പൊതിച്ചോറില്‍ അച്ചാര്‍ ഇല്ലാത്തതിന്റെ പേരില്‍ തമിഴ് നാട് വില്ലുപുരത്തുള്ള ഹോട്ടല്‍ ഉടമ നഷ്ടപരിഹാരമായി 35000 രൂപ നല്‍കേണ്ട അവസ്ഥയാണ് ഇപ്പോള്‍. വെറും 25 രൂപയില്‍ ഒതുങ്ങേണ്ടിയിരുന്ന ഒരു അച്ചാര്‍ പ്രശ്നത്തിനാണ് ഇത്രയും തുക നല്‍കേണ്ടി വന്നിരിക്കുന്നത്. 2022 ല്‍ മരണാനന്തര ചടങ്ങില്‍ വിതരണം ചെയ്യാനായി വില്ലുപുരം മുരുകന് ടെമ്പിള്‍ തെരുവില്‍ കഴിയുന്ന ആരോഗ്യസ്വാമി 25 പൊതിച്ചോറിനായി 2000 രൂപ വില്ലുപുരത്തുള്ള ഹോട്ടലുടമയ്ക്ക് നല്കി. വീട്ടിലെത്തി പൊതിച്ചോറ് തുറന്നതോടെ ഇതിനൊപ്പം അച്ചാറില്ലെന്ന് ബോധ്യമായി. ഒരു രൂപ വീതം വിലയുള്ള 25 പാക്കറ്റുകളാണ് ചോറിനൊപ്പം നല്‍കാതിരുന്നത്.
ഇതോടെ കടയില്‍ തിരിച്ചെത്തിയ ആരോഗ്യസ്വാമി അച്ചാറില്ലാത്തതിനാല്‍ 25 രൂപ തിരികെ നല്‍കാനാവശ്യപ്പെട്ടു. ഹോട്ടല്‍ ഉടമ വിസമ്മതിച്ചു. ആരോഗ്യസ്വാമി വില്ലുപുരം ഉപഭോക്തൃകോടതിയില്‍ പരിഹാര കമ്മീഷനില്‍ നല്കിയ പരാതിയിലാണ് വിധി വന്നത്. ആരോഗ്യസ്വാമിക്ക് ഉണ്ടായ ബുദ്ധിമുട്ടിന് 30000 രൂപയും വ്യാപര ചെലവായി 5000 രൂപയും 25 പാക്കറ്റ് അച്ചാറിന് 25 രൂപയും തുകയുടെ യഥാര്‍ത്ഥ രസീതും വിധി വന്ന് 45 ദിവസത്തിനകം ഹോട്ടല്‍ ഉടമ നല്‍കണം. വീഴ്ച വരുത്തിയാല്‍ പ്രതിമാസം ഒന്‍പത് ശതമാനം പലിശ സഹിതം അടയ്ക്കണമെന്നും വിധിയില്‍ പറയുന്നു.
Recent Comments