67-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്ക്കാരം മരക്കാര്‍ അറബികടലിന്റെ സിംഹവും ഹെലനും പങ്കിട്ടു. മികച്ച പ്രാദേശിക മലയാള ചിത്രം കള്ളനോട്ടം. സംവിധാനം രാഹുല്‍ ജി നായര്‍. മികച്ച നടനുള്ള പുരസ്കാരം ധനുഷും (ചിത്രം- അസുരന്) മനോജ് ബാജ്പേയും (ചിത്രം- ബോണ്‍സ്ലേ) പങ്കിട്ടു. മികച്ച നടി കങ്കണ റണൗട്ട് (ചിത്രം മണി കര്‍ണ്ണിക- ദി ക്വീന്‍ ഓഫ് ജാന്‍സി, പന്ക).
വിജയ് സേതുപതിയാണ് സഹനടന്‍ (ചിത്രം സൂപ്പര്‍ ഡീലക്സ് -തമിഴ്), സഹനടി പല്ലവി ജോഷി (ചിത്രം ദി താഷ്ക്കന്റ് ഫൈല്‍സ്- ഹിന്ദി). മികച്ച ഛായാഗ്രാഹകനുള്ള പുരസ്കാരം ജെല്ലക്കട്ടിന്റെ ക്യാമറാമാന് ഗിരീഷ് ഗംഗാധരന് നേടി. മികച്ച ഗാനരചന പ്രഭാവമ്മ. കോളാംബി എന്ന ചിത്രത്തിലെ ആരോടും പറയുക വയ്യ എന്ന ഗാനത്തിനാണ് പുരസ്കാരം. മികച്ച മേക്കപ്പ്മാന് രഞ്ജിത്ത് അമ്പാടി ചിത്രം ഹെലന്.
മറ്റ് പുരസ്കാരങ്ങള്‍:
പ്രത്യേക പരാമര്‍ശം- ബിരിയാണി (സംവിധാനം സജിന്‍ ബാബു)
സ്പെഷ്യല്‍ എഫറ്റ്സ്- സിദ്ധാര്‍ത്ഥ് പ്രിയദര്ശന് (മരക്കാര്‍ അറബിക്കടലിന്റെ സിംഹം)
സ്പെഷ്യല്‍ ജ്യൂറി പുരസ്കാരം- ഒത്ത ശെറുപ്പ് സൈസ് 7 (സംവിധാനം- രാധികൃഷ്ണന്‍ പാര്ത്ഥിപന്)
മികച്ച സംഗീത സംവിധായകന്- ഡി. ഇമ്മന്‍ (വിശ്വാസം- തമിഴ്)
മികച്ച കോസ്റ്റിയൂം ഡിസൈനര്‍- സുജിത് സുധാകരന്, വി സായ് (മരക്കാര്‍ അറബിക്കടലിന്റെ സിംഹം)
മികച്ച കലാസംവിധാനം- സുനില്‍ നിഗ്വേകര്, നിലേഷ് വാഗ് (ആനന്ദി ഗോപാല്‍- മറാത്തി)
മികച്ച എഡിറ്റിംഗ്- നവിന് നൂലി (ജേഴ്സി- തെലുഗു)
മികച്ച തിരക്കഥാകൃത്ത്- കൗഷിക് ഗാംഗുലി (ജ്യേഷ്ഠോപുത്രോ- ബംഗാളി)
മികച്ച സംഭാഷണം- വിവേക് രഞ്ജന്‍ അഗ്നിഹോത്രി (ദി തഷ്കന്റ് ഫൈല്‍സ്- ഹിന്ദി)
മികച്ച പിന്നണി ഗായിക- സവാനി രവീന്ദ്ര (ഗാനം- റാന്‍ പേട്ടല, ചിത്രം ബര്‍ദോ-മറാത്തി)
മികച്ച പിന്നണി ഗായകന്- ബി. പ്രാഗ് (ഗാനം- തേരി മിഠി, ചിത്രം കേസരി- ഹിന്ദി)
മികച്ച ബാലതാരം- നാഗ വിഷാല്‍ (കറുപ്പു ദുരൈ – തമിഴ്)
മികച്ച സംവിധായകന്- സഞ്ജയ് പുരന് സിംഗ് ചൗഹാന് (ചിത്രം- ബഹത്തര്‍ ഹൂറൈന് -ഹിന്ദി)
മികച്ച കുട്ടികളുടെ ചലച്ചിത്രം- കസ്തൂരി (സംവിധാനം- വിനോദ് ഉത്രേശ്വര്‍ കാംബ്ലേ)
മികച്ച നവാഗത സംവിധായകന്- മാത്തുക്കുട്ടി സേവ്യര്‍ (ചിത്രം- ഹെലന്)
Recent Comments