കണ്ണൂര്‍ ജില്ലയില്‍ തളിപ്പറമ്പിലെ മഹാക്ഷേത്രമായ രാജരാജേശ്വര ക്ഷേത്രം, വിശ്വകര്‍മ്മാവ് നിര്‍മ്മിച്ചതാണ് എന്ന വിശ്വസിക്കുന്നു. ഇവിടെ നെയ് മാത്രമേ ഉപയോഗിക്കാറുള്ളൂ. ശ്രീ പരമേശ്വരന് രാജരാജേശ്വരനായാണ് ഇവിടെ കുടികൊള്ളുന്നത്. രാജാവിന്റെ ഒരു പ്രജയുടെ ഭാവത്തിലും വിനയത്തിലും വേണം ഇവിടെ ഭക്തജനങ്ങള്‍ ദര്‍ശനം നടത്തേണ്ടത്. അന്തരിച്ച മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത ഇവിടെ വന്ന് ദര്‍ശനം നടത്തുകയുണ്ടായിട്ടുണ്ട്. കര്‍ണ്ണാടക മുഖ്യമന്ത്രി ശ്രീ യദ്യൂരപ്പ അദ്ദേഹത്തിന്റെ പ്രാര്‍ത്ഥനയ്ക്ക് ഫലം കണ്ടപ്പോള്‍ ഈ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയത് മറ്റൊരു വാര്‍ത്തയായിരുന്നു. അമൃത് സമര്‍പ്പണമാണ് ഇവിടുത്തെ പ്രധാന വഴിപാട്. ശുദ്ധമായുള്ള നെയ് അമൃതിന് തുല്യമാണ്. അതാണ് ഇവിടെ ഭഗവാന് കാഴ്ചവയ്ക്കുന്നത്. ഉപദേവന്മാരില്ലാത്ത ക്ഷേത്രമാണിത്. ഗണപതി ഹോമംപോലും ഇവിടെയില്ല. സത്യസന്ധമായ ആഗ്രഹം നിര്വ്വഹിച്ചുതരുവാന് രാജരാജേശ്വരന് സദാ സന്നദ്ധനാണ്. തിരുവിതാംകൂര്‍ രാജാക്കന്മാര് ഇവിടെ സ്ഥാനാരോഹണത്തിന് മുന്നേ വന്ന് ഒരു ആനയെ ഈ ക്ഷേത്രത്തില്‍ നടയിരുത്തുക പതിവായിരുന്നു. അത്താഴപൂജ സമയത്ത് മാത്രമേ ഈ ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനമുള്ളൂ. തൃച്ചംബരം ശ്രീകൃഷ്ണക്ഷേത്രവും (ശ്രീകൃഷ്ണഭഗവാന് കംസവധം നടത്തിയ സങ്കല്‍പ്പത്തിലാണ് തൃച്ചംബര പ്രതിഷ്ഠ) കാഞ്ഞിരങ്ങാട് ശിവക്ഷേത്രവും രാജരാജേശ്വര ക്ഷേത്രവുമായി അഭേദ്യബന്ധമുണ്ട്. പൂര്‍വ്വാചാരങ്ങള്‍ ഇന്നും നിലനിര്‍ത്തിവരുന്ന ഈ മഹാക്ഷേത്രത്തില്‍ വന്ന് ഉള്ളുരുകി പ്രാര്‍ത്ഥിച്ചാല്‍ ഭഗവാന് (ശിവന്) ആ ആഗ്രഹം സഫലീകരിച്ചു തരുന്നതായിട്ടാണ് അനുഭവം.
ധ്രുവത്തിലെ മമ്മൂക്കയെ പെട്ടെന്ന് ഓർത്തെടുക്കാൻ കഴിയുന്നത്
Recent Comments