മലയാളം കണ്ട ഏറ്റവും വലിയ ബജറ്റ് ചിത്രമായ എമ്പുരാനിലെ, മോഹന്‍ലാലിന്റെ ക്യാരക്റ്റര്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് അബ്രാം ഖുറേഷി എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് പുറത്തു വിട്ടത്. പോസ്റ്റര്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ആഘോഷമാക്കിയിരിക്കുകയാണ് ആരാധകര്‍. ലൂസിഫര്‍ ക്ലൈമാക്സിലെ പോലെ കറുത്ത ഷര്‍ട്ട് ധരിച്ച് കൊണ്ട് കത്തി പടരുന്ന അഗ്നിക്ക് നടുവില്‍ നില്ക്കുന്ന അബ്രാം ഖുറേഷിയെയാണ് പോസ്റ്ററില്‍ കാണിച്ചിട്ടുള്ളത്.
പോസ്റ്റര്‍ റിലീസിന് മണിക്കൂറുകള്‍ മുന്‍പ് അബ്രാം ഖുറേഷിയുടെ കണ്ണുകളുടെ ചിത്രം പൃഥ്വിരാജ് പോസ്റ്റ് ചെയ്തിരുന്നു. ചിത്രത്തിന്റെ ക്യാപ്ഷ്യനായി, ‘അയാളുടെ കണ്ണുകളിലേയ്ക്ക് സൂക്ഷിച്ചു നോക്കിയാല്‍, നരകത്തിന്റെ ആഴങ്ങളില്‍ ആളി കത്തുന്ന തീ നിങ്ങള്‍ക്ക് കാണാം’, അബ്രാം. സ്റ്റീഫന്‍. ദി ഓവര്‍ലോര്‍ഡ്’ എന്നാണ് പ്രിഥ്വിരാജ് കുറിച്ചത്.
എമ്പുരാന് തന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ സിനിമയായിട്ടാണ് കാണുന്നതെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. ലൂസിഫറിനേക്കാള്‍ വലുപ്പത്തില്‍ രണ്ടാ ഭാഗം ചിത്രീകരിച്ചിട്ടുണ്ട് എന്നും, പൃഥ്വിരാജ് എന്ന സംവിധായകന്റെ ഏറ്റവും ശ്രദ്ധേയമായ ചിത്രമാകുമിതെന്നും മോഹന്‍ലാല്‍ സ്പെഷ്യല്‍ വിഡിയോയില്‍ പറയുന്നു.
‘ഖുറേഷി അബ്രാം എങ്ങനെ അയാളുടെ ലോകത്തെ പ്രശ്ങ്ങളും, കേരളം അഭിമുഖീകരിക്കുന്ന ഇപ്പോഴത്തെ പുതിയ പ്രശ്നങ്ങളും പരിഹരിക്കുന്നു എന്നതാണ് എമ്പുരാന്റെ കഥ. ഈ കഥാപാത്രത്തിന്റെ മുഴുവന്‍ കഥ അറിയണമെങ്കില്‍ ഈ സിനിമ പരമ്പരയിലെ മൂന്നാം ചിത്രവും നിങ്ങള്‍ കാണേണ്ടിയിരിക്കുന്നു. അതുകൊണ്ട് എമ്പുരാന്റെ അവസാനം മൂന്നാം ഭാഗത്തിലേക്കുള്ള സൂചനയും പറഞ്ഞു ഉള്‍പ്പെടുത്തുന്നുണ്ട്’ മോഹന്‍ലാല്‍ പറയുന്നു.
മാര്‍ച്ച് 27 വേള്‍ഡ് വൈഡായി റിലീസിനൊരുങ്ങുന്ന എമ്പുരാന്റെ ട്രെയിലറിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
Recent Comments