ഫെലിനി സംവിധാനം ചെയ്യുന്ന ഒറ്റിലാണ് കുഞ്ചാക്കോ ബോബന് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഒറ്റിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് പൂനെയിലാണ് താരം ഉള്ളത്. പൂനെയില്‍നിന്ന് മംഗലാപുരത്തേക്കും അവിടുന്ന് ഗോവയിലേയ്ക്കും എത്തുന്നതോടെ ഒറ്റിന്റെ ഷൂട്ടിംഗ് പൂര്‍ണ്ണമാകും. തുടര്‍ന്ന് ചാക്കോച്ചന് ജോയിന്‍ ചെയ്യുന്നത് അജയ് വാസുദേവിന്റെ പുതിയ ചിത്രത്തിലാണ്. പേരിട്ടിട്ടില്ല. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുവരുന്നു.
രാജാധിരാജ, മാസ്റ്റര്‍പീസ് ഷൈലോക്ക് തുടങ്ങിയ മമ്മുട്ടി ചിത്രങ്ങള്‍ക്കുശേഷം ഇതാദ്യമായിട്ടാണ് മറ്റൊരു താരം അജയ് വാസുദേവിന്റെ നായകനായി എത്തുന്നത്. അത് ചാക്കോച്ചനാകുന്നത് മറ്റൊരു ആകസ്മികതയാകാം.
ഇതൊരു റീമേക്ക് ചിത്രമാണെന്നാണ് അറിയുന്നത്. സ്റ്റീഫന്‍ ദേവസ്യയാണ് സംഗീതം. ബാദുഷയാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍.
Recent Comments