ജോസഫിനും മാമാങ്കത്തിനുംശേഷം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന പത്താം വളവിന്റെ രണ്ടാം ഷെഡ്യൂള്‍ തൊടുപുഴയില്‍ ആരംഭിച്ചു. കോവിഡ് രണ്ടാം വ്യാപനത്തെത്തുടര്‍ന്ന് സംസ്ഥാനം ലോക്ക് ഡൗണിലേയ്ക്ക് നീങ്ങിയ പശ്ചാത്തലത്തിലാണ് പത്താംവളവിന്റെ ആദ്യ ഷെഡ്യൂളിന് പൂട്ട് വീണത്. അതാണിപ്പോള്‍ പുനരാരംഭിച്ചിരിക്കുന്നത്.
സുരാജ് വെഞ്ഞാറമ്മൂടും ഇന്ദ്രജിത്തും ലൊക്കേഷനില്‍ എത്തിയിട്ടുണ്ട്. ഇവരുടെ കോമ്പിനേഷന്‍ സീനുകളാണ് പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുന്നത്. വരും ദിവസങ്ങളില്‍ ഇടവേളബാബു, സോഹന്‍ സീനുലാല്‍, അനീഷ് ജി. മേനോന് തുടങ്ങിയ അഭിനേതാക്കളും എത്തും. 15 ദിവസത്തെ ഷൂട്ടാണ് സെക്കന്റ് ഷെഡ്യൂളില്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്. തേര്‍ഡ് ഷെഡ്യൂള്‍ നവംബറില്‍ ആരംഭിക്കും.
അതിഥിരവിയാണ് നായിക. സ്വാസികയും ഒരു പ്രധാന വേഷം ചെയ്യുന്നു. ഇവരും തേര്‍ഡ് ഷെഡ്യൂളിലേ ഉണ്ടാവൂ.
ഒരു ഫാമിലി ത്രില്ലറാണ് പത്താംവളവ്. പോലീസ് ഓഫീസറായി ഇന്ദ്രജിത്തും ഗൃഹനാഥനായി സുരാജ് വെഞ്ഞാറമ്മൂടും വേഷമിടുന്നു. ഇവരുടെ കോമ്പിനേഷനിലുള്ള ആദ്യം ചിത്രം കൂടിയാണ്. അഭിലാഷ് പിള്ളയാണ് പത്താംവളവിന് കഥയും തിരക്കഥയും സംഭാഷണവും എഴുതുന്നത്.
യുജിഎം എന്റര്‍ടെയ്ന്‍മെന്റ്സാണ് പത്താംവളവ് നിര്‍മ്മിക്കുന്നത്. നോബിള്‍ ജേക്കബ്ബാണ് പ്രോജക്ട് ഡിസൈനര്‍. രതീഷ് റാം ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ കലാസംവിധായകന്‍ രാജീവ് കോവിലകമാണ്.
Recent Comments