ഇന്ന് രാവിലെ സംവിധായകന് രഞ്ജിത്ത് ശങ്കറിന്റെ ദിപാവലി സന്ദേശം കിട്ടിയിരുന്നു. ഒപ്പം തന്റെ പുതിയ സിനിമയുടെ ട്രെയിലര്‍ പ്രിവ്യൂ ലിങ്കും. പാസ് വേര്‍ഡ് ടൈപ്പ് ചെയ്ത് ലിങ്കില്‍ കയറി. 4 Years എന്ന് രഞ്ജിത് ശങ്കര്‍ ചിത്രത്തിന്റെ ട്രെയിലര്‍ കണ്ടു. എനിക്ക് ലഭിച്ച ദീപാവലി സമ്മാനം തന്നെയായിരുന്നു അത്.
രണ്ടര മിനിറ്റ് ദൈര്‍ഘ്യമുണ്ടായിരുന്നു ആ ട്രെയിലറിന്. ഗൃഹാതുരത്വം ഉണര്‍ത്തുന്ന, അതനുഭവിക്കാന്‍ കഴിയുന്ന ഒരു കൊച്ചു ചിത്രത്തിന്റെ എല്ലാ മനോഹാരിതയും ആ ട്രെയിലറില്‍ ഒപ്പി വച്ചിട്ടുണ്ടായിരുന്നു. കോളേജ് ക്യാമ്പസ്, പശ്ചാത്തലമായി വന്നു നിറയുന്നു. അവിടെ വിശാലിന്റെയും ഗായത്രിയുടെയും പ്രണയവും നൈരാശ്യവും ആകുലതകളുമെല്ലാം വന്നു മറഞ്ഞുപോകുന്നു. ആര്‍ത്തിയോടെ അത് കാണണമെന്നുള്ള ആഗ്രഹം ബാക്കിയാക്കി ട്രെയിലര്‍ അവസാനിക്കുന്നു.
ഗായത്രിയായി പ്രിയാവാര്യരും വിശാലായി സര്‍ജാനോ ഖാലിദും കൈയടക്കത്തോടെ അഭിനയിക്കുകയല്ല, പെരുമാറുകയാണ്. കൂടുതല്‍ താരങ്ങളെ ഇനി അവതരിപ്പിക്കാന്‍ ഇരിക്കുന്നതേ ഉണ്ടാവൂ. ഇത്രയുംതന്നെ നിറക്കാഴ്ച സമ്മാനിക്കുന്നുവെങ്കില്‍ കൂടുതല്‍ ഒന്നും പറയാനില്ല.
ബിയോണ്ട് എന്‍ ഡ്രീംസിന്റെ ബാനറില്‍ രഞ്ജിത്ത് ശങ്കര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം 4 Years ന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായിട്ട് കുറച്ച് ദിവസങ്ങളാകുന്നു. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അന്വേഷിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞത് നവംബര്‍ അവസാനത്തോടെ തീയേറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നാണ്. ഇന്നു മുതല്‍ ഞാനും ആ ചിത്രത്തിനുവേണ്ടിയുള്ള കാത്തിരിപ്പിലാണ് സുഹൃത്തേ.
-കെ. സുരേഷ്
Recent Comments