ദിവസം കുറച്ചു നേരം ചര്‍മ്മസംരക്ഷണത്തിനുവേണ്ടി മാറ്റിവയ്ക്കാന്‍ തയ്യാറാണെങ്കില്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന ഫലം തന്നെ ലഭിക്കും. ചര്‍മ്മത്തിന്റെ തിളക്കവും ആരോഗ്യവും നിലനിര്‍ത്താന്‍ ശ്രദ്ധിക്കേണ്ട അഞ്ച് ചര്‍മ്മ പരിപാലനരീതികള്‍ പരിചയപ്പെടാം.
ദിവസവും 10 മിനിറ്റ് നേരം മുഖം മൃദുവായി മസാജ് ചെയ്യുക. മുഖത്തെ രക്തയോട്ടം വര്‍ദ്ധിപ്പിക്കാന്‍ ഇത് സഹായിക്കും.
ചര്‍മ്മസംരക്ഷണ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ആദ്യം അവ മുഖത്ത് പുരട്ടിയതിനുശേഷം കൃത്യമായി ആഗിരണം ചെയ്യപ്പെടാനായി പതിയെ തടവുക.
ചര്‍മ്മത്തിലെ ജലാശയം നിലനിര്‍ത്താനും തിളക്കമേകാനും ദിവസേന ഹൈലുറോണിക് ആസിഡ് പുരട്ടുന്നത് സഹായിക്കും.
ലിപ് ബാമുകള്‍ ചര്‍മ്മസംരക്ഷണത്തിലെ മികച്ചൊരു പ്രോഡക്ടാണ്. ചുണ്ടുകളുടെ ആരോഗ്യവും ഈര്‍പ്പവും നിലനിര്‍ത്താന്‍ ഇവ സഹായിക്കും
സണ്‍സ്ക്രീന്‍ ഉപയോഗിക്കുക. ചര്‍മ്മസംരക്ഷണ ഉല്പ്പന്നങ്ങള്ക്കിടയിലെ ഹീറോയാണ് സണ്‍സ്ക്രീന്‍.
Recent Comments