത്ത വാര്‍ത്തകളും വരുന്നുണ്ട്.
Recent Comments