68-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. സുററൈ പോട്രിലെ മികച്ച പ്രകടനത്തിലൂടെ സൂര്യയും തന്‍ഹാജിയിലൂടെ അജയ് ദേവ്ഗണും മികച്ച നടന്മാര്ക്കുള്ള അവാര്‍ഡ് പങ്കിട്ടു. അപര്‍ണ ബാലമുരളിയാണ് മികച്ച നടി. ചിത്രം സുററൈപോട്ര്. മികച്ച ചിത്രത്തിനും തിരക്കഥയ്ക്കുമടക്കം അഞ്ച് പുരസ്കാരങ്ങളാണ് സുധാ കൊങ്കര സംവിധാനം ചെയ്ത സുററൈപോട്ര് വാരിക്കൂട്ടിയത്.
മലയാളസിനിമയും അഭിമാനാര്‍ഹമായ നേട്ടമാണ് ഇത്തവണ സ്വന്തമാക്കിയത്. അയ്യപ്പനും കോശിയുമാണ് ദേശീയ പുരസ്കാര വേദിയില്‍ ഏറ്റവും കൂടുതല്‍ തവണ മുഴങ്ങിയ മലയാള ചലച്ചിത്രം. മികച്ച സംവിധായകനുള്ള പുരസ്കാരം സച്ചിക്കും മികച്ച സഹനടനുള്ള പുരസ്കാരം ബിജുമേനോനും നേടിക്കൊടുത്തത് അയ്യപ്പനും കോശിയുമാണ്. അയ്യപ്പനും കോശിയിലെയും ഗാനമാലപിച്ച നഞ്ചമ്മയാണ് മികച്ച ഗായിക. അതേ ചിത്രത്തിന് സംഘട്ടനം ഒരുക്കിയ മാഫിയാ ശശി, രാജശേഖര്‍, സുപ്രീം സുന്ദര്‍ എന്നിവര്‍ മികച്ച സംഘട്ടനത്തിനുള്ള അവാര്‍ഡും നേടി.
മികച്ച പ്രാദേശിക മലയാള ചിത്രത്തിനുള്ള പുരസ്കാരം തിങ്കളാഴ്ച നിശ്ചയം സ്വന്തമാക്കിയപ്പോള്‍ സ്പെഷ്യല്‍ ജൂറി പുരസ്കാരം നേടിയത് കാവ്യപ്രകാശ് സംവിധാനം ചെയ്ത വാങ്കായിരുന്നു. അനീഷ് നാടോടിയാണ് മികച്ച കലാസംവിധായകന്‍. ചിത്രം കപ്പേള.
ശിവരഞ്ജിനിയും ഇന്നും സില പെണ്‍കളും എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെ ലക്ഷ്മിപ്രിയ ചന്ദ്രമൗലി മികച്ച സഹനടിയായി. ഇതേ ചിത്രത്തിന് ചിത്രസംയോചനമൊരുക്കിയ ശ്രീകര്‍ പ്രസാദാണ് മികച്ച എഡിറ്റര്‍.
ദില്ലിയിലെ നാഷണല്‍ മീഡിയ സെന്ററില്‍ നടന്ന വാര്ത്താസമ്മേളനത്തില്വച്ചായികരുന്നു അവാര്‍ഡ് പ്രഖ്യാപനം. സംവിധായകനും നിര്‍മ്മാതാവുമായ വിപുല്‍ ഷായായിരുന്നു പത്തംഗ അവാര്‍ഡ് കമ്മിറ്റിയുടെ ജൂറി ചെയര്മാന്. ഛായാഗ്രാഹകന്‍ ധരംഗുലട്ടി, ശ്രീലേഖ മുഖര്‍ജി, ഛായാഗ്രാഹകന്‍ ജി.എസ്. ഭാസ്കര്‍, എ. കാര്‍ത്തിക് രാജ, വി.എന്‍. ആദിത്യ, വിജി തമ്പി, സഞ്ജീവ് രത്തന്‍, എസ്. തങ്കദുരൈ, നിഷിഗന്ദ എന്നിവരായിരുന്നു മറ്റ് അംഗങ്ങള്‍.
പ്രാഥമിക റൗണ്ടിലെത്തിയ 295 ചിത്രങ്ങളില്‍നിന്ന് 66 ചിത്രങ്ങളാണ് ഫീച്ചര്‍ വിഭാഗത്തിലേയ്ക്ക് ജൂറി തെരഞ്ഞെടുത്തത്.
Recent Comments