53-ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു. മികച്ച നടന് മമ്മൂട്ടിയെയും (നന്‍പകല്‍ നേരത്ത് മയക്കം) മികച്ച നടിയായി വില്‍സി അലോഷ്യസിനെയും (രേഖ) തെരഞ്ഞെടുത്തു. മികച്ച സംവിധായകനുള്ള പുരസ്കാരം മഹേഷ് നാരായണന് (അറിയിപ്പ്) ലഭിച്ചു.
ഇത്തവണ 154 ചിത്രങ്ങളില്‍നിന്ന് 49 ചിത്രങ്ങളാണ് അന്തിമ പട്ടികയില്‍ പരിഗണിച്ചത്. ബംഗാളി സംവിധായകനും നടനുമായ ഗൗതം ഘോഷ് ചെയര്‍മാനായ സമിതിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.
മറ്റ് പുരസ്കാരങ്ങള്‍:
മികച്ച ചിത്രം- നന് പകല്‍ നേരത്ത് മയക്കം (ലിജോ ജോസ് പെല്ലിശ്ശേരി)
രണ്ടാമത്തെ ചിത്രം- അടിത്തട്ട്
സ്പെഷ്യല്‍ ജൂറി പരാമര്‍ശം നടന് -കുഞ്ചാക്കോ ബോബന്, അലന്‍സിയര്‍ (ന്നാ താന്‍ കേസ് കൊട്, അപ്പന്)
സ്വഭാവ നടി ദേവി വര്‍മ്മ (സൗതി വെള്ളക്ക)
സ്വഭാവ നടന്- പി.വി. കുഞ്ഞിക്കൃഷ്ണന് (ന്നാ താന്‍ കേസ് കൊട്)
പ്രത്യേക ജൂറി (സംവിധാനം)- വിശ്വജിത്ത് എസ്, രാരിഷ്
തിരക്കഥാകൃത്ത്- രതീഷ് ബാലകൃഷ്ണന് പൊതുവാള് (ന്നാ താന്‍ കേസ് കൊട്)
തിരക്കഥാകൃത്ത് (അഡാപ്ഷന്‍)- രാജേഷ് കുമാര്‍ (തെക്കന്‍ തല്ലുകേസ്)
ഛായാഗ്രഹണം- മനേഷ് മാധവന് (ഇലവീഴാ പൂഞ്ചിറ), ചന്ദ്ര സെല്‍വരാജ് (വഴക്ക്)
കഥ- കമല്‍ കെ.എം (പട)
ട്രാന്‍സ് ജെന്‍ഡര്‍ പുരസ്കാരം (സ്ത്രീ)- ശ്രുതി ശരണ്യം (ബി 32 മുതല്‍ 44 വരെ)
കുട്ടികളുടെ ചിത്രം- പല്ലൊട്ടി 90സ് കിഡ്
ബാലതാരം (പെണ്)- തന്മയ (വഴക്ക്)
ബാലതാരം (ആണ്)- മാസ്റ്റര്‍ ഡാവിഞ്ചി (പല്ലൊട്ടി 90സ് കിഡ്)
നവാഗത സംവിധായകന്- ഷാഹി കബീര്‍ (ഇലവീഴാ പൂഞ്ചിറ)
ജനപ്രിയ ചിത്രം- ന്നാ താന്‍ കേസ് കൊട്
നൃത്ത സംവിധാനം- ാേഹി പോള്‍ രാജ് (തല്ലുമാല)
വസ്ത്രാലങ്കാരം- മഞ്ജുഷ രാധാകൃഷ്ണന് (സൗദി വെള്ളക്ക)
മേക്കപ്പ് ആര്‍ട്ടിസ്റ്റ്- റോണക്സ് സേവ്യര്‍ (ഭീഷ്മപര്‍വ്വം)
ശബ്ദരൂപകല്പ്പന- അജയന് അടാട്ട് (ഇലവീഴാ പൂഞ്ചിറ)
ശബ്ദമിശ്രണം- വിപിന്‍ നായര്‍ (ന്നാ താന്‍ കേസ് കൊട്)
കലാസംവിധാനം- ജ്യോതിഷ് ശങ്കര്‍ (എന്നാ താന്‍ കേസ് കൊട്)
ചിത്രസംയോജനം- നിഷാദ് യൂസഫ് (തല്ലുമാല)
ഗായിക- മൃദുല വാര്യര്‍ (മയില്‍പ്പീലി ഇളകുന്നു കണ്ണാ… പത്തൊന്‍പതാം നൂറ്റാണ്ട്)
ഗായകന്- കപില്‍ കബിലന് (കനവേ…, പല്ലൊട്ടി 90സ് കിഡ്)
സംഗീത സംവിധായകന്- എം. ജയചന്ദ്രന് (മയില്‍പ്പീലി, ആയിഷാ)
സംഗീത സംവിധായകന് (ബി.ജെ.എം)- ഡോണ്‍ വിന്‍സെന്റ് (ന്നാ താന്‍ കേസ് കൊട്)
ഗാരരചന- റഫീഖ് അഹമ്മദ് (തിരമാലയാണു നീ… വിഡ്ഢികളുടെ മാഷ്)
സിങ്ക് സൗണ്ട്- വൈശാഖ് പി.വി. (അറിയിപ്പ്)
ഡബ്ബിംഗ് ആണ്- ഷോബി തിലകന് (പത്തൊന്‍പതാം നൂറ്റാണ്ട്)
ഡബ്ബിംഗ് പെണ്- പോളി വില്സന് (സൗദി വെള്ളക്ക)
വിഷ്വല്‍ എഫക്ട്സ്- അനീഷ്, സുമേഷ് ഗോപാല്‍ (വഴക്ക്)
Recent Comments