സായ് പല്ലവിയും നാഗചൈതന്യയും ഒന്നിച്ച തെലുങ്ക് ചിത്രം ലവ് സ്റ്റോറി് തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടുന്നു. സെപ്റ്റംബര്‍ 24 ന് റിലീസ് ചെയ്ത ചിത്രം ഹൗസ്ഫുള് ആയി പ്രദര്‍ശനം തുടരുകയാണ്. സിനിമയുടെ ഇതുവരെയുള്ള ഗ്രോസ് കലക്ഷന്‍ 10 കോടി കടന്നിരിക്കുകയാണ്.
ശേഖര്‍ കമൂലയാണ് ലവ് സ്റ്റോറി സംവിധാനം ചെയ്തിരിക്കുന്നത്. ആനന്ദ്, ഗോദാവരി, ഹാപ്പി ഡേയ്സ്, ഫിദ എന്നീ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് ശേഖര്‍ കമൂല. ഈശ്വരി, ഉത്തേജ്, ദേവയാനി, സത്യം രാജേഷ് എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍. ശ്രീ വെങ്കടേശ്വര സിനിമാസിന്റെ ബാനറില്‍ നാരായണ്‍ ദാസ് കെ നരംഗും പുഷ്കര്‍ റാം മോഹന്‍ റാവുവും ചേര്‍ന്നാണ് നിര്‍മാണം.
കോവിഡ് രണ്ടാം തരംഗത്തിനു ശേഷം തിയറ്ററുകളിലെത്തിയ ഒരു ചിത്രത്തിനു ലഭിക്കുന്ന ഏറ്റവും മികച്ച സ്വീകാര്യതയാണ് ലവ് സ്റ്റോറിക്ക് കിട്ടിയിരിക്കുന്നത്. ആന്ധ്രപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലായി ഒറ്റദിവസം കൊണ്ട് 6.94 കോടി രൂപ കലക്ഷന്‍ നേടി. വിദേശത്തും ചിത്രത്തിനു മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 32 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്.
സെപ്റ്റംബര്‍ ആദ്യവാരം തിയറ്ററുകളിലെത്തിയ ഗോപിചന്ദ് ചിത്രം സീട്ടിമാറും ബോക്സ്ഓഫിസില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചിരുന്നു. രാജമൗലി സംവിധാനം ചെയ്യുന്ന രണം രൗദ്രം രുദിരം (ആര്.ആര്.ആര്) ആണ് സിനിമാപ്രേമികള്‍ കാത്തിരിക്കുന്ന വമ്പന്‍ സിനിമകളിലൊന്ന്. ചിത്രത്തിന്റെ റിലീസിന്റെ കാര്യത്തില്‍ ഔദ്യോഗിക തീരുമാനം വന്നിട്ടില്ല.
Recent Comments