ന്യു ഇയർ -ക്രിസ്തുമസ് ആഘോഷ ദിവസങ്ങളിൽ വിപണിയിൽ ഇടപെടലുമായി ഭക്ഷ്യവകുപ്പ്. സപ്ലൈകോയുടെ ക്രിസ്തുമസ് ഫെയറുകളുടെ പ്രവര്ത്തനംസംസ്ഥാനത്ത തുടങ്ങി. സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചു. സബ്സിഡി സാധനങ്ങള്‍ക്കൊപ്പം ശബരിയുടെയും മറ്റ് ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങളുമാണ് ഫെയറുകളില്‍. ഇന്ന് മുതല്‍ ഡിസംബര്‍ 30 വരെ എല്ലാ ജില്ലകളിലും ഫെയറുകള്‍ പ്രവര്‍ത്തിക്കും.
വന്‍വിലക്കുറവും ഓഫറുകളുമായാണ് സപ്ലൈകോ ക്രിസ്തുമസ് ഫെയറുകള്‍ ആരംഭിച്ചത് . എല്ലാ ജില്ലകളിലും ജില്ലാ ആസ്ഥാനത്തെ പ്രധാന സൂപ്പര്‍ മാര്‍ക്കറ്റ് സപ്ലൈകോ ക്രിസ്തുമസ് ഫെയര്‍ ആയി പ്രവര്‍ത്തിക്കും. പതിമൂന്നു ഇന സ്ബസിഡി സാധനങ്ങള്‍ക്ക് പുറമെ ബ്രാന്‍ഡഡ് നിത്യോപയോഗ സാധനങ്ങള്‍ക്ക് അഞ്ചു മുതല്‍ 30 ശതമാനം വരെ വിലക്കുറവാണ് സപ്ലൈകോയില്‍ നല്‍കുക.
Recent Comments