രജനികാന്ത് ചിത്രം അണ്ണാത്തെയുടെ ടൈറ്റില്‍ ഗാനം പുറത്തിറങ്ങി. അണ്ണാത്തെ അണ്ണാത്തെ എന്നാരംഭിക്കുന്ന ഗാനം പാടിയത് അന്തരിച്ച ഗായകന് എസ്പി ബാലസുബ്രഹ്മണ്യം ആണ്. എസ്.പി.ബി. ഏറ്റവും ഒടുവില്‍ ആലപിച്ച ഗാനമാണിത്.
കോവിഡ് ബാധിതനായി ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്യുന്നതിനുമുമ്പാണ് എസ്.പി.ബി ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്യുന്നതിനുമുമ്പും ശ്വാസം എടുക്കാന്‍പോലും പ്രയാസപ്പെട്ടിരുന്ന എസ്.പി.ബി. പക്ഷേ അണ്ണാത്തെയ്ക്കുവേണ്ടി ഡി. ഇമ്മന്‍ ട്യൂണ്‍ ചെയ്ത ഫാസ്റ്റ് നമ്പര്‍ സോംഗ് ആലപിക്കുന്നത് വളരെ അനായാസരഹിതമായിട്ടാണ്.
‘കഴിഞ്ഞ 45 കൊല്ലമായി എനിക്കുവേണ്ടി പാടിയതെല്ലാം എസ്.പി.ബി. ആയിരുന്നു. ഇത് എനിക്കുവേണ്ടി അദ്ദേഹം അവസാനമായി പാടിയ പാട്ടാകുമെന്ന് ഞാന്‍ ഒരിക്കലും ചിന്തിച്ചിരുന്നില്ല’ രജനികന്ത് ട്വീറ്റ് ചെയ്തു.
വിവേകയാണ് ഗാനരചയിതാവ്. ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. ദീപാവലിക്ക് ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.
രജനി വളരെ നാളുകള്‍ക്കുശേഷമാണ് നാട്ടിന്‍പുറത്തുകാരനായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
Recent Comments