നടന് രാജ് തരുണിനെതിരെ നടി ലാവണ്യ പരാതിയുമായി എത്തിയത് ടോളിവുഡിലെ പ്രധാന വിഷയമായി മറിക്കഴിഞ്ഞിരിക്കുന്നു. താനുമായി ഒരുമിച്ച് ജീവിച്ചുകൊണ്ടിരുന്ന സമയത്ത് രാജ് തരുണ്‍ സഹതാരവുമായി പ്രണയത്തിലായെന്നും തന്നെ വഞ്ചിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് ലാവണ്യ പരാതി നല്‍കിയത്. ഇപ്പോഴിതാ നടനെതിരെ വീണ്ടും ആരോപണങ്ങളുമായി എത്തിയിരിക്കുകയാണ് ലാവണ്യ.
പോലീസില്‍ താന്‍ നല്കിയ പരാതി പിന്‍വലിക്കാന്‍ രാജ് തരുണ്‍ അഞ്ചുകോടി രൂപ വാഗ്ദാനം ചെയ്തുവെന്നാണ് ലാവണ്യയുടെ ആരോപണം. തനിക്ക് രാജ് തരുണിന്റെ മാനേജരുടേയും വക്കീലിന്റേയും ഫോണ്‍ കോളുകള്‍ വന്നുവെന്നും ഇവരുടെ വാഗ്ദാനം താന്‍ നിരസിച്ചുവെന്നും ലാവണ്യ പറഞ്ഞു. കഴിഞ്ഞ പത്തുവര്‍ഷമായി തങ്ങള്‍ പ്രണയത്തിലായിരുന്നുവെന്നും ഒരുമിച്ച് ജീവിച്ചുവരികയായിരുന്നുവെന്നും നേരത്തെ ലാവണ്യ വെളിപ്പെടുത്തിയിരുന്നു.
പത്ത് വര്‍ഷങ്ങളായി തങ്ങള്‍ പ്രണയത്തിലായിരുന്നു. ഒരുമിച്ച് ജീവിച്ചു വരികയായിരുന്നു. എന്നാല്‍ രാജ് തരുണ്‍ താനുമായുള്ള ബന്ധം പരസ്യമാക്കാന്‍ തയ്യാറായില്ല. അതേസമയം തന്നെ മുംബൈ സ്വദേശിയായ ഒരു നടിയുമായി അദ്ദേഹം പ്രണയത്തിലായി. തങ്ങള്‍ അമ്പലത്തില്‍ വച്ച് വിവാഹിതരായതാണ്. നിയമപരമായി രജിസ്റ്റര്‍ ചെയ്യാമെന്ന് രാജ് തരുണ്‍ സമ്മതിച്ചതുമാണ്. സഹതാരവുമായി ബന്ധം തുടങ്ങിയപ്പോള്‍ തന്നെ ഒഴിവാക്കി ലാവണ്യ പറഞ്ഞു.
അതേ സമയം ലാവണ്യയുടെ പരാതിയില്‍ പ്രതികരണവുമായി നേരത്തെ രാജ് തരുണ്‍ രംഗത്ത് വന്നിരുന്നു. തനിക്കെതിരേയുള്ള ആരോപണം ഞെട്ടലുണ്ടാക്കുന്നതാണെന്നും നിരാശാജനകമാണെന്നും രാജ് തരുണ്‍ പറഞ്ഞു. പത്ത് വര്‍ഷം താനും ലാവണ്യയും ഒരുമിച്ചു ജീവിച്ചു എന്നത് സത്യമാണ്. എന്നാല്‍ പരസ്പര ധാരണയോടെ വേര്‍പിരിയുകയായിരുന്നു. അവരെ തെറ്റിദ്ധരിപ്പിക്കുന്നതിനോ വഞ്ചിക്കുന്നതിനോ താനൊന്നും ചെയ്തിട്ടില്ല- രാജ് തരുണ്‍ പറഞ്ഞു.
മയക്കുമരുന്ന് കേസില്‍ ലാവണ്യ കുറച്ച് കാലങ്ങള്‍ മുന്‍പ് അറസ്റ്റിലായിട്ടുണ്ടെന്നാണ് രാജ് തരുണ്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്. താന്‍ 45 ദിവസത്തോളം ജയിലില്‍ കിടന്നിട്ടുണ്ടെന്നും ആ സമയത്ത് രാജ് തരുണ്‍ തിരിഞ്ഞു നോക്കിയില്ലെന്നും ലാവണ്യ നല്കിയ പരാതിയില്‍ പറയുന്നുണ്ട്. ലാവണ്യയുടെ ആരോപണം വന്നതിന് പിന്നാലെ രാജ് തരുണിനെ പിന്തുണച്ചുകൊണ്ട് അദ്ദേഹത്തിന്റെ ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്.
Recent Comments