സമീപകാലത്ത് ഒരു സിനിമയ്ക്കും ലഭിക്കാത്ത ഹൈപ്പാണ് തല അജിത് നായകനാവുന്ന ‘വലിമൈ’ നേടിയത്.
അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ ഫസ്റ്റ് ഗ്ലിംസ് വീഡിയോയ്ക്ക് വന്‍ പ്രേക്ഷകപ്രതികരണമാണ് ലഭിച്ചത്. ആക്ഷന്‍ ത്രില്ലറായ ‘വലിമൈ’യില്‍ കാര്‍ക്കശ്യക്കാരനായ ഒരു പോലീസ് ഓഫീസറുടെ വേഷത്തിലാണ് അജിത് എത്തുന്നത്. ‘യെന്നൈ അറിന്താലി’നു ശേഷം അജിത് പോലീസ് വേഷത്തിലെത്തുന്ന ചിത്രകൂടിയാണിത്. ടൈറ്റില്‍ റോളിലാണ് ‘തല’ എത്തുക.
കോവിഡ് പശ്ചാത്തലത്തില്‍ റിലീസ് നീണ്ടത് ആരാധകരെ നിരാശയില്‍ ആഴ്ത്തിയിരുന്നു. ചിത്രം 2022 പൊങ്കല്‍ റിലീസ് ആയി പ്രേക്ഷകരിലേക്ക് എത്തും.
ഇപ്പോള്‍ അജിത്ത് ആരാധകര്‍ക്ക് ആവേശം പകരുന്ന മറ്റൊരു വാര്‍ത്ത കൂടി പുറത്തുവന്നിരിക്കുകയാണ് ‘വലിമൈ’ ടീം ഒരുമിക്കുന്ന മറ്റൊരു ചിത്രം കൂടി വരുന്നു. നിര്‍മ്മാതാവ് ബോണി കപൂര്‍ ആണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. അജിതിന്റെ കരിയറിലെ 61-ാം ചിത്രമായിരിക്കും ഇത്. ‘തല 61’ എന്ന ഹാഷ് ടാഗുകളില്‍ നേരത്തെ ഇത്തരമൊരു വിവരം ആരാധകര്‍ക്കിടയില്‍ പ്രചരിച്ചിരുന്നു. അജിത്, എച്ച് വിനോദ്, ബോണി കപൂര്‍ എന്നിവര്‍ ഒരുമിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. ‘പിങ്കി’ന്റെ തമിഴ് റീമേക്കായ ‘നേര്‍കൊണ്ട പാര്‍വൈ’ ആയിരുന്നു ഇവര്‍ മൂന്നുപേരും ആദ്യമായി ഒരുമിച്ച ചിത്രം.
ഒരു പൊലീസ് ആക്ഷന്‍ ത്രില്ലര്‍ ആയ ‘വലിമൈ’ല്‍ യാമി ഗൗതം, ഇല്യാന ഡിക്രൂസ്, ഹുമ ഖുറേഷി, കാര്‍ത്തികേയ, രാജ് അയ്യപ്പ, അച്യുത് കുമാര്‍, സുമിത്ര എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബേവ്യൂ പ്രോജക്റ്റ്സ് എല്‍.എല്‍.പിയുടെ ബാനറില്‍ ബോണി കപൂറും സീ സ്റ്റുഡിയോസും ചേര്‍ന്നാണ് നിര്‍മ്മാണം. നീരവ് ഷാ ഛായാഗ്രഹണവും യുവന് ശങ്കര്‍ രാജ സംഗീത സംവിധാനവും നിര്‍വ്വഹിക്കുന്നു.
Recent Comments