മലയാളികളുടെ മസ്സില്‍മാന്‍ ഉണ്ണിമുകുന്ദന് ഇന്നലെ തന്റെ മുപ്പത്തിനാലാം ജന്മദിനം ആഘോഷിച്ചു. നിരവധി താരങ്ങളാണ് അദ്ദേഹത്തിന് ആശംസകളുമായി സോഷ്യല്‍മീഡിയയില്‍ എത്തിയത്. ഉണ്ണിയുടെ ഈ ജന്മദിനം ആഘോമാക്കിയത് മോഹന്‍ലാല്‍-ജീത്തു ജോസഫ് ടീമിന്റെ ട്വല്‍ത്ത് മാന്റെ സെറ്റില്‍ വച്ചായിരുന്നു. ഇന്നലെ മോഹന്‍ലാലിനൊപ്പം കേക്ക് മുറിച്ച് തന്റെ ജന്മദിനം ആഘോഷിച്ചു. ചിത്രത്തിലെ അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും ആഘോഷത്തില്‍ പങ്കെടുത്തു.
താരം സമൂഹമാധ്യമങ്ങളിലൂടെ മോഹന്‍ലാലിന്റെ കൂടെ ജന്മദിനം ആഘോഷിക്കുന്ന ഫോട്ടോ പങ്കുവച്ചിരുന്നു. കൂടാതെ മോഹന്‍ലാലിനും അണിയറപ്രവത്തകര്‍ക്കും എല്ലാ വേണ്ടപ്പെട്ടവര്‍ക്കും താരം കുറിപ്പിലൂടെ നന്ദി അറിയിച്ചു.
നിലവില്‍ ഉണ്ണിമുകുന്ദന് മോഹന്‍ലാലിന്റെ വരാനിരിക്കുന്ന രണ്ട് ചിത്രങ്ങളിലും നിര്‍ണായക റോളില്‍ എത്തുന്നുണ്ട്. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോഡാഡിയിലും ട്വല്‍ത്ത് മാനിലുമാണ് ഉണ്ണി മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നത്. ഇത് ആദ്യമായാണ് ഉണ്ണി മോഹന്‍ലാലിനൊപ്പം മലയാളത്തില്‍ അഭിനയിക്കുന്നത്.
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ട്വല്‍ത്ത് മാന്‍ ഒരു ത്രില്ലര്‍ ചിത്രമാണ്. നവാഗതനായ കൃഷ്ണകുമാര്‍ രചന നിര്‍വ്വഹിക്കുന്ന ട്വല്‍ത്ത് മാന്റെ നിര്‍മ്മിക്കുന്നത് ആന്റണി പെരുമ്പാവൂരാണ്. നിലവില്‍ ട്വല്‍ത്ത് മാന്റെ ചിത്രീകരണം ഇടുക്കിയില്‍ പുരോഗമിക്കുകയാണ്.
Recent Comments