അഞ്ചു വർഷത്തിനിടയിൽ പൊലീസ് സേനയിൽ 88 ആത്മഹത്യകൾ . നിയമസഭയിൽ ഈ വിഷയം ഉന്നയിച്ച് പ്രതിപക്ഷം.ശരാശരി 44 പൊലീസുകാരെ വെച്ചാണ് 118 പൊലീസുകാരുടെ ജോലി ഒരു സ്റ്റേഷനിൽ ചെയ്യുന്നതെണ് പി സി വിഷ്ണുനാഥ് എംഎൽഎ സഭയിൽ പറഞ്ഞു. ആത്മഹത്യചെയ്ത പൊലീസ് ഉദ്യോഗസ്ഥൻ ജോബിദാസിന്റെ ആത്മഹത്യാക്കുറിപ്പും എംഎൽഎവായിച്ചു. ‘നന്നായി പഠിക്കണം, പൊലീസിലല്ലാതെ ജോലി വാങ്ങണം’ എന്ന് മക്കളോട് പറയുന്ന കുറിപ്പാണ് വായിച്ചത്.
ഉറക്കവും ആഹാരവും സമയത്ത് കിട്ടാത്ത നരകജീവിതമാണ് പൊലീസിനെന്ന് പ്രതിപക്ഷം വ്യക്തമാക്കി. പൊലീസിനെ നിയന്ത്രിക്കുന്നത് സിപിഎം ജില്ലാ കമ്മിറ്റികളെന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന് പറഞ്ഞു.
അതേസമയം, പൊലീസ് സേനയിൽ എട്ടുമണിക്കൂർ ജോലി എന്നത് പെട്ടെന്ന് നടപ്പിലാക്കാൻ സാധിക്കില്ലെന്ന് മുഖ്യമന്ത്രി മറുപടിനൽകി. എന്നാൽ, ഇത് ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രവർത്തനമാണ് സർക്കാർ നടത്തിവരുന്നതെന്നും തിരക്കുള്ള 52 സ്റ്റേഷനുകളിൽ നടപ്പിലാക്കിയതായും കൂടുതൽ സ്റ്റേഷനുകളിലേക്ക് ഇത് വ്യാപിപ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മാനസിക സമ്മർദം ലഘൂകരിക്കുന്നതിന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് മെന്ററിങ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Recent Comments