മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി സംവിധായകന് ടി.കെ. രാജീവ് കുമാര്‍ ഒരു ഹോളിവുഡ് സിനിമ ചെയ്യുന്നുവെന്ന വാര്‍ത്ത സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഈ വാര്‍ത്ത പൂര്‍ണ്ണമായും തെറ്റാണെന്ന് ടി.കെ. രാജീവ് കുമാര്‍ പറഞ്ഞു.
‘മമ്മൂട്ടിയെ നായകനാക്കി ഞാന്‍ ഒരു ഹോളിവുഡ് സിനിമ പ്ലാന്‍ ചെയ്യുന്നതായ ഒരു വാര്‍ത്ത പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. അത് മനോഹരമായ ഒരു സ്വപ്നമാണെങ്കിലും അതില്‍ യാഥാര്‍ത്ഥ്യമില്ല. അങ്ങനെയൊരു പ്രൊജക്ട് നിലവിലില്ല.’ ടി.കെ. രാജീവ് കുമാര്‍ തന്റെ കുറിപ്പില്‍ പറഞ്ഞു.
മാസങ്ങള്‍ക്കുമുമ്പ് ഒരു ചാനല്‍ അനുവദിച്ച അഭിമുഖത്തില്‍ എന്തുകൊണ്ട് മമ്മൂട്ടിയെവച്ച് സിനിമ ചെയ്യുന്നില്ല എന്ന ചോദ്യത്തിനുത്തരമായി ടി.കെ. രാജീവ്കുമാര്‍ പറഞ്ഞത്, ‘മോഹന്‍ലാലിനെവച്ച് മാത്രമല്ല, മമ്മൂട്ടിയെയും വെച്ച് സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ട്. നല്ലൊരു കഥയുമായിട്ട് മാത്രമേ അവരെ സമീപിക്കാന്‍ കഴിയൂ. സിനിമ ചെയ്യാനുള്ള ആഗ്രഹം മമ്മൂട്ടിയോടും പറഞ്ഞിട്ടുണ്ട്. ഒരിക്കല്‍ ഒരു സ്റ്റോറി ലൈന്‍ അദ്ദേഹത്തിന് അയച്ചുകൊടുത്തിരുന്നു. പക്ഷേ വ്യക്തമായ മറുപടിയൊന്നും ഉണ്ടായില്ല.’ എന്നാണ്. ഇതിനെ പിന്‍പറ്റിയാണ് ഇപ്പോള്‍ മമ്മൂട്ടിയെ വെച്ച് ഒരു ഹോളിവുഡ് സിനിമ ചെയ്യാന്‍പോകുന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നതും അതിനെ ടി.കെ. തള്ളി പറഞ്ഞതും.
Recent Comments