പലര്‍ക്കുമുള്ള ഒരു സംശയമാണ് ക്ഷേത്രങ്ങളില്‍നിന്നും ലഭിക്കുന്ന പ്രസാജവും അര്‍ച്ചന പ്രസാദവുംയ നമ്മുടെ വീടുകളില്‍ കൊണ്ടുവരാമോയെന്നത്. പലപ്പോഴും അമ്പലനടയില്‍ത്തന്നെ സ്ഥാപിച്ചിട്ടുള്ള പ്രത്യേക പാത്രത്തിലേക്കാണ് ഭക്തര്‍ ഉപേക്ഷിക്കുന്നത്. അതില്‍ തെറ്റൊന്നുമില്ലതന്നെ. എന്നാല്‍ പ്രസാദങ്ങള്‍ വീട്ടില്‍ കൊണ്ടുവരുന്നതില്‍ യാതൊരു പ്രശ്നവുമില്ല. പക്ഷേ ഒന്നുരണ്ട് കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഒന്നാമത് അത് വൃത്തിയുള്ള സ്ഥലത്തുവച്ച് സൂക്ഷിക്കണം. കൂടാതെ ക്ഷേത്രത്തില്‍ ഒരു ദേവനെ/ദേവിയെ പൂജ നടത്തി ലഭിച്ച പ്രസാദമായതുകൊണ്ട് അര്‍ച്ചന പ്രസാദം വീട്ടില്‍ പൂജാമുറിയില്‍ കൊണ്ടുവയ്ക്കുവാന്‍ പാടില്ല. എന്തുകൊണ്ടെന്നാല്‍ ‘നിവേദിതാന്നമന്യസ്മൈദേവായന നിവേദയേല്’. അതായത് ഒരു ദേവന് നിവേദിച്ച അന്നാദികളോ പ്രസാദമോ മറ്റൊരു ദേവന് ഉപയോഗിക്കരുത് എന്നു പറയുന്നു. പൂജാമുറിയില്‍ മറ്റൊരു ദേവന്റെ പൂജ നടത്തുന്നതുകൊണ്ടാണ് അത് പാടില്ലായെന്ന് പറയുന്നത്.
അര്‍ച്ചനപ്രസാദം ഉപേക്ഷിക്കണമെന്നുണ്ടെങ്കില്‍ ശുദ്ധിയായ സ്ഥലത്ത് മാത്രമേ പാടുള്ളൂ.
ധ്രുവത്തിലെ മമ്മൂക്കയെ പെട്ടെന്ന് ഓർത്തെടുക്കാൻ കഴിയുന്നത്
Recent Comments