52-ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു. മികച്ച നടന്മാരായി ബിജുമേനോനും ( ആര്‍ക്കറിയാം) ജോജു ജോര്‍ജും (നായാട്ട്, മധുരം, തുറമുഖം, ഫ്രീഡം ഫൈറ്റ്) പങ്കിട്ടു. തെരഞ്ഞെടുത്തു. മികച്ച നടിയായി രേവതിയെ (ഭൂതകാലം) തെരഞ്ഞെടുത്തു. ദിലീഷ് പോത്തന് (ജോജി) മികച്ച സംവിധായകനുള്ള പുരസ്കാരം ലഭിച്ചു.
ഇത്തവണ 142 ചിത്രങ്ങളില്‍നിന്ന് 29 ചിത്രങ്ങളാണ് അന്തിമ പട്ടികയില്‍ പരിഗണിച്ചത്. ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സയ്യിദ് അഖ്തര്‍ മിര്‍സ ചെയര്‍മാനായ സമിതിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.
മറ്റ് പുരസ്കാരങ്ങള്‍:
മികച്ച ചിത്രം- ആവാസവ്യൂഹം
മികച്ച രണ്ടാമത്തെ ചിത്രം: ചവിട്ട്, നിഷിദ്ധോ
മികച്ച സ്വഭാവനടന്‍- സുമേഷ് മൂര്‍
മികച്ച സഹനടി- ഉണ്ണിമായ
മികച്ച തിരക്കഥാകൃത്ത് (അഡോപ്ഷന്‍)- ശ്യാം പുഷ്കരന്
മികച്ച തിരക്കഥാകൃത്ത്- കൃഷാന്ത്
മികച്ച ഛായാഗ്രഹണം- മധു നീലകണ്ഠന്
മികച്ച കഥ- ഷാഹി കബീര്‍
മികച്ച ചിത്രസംയോജകന്‍- മഹേഷ് നാരായണന്, രാജേഷ് രാജേന്ദ്രന്.
മികച്ച വസ്ത്രാലങ്കാരം- മെല്‍വി ജെ.
മികച്ച കോറിയോഗ്രാഫര്‍- അരുണ്‍ലാല്‍
മികച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റ്- രഞ്ജിത് അമ്പാടി
മികച്ച ശബ്ദമിശ്രണം- ജസ്റ്റിന് ജോസ്
മികച്ച കലാസംവിധാനം- ഗോകുല്‍ദാസ്
മികച്ച ഗാനരചന- ബി.കെ. ഹരിനാരായണന്
മികച്ച സംഗീത സംവിധായകന്- ഹിഷാം
മികച്ച സംഗീത സംവിധായകന്(ബിജിഎം)- ജസ്റ്റിന് വര്‍ഗീസ്
മികച്ച ഗായകന്- പ്രദീപ്കുമാര്‍
മികച്ച ഗായിക- സിതാര കൃഷ്ണകുമാര്‍
മികച്ച നവാഗത സംവിധായകന്- കൃഷ്ണേന്ദു
മികച്ച കുട്ടികളുടെ ചലച്ചിത്രം- കാടകം
മികച്ച ജനപ്രിയചിത്രം- ഹൃദയം
പ്രത്യേക പരാമര്‍ശം- ഫ്രീഡം ഫൈറ്റ് (സംവിധാനം: ജിയോബേബി)
സ്ത്രീ-ട്രാന്‍സ്ജെന്‍ഡര്‍ പുരസ്കാരം- അന്തരം.
Recent Comments