മലയാളത്തിലിറങ്ങിയ കുറ്റാന്വേഷണ സിനിമകളില്‍ പുതുവഴിയെ നീങ്ങിയ സിനിമയാണ് ടൊവിനോ തോമസ് നായകനായ ‘അന്വേഷിപ്പിന്‍ കണ്ടെത്തും.’ ഫെബ്രുവരി 9ന് തിയേറ്ററുകളിലെത്തിയ ചിത്രം ഇതിനോടകം 50 കോടി രൂപയുടെ ടോട്ടല്‍ ബിസിനസ് നേടിക്കഴിഞ്ഞു. കേരളത്തിനകത്തും പുറത്തും ജിസിസിയിലും മറ്റ് രാജ്യങ്ങളിലുമായി മികച്ച ബോക്സോഫീസ് കളക്ഷനാണ് ചിത്രം നേടിയിട്ടുള്ളത്. പുതിയ ചിത്രങ്ങളുടെ റിലീസുകള്‍ക്കിടയിലും ചിത്രം 25 ദിവസം പൂര്‍ത്തിയാക്കി കഴിഞ്ഞു. മാര്‍ച്ച് 8ന് നെറ്റ്ഫ്ലിക്സില്‍ ചിത്രം സ്ട്രീം ചെയ്യും. വന്‍ തുകയ്ക്കാണ് നെറ്റ്ഫ്ലിക്സ് ചിത്രം സ്വന്തമാക്കിയത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് സിനിമയുടെ ഒടിടി സ്ട്രീമിംഗ്.
ഒരു സിനിമയില്‍ തന്നെ രണ്ട് വ്യത്യസ്ത കഥകളും അതിന് വ്യത്യസ്ത രീതിയിലുള്ള ക്ലൈമാക്സുകളുമായി തിയേറ്ററുകളിലെത്തിയ ചിത്രം പ്രേക്ഷകര്‍ നിറഞ്ഞ മനസ്സോടെയാണ് ഏറ്റെടുത്തത്. മലയാളത്തില്‍ ഇതുവരെ ഇറങ്ങിയിട്ടുള്ള എണ്ണം പറഞ്ഞ കുറ്റാന്വേഷണ സിനിമകളുടെ ഗണത്തിലേക്കാണ് ഇതിനകം ഈ ചിത്രത്തെ സിനിമാപ്രേമികള്‍ ചേര്‍ത്തുവെച്ചിട്ടുള്ളത്.
Recent Comments