ജയിലുകളിലും ജാതി വിവേചനങ്ങള്‍. ഏതെങ്കിലും ഒരു സംസ്ഥാനത്ത് മാത്രമല്ല ഇത്. ഇന്ത്യയിലെ മിക്കവാറും ജയിലുകളില്‍ ജാതിയുടെ അടിസ്ഥാനത്തില്‍ തടവുകാര്‍ക്ക് ജോലി വിഭജിച്ചു നല്കുന്നു എന്നാണ് പരാതി.
പരാതിയെത്തുടര്‍ന്ന് പല സംസ്ഥാനങ്ങളിലെയും ജയില്‍ മാനുവല്‍ സുപ്രീംകോടതി റദ്ദാക്കി. ജയിലുകളില്‍ ഒരു തരത്തിലുള്ള ജാതി വിവേചനവും പാടില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. ജയിലുകളിലെ ജാതി വിവേചനം ഭരണഘടനാവിരുദ്ധമാണ്. അതിനാല്‍ സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജയില്‍ മനുവലുകള് മൂന്നു മാസത്തിനുള്ളില്‍ പരിഷ്ക്കരിക്കുവാന്‍ കോടതി ഉത്തരവിടുകയും ചെയ്തു.
ജാതീയമായ പരിഗണനവെച്ച് രാജ്യത്തെ 11 സംസ്ഥാനങ്ങളില്‍ തടവുകാര്‍ക്ക് ജോലി നല്‍കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കോടതി ഉത്തരവ്. തടവുകാര്‍ക്ക് മാന്യമായി ജീവിക്കാനുള്ള സാഹചര്യം ഉണ്ടാവണം. ജാതീയമായ വിവേചനങ്ങള്‍ അവസാനിപ്പിക്കുവാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ തന്നെ മുന്നോട്ട് വന്ന് പോസിറ്റീവായ നടപടികള്‍ സ്വീകരിക്കേണ്ടതാണെന്നാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരണടങ്ങിയ ബെഞ്ച് വ്യക്തമാക്കിയത്.
ജയിലുകളിലെ ജാതി വിവേചനം തടഞ്ഞുകൊണ്ട് സുപ്രീം കോടതി വിശദീകരിച്ചതിങ്ങനെയാണ്. ‘സ്വാതന്ത്ര്യം കിട്ടി എഴുപത്തിയഞ്ച് വര്‍ഷം കഴിഞ്ഞിട്ടും ജാതീയമായ വിവേചനം തുടരുന്നു എന്നത് ഖേദകരമാണ്. എല്ലാവരും തുല്യരായാണ് ജനിക്കുന്നത്. ജാതിയുടെ പേരില്‍ ഒരു അപമാനവും ആര്‍ക്കും ഉണ്ടാകരുത്. മതം, ജാതി, ലിംഗം, ജനന സ്ഥലം എന്നിവയുടെ പേരില്‍ വിവേചനം നേരിട്ടാല്‍ അത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 15 ന്റെ ലംഘനമാണ്.’
മാധ്യമ പ്രവര്‍ത്തക സുകന്യ ശാന്ത സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്. ഏറ്റവും ശ്രദ്ധേയമായ ഉത്തരവായാണ് ഇതിനെ കാണുന്നത്. ഈ വിധിയോടെ മറ്റൊരു വസ്തുതയും വെളിച്ചത്ത് വന്നു. കഴിഞ്ഞ 75 വര്‍ഷമായി നമ്മുടെ ജയിലുകളില്‍ ജാതി വിവേചനം നിലനിന്നിരുന്നു എന്ന പൊള്ളുന്ന യാഥാര്‍ഥ്യം. ജയിലുകളിലെ ജാതി വിവേചനം ഇല്ലാതാക്കാന്‍ കഴിഞ്ഞ ദിവസമാണ് സുപ്രീംകോടതി ഉത്തരവിട്ടത്. ഇപ്പോഴാണ് ഇക്കാര്യം സുപ്രീംകോടതിയുടെ അടുത്ത് എത്തിയത്. കോടതി ആ ഹര്‍ജിയില്‍ ഉചിതമായ നടപടിയും സ്വീകരിച്ചു.
Recent Comments