മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക 15 നാഴിക
കഠിനാദ്ധ്വാനത്തിലൂടെ നഷ്ടപ്പെട്ടത് വീണ്ടെടുക്കാന്‍ സാധിക്കും. എടുത്തുചാട്ടം ഹേതുവായി തൊഴില്‍മേഖലയില്‍ പലതരത്തിലുള്ള പരാജയം. അനുഭവവേദ്യമാകുവാന്‍ സാധ്യതയുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയമല്ല. അഗ്നിഭയം, തസ്ക്കരഭയം എന്നിവ അനുഭവപ്പെടുവാനുള്ള സാദ്ധ്യതയുണ്ട്. ധര്‍മ്മപ്രവൃത്തികള്‍ക്ക് ഹാനി സംഭവിക്കും. സ്ത്രീകള്‍ നിമിത്തം പലവിധത്തിലുള്ള അപവാദം കേള്‍ക്കുവാന്‍ ഇടവരും. വാഹനങ്ങളുടെ ക്രയവിക്രയം കൊണ്ട് ധനലാഭം കൈവരിക്കും. സഹോദരങ്ങളില്‍നിന്നും ബന്ധുക്കളില്‍നിന്നും അസ്വാരസ്യം ഉണ്ടാകുന്നത് നിമിത്തമുള്ള ബുദ്ധിമുട്ട് അനുഭവപ്പെടും. നഷ്ടപ്പെട്ട് പോകുമെന്ന് കരുതിയ ബന്ധങ്ങള്‍ പലതും പുനഃസ്ഥാപിക്കാന്‍ വഴിയൊരുങ്ങും. പണ്ഡിതന്മാരുമായി സൗഹൃദം സ്ഥാപിക്കാന്‍ ഇടവരും.
ഐശ്വര്യവര്‍ദ്ധനയ്ക്കായി പരദേവതാപ്രീതി വരുത്തുകയും മഹാദേവന് ജലധാര, വില്വാര്‍ച്ചന, ദേശദേവനെ നിത്യം ദര്‍ശനം നടത്തി പ്രാര്‍ത്ഥിക്കുകയും വേണം.
ഇടവക്കൂറ്: കാര്‍ത്തിക 45 നാഴിക, രോഹിണി, മകയിരം 30 നാഴിക
കൃഷി മുതലായവയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും നാല്ക്കാലി നിമിത്തവും നാശനഷ്ടങ്ങള്‍ ഉണ്ടാകും. സൈനികമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലസമയമല്ല, പലതരത്തിലുള്ള അപവാദങ്ങള്‍ കേള്‍ക്കുവാന്‍ ഇടവരും ദാമ്പത്യപരമായി പലതരത്തിലുള്ള വിഷമതകള്‍ വന്നുചേരുവാന്‍ ഇടവരും. വിശ്വസ്തരായ സുഹൃത്തുക്കളുടെ ജീവിതവിജയത്തിന് കാരണമാകും. വളരെക്കാലമായി ചികിത്സിച്ചിരുന്ന രോഗങ്ങള്‍ക്ക് ശമനം ഉണ്ടാകും. ധര്‍മ്മപ്രവൃത്തികള്‍ക്ക് നാശം വന്നുഭവിക്കും. കീഴ്ജീവനക്കാരില്നിന്നുള്ള ബുദ്ധിമുട്ട് നിമിത്തം തൊഴില്‍രംഗത്ത് മനോവിഷമങ്ങള്‍ കാണുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയമല്ല. പഠനരംഗത്ത് പലവധത്തിലുള്ള ബുദ്ധിമുട്ട് അനുഭവപ്പെടും. പ്രണയവിവാഹം സഫലീകൃതമാകും. അടുത്ത ബന്ധുക്കളുടെ വിയോഗം മനോവിഷമത്തിന് ഇടയാകും. വ്യവഹാരങ്ങളിലേര്‍പ്പെട്ട് കഴിയുന്നവര്‍ക്ക് അനുയോജ്യമായ വിധി ഉണ്ടാകും.
ശുഭഫലപ്രാപ്തിക്കായികൊണ്ട് ഗണപതി പ്രീതി വരുത്തുക. ഭദ്രകാളി ക്ഷേത്രത്തില്‍ രക്തപുഷ്പാഞ്ജലി, ചുവന്ന പട്ടുടയാട, ചുവന്ന പൂമാല, ശിവന് ജലധാര തുടങ്ങിയവ നടത്തുന്നത് ഗുണകരമായിരിക്കും.
മിഥുനക്കൂറ്: മകയിരം 30 നാഴിക തിരുവാതിര, പുണര്‍തം 45 നാഴിക
ബന്ധുക്കള്‍ നിമിത്തം പലവിധത്തിലുള്ള ഉയര്‍ച്ചകള്‍ വന്നുചേരും. സൈനികവിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലസമയല്ല. പലതരത്തിലുള്ള ഭാഗ്യഹാനികള് ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ പലതരത്തിലുള്ള ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. ഉറച്ച വിശ്വസ്തരായ സുഹൃത്തുക്കളുടെ അഭിവൃദ്ധി എന്നിവയുണ്ടാകും. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ വരാതെ ജാഗ്രത പാലിക്കണം. മുതിര്‍ന്നവരില്‍നിന്നും പല വിദ്യകളും കരസ്ഥമാക്കുവാന്‍ കഴിയും. വീട്ടിലെ മുതര്‍ന്ന ജനങ്ങള്‍ക്ക് പലവിധത്തിലുള്ള രോഗാരിഷ്ടതയുണ്ടാകുവാന് സാധ്യതയുണ്ട്. കഫവും വാതവും കോപിച്ചുള്ള പലതരം രോഗങ്ങള്‍ ഉണ്ടാകുവാന്‍ ഇടവരും. കര്‍ണ്ണരോഗം, നേത്രരോഗം മുതലായവ ഉണ്ടാകുവാനുള്ള സാധ്യത കാണുന്നുണ്ട്. ദാമ്പത്യപരമായ പലവിധ പ്രശ്നങ്ങള്‍ ഉണ്ടാകും. വിവാഹത്തിന് ശ്രമിക്കുന്നവര്‍ക്ക് അനുകൂലസമയമല്ല. തൊഴില്‍മേഖലയില്‍ പലതരത്തിലുള്ള ബുദ്ധിമുട്ടുകള്‍ അനുഭവവേദ്യമാകും.
വിഷ്ണുക്ഷേത്രത്തില്‍ പാല്‍പ്പായസം, നെയ് വിളക്ക് അര്‍ച്ചന, മാല, ദുര്ഗ്ഗാക്ഷേത്രത്തില് പുഷ്്പാഞ്ജലി എന്നിവ നടത്തുന്നത് ഗുണകരമായിരിക്കും.
കര്‍ക്കിടകക്കൂറ്: പുണര്‍തം 15 നാഴിക, പൂയം, ആയില്യം
സാമ്പത്തികപരമായി പലവിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. വീട്ടിലെ മുതിര്‍ന്നവര്‍ക്ക് പലവിധത്തിലുള്ള രോഗദുരിതങ്ങള്‍ ഉണ്ടാവാന്‍ ഇടയുണ്ട്. സഹോദരങ്ങള്‍ തമ്മില്‍ പലതരത്തിലുള്ള കലഹങ്ങള്‍ ഉണ്ടാകും. നീണ്ടുനിന്നിരുന്ന രോഗങ്ങള്‍ക്ക് ശമനം ഉണ്ടാകും. വിവാഹത്തിന് ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയമല്ല. വിദ്യാര്‍ത്ഥികള്‍ക്ക് അത്ര നല്ല സമയമല്ല. സൈനിക വിഭാഗത്തില്‍ സേവനമനുഷ്ഠിക്കുന്നവര്‍ക്ക് ജോലിയില്‍ പലവധത്തില് ഉള്ള സമ്മര്‍ദ്ദങ്ങള്‍ ഉണ്ടാകും. സന്താനങ്ങളില്‍നിന്ന് പലവിധത്തില്‍ ദുഃഖം ഉണ്ടാകും. ഉത്തരവാദിത്തത്തോടുള്ള പ്രവര്‍ത്തനങ്ങളില്‍ വലിയ പ്രതിസന്ധികളെ നേരിടേണ്ടിവരും. ഭാര്യാവീട്ടുകാരുമായി കലഹം ഉണ്ടാകുവാന്‍ സാധ്യതയുണ്ട്.
വിഷ്ണുക്ഷേത്രദര്‍ശനം, വിഷ്ണുസഹസ്രനാമജപം, ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ യഥാശക്തി വഴിപാട്, ഭദ്രകാളീക്ഷേത്രത്തില്‍ നിത്യദര്‍ശനം നടത്തുന്നത് ഗുണകരമായിരിക്കും.
ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം 15 നാഴിക
സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പരഹരിക്കപ്പെടും. കുടുംബത്തില്‍ ഭക്തി അന്തരീക്ഷം വര്‍ദ്ധിക്കും. പൂര്വ്വികസ്വത്തില്നിന്നും നഷ്ടങ്ങള്‍ ഉണ്ടാകും. ഭാഗ്യക്കുറവ് അനുഭവപ്പെടും. നീണ്ടുനിന്നിരുന്ന ബുദ്ധിമുട്ടുകള്‍ക്ക് മാറ്റം ഉണ്ടാകും. സഹോദരസ്ഥാനീയര്‍ക്ക് ആപത്തുകളും രോഗപീഡകളും വന്നുചേരും. വാതം, കഫം, പിത്തം തുടങ്ങിയവ മൂര്‍ച്ഛിച്ച് രോഗങ്ങള്‍ ഉണ്ടാകുവാന്‍ ഇടവരും. കൃഷി മുതലായവയില്‍നിന്നും നഷ്ടങ്ങള്‍ ഉണ്ടാകും. കുടുംബത്തില്‍ പല തരത്തിലുള്ള കലഹങ്ങള്‍ ഉണ്ടാകുവാന്‍ ഇടയുണ്ട്. വാഹനത്തില്‍ യാത്ര ചെയ്യുന്നവര്‍ സൂക്ഷിക്കാണം. സ്വജനങ്ങളുമായി കലഹത്തില്‍ ഏര്‍പ്പെടുവാന്‍ ഇടവരും. ജോലിയില്‍ പലതരത്തിലുള്ള ബുദ്ധിമുട്ടുകള്‍ വന്നുചേരും. കുറ്റാരോപണങ്ങള്‍ ഉണ്ടാകുവാനുള്ള സാധ്യതയുള്ളതിനാല്‍ ജാഗ്രത പലിക്കേണ്ടതാണ്.
ദോഷശാന്തിക്കായി ശിവക്ഷേത്രത്തില്‍ യഥാശക്തി വഴിപാട്, വിഷ്ണുക്ഷേത്രത്തില്‍ സഹസ്രനാമ പുഷ്പാഞ്ജലി, നെയ് വിളക്ക്, തുളസിമാല എന്നിവ സമര്‍പ്പിക്കുന്നത് ഗുണകരമായിരിക്കും.
കന്നിക്കൂറ്: ഉത്രം 45 നാഴിക, അത്തം, ചിത്തിര 30 നാഴിക
കുടുംബത്തിലെ ഭരണിയ ജനങ്ങള്‍ക്ക് ഗുണദോഷസമ്മിശ്രഫലം അനുഭവവേദ്യമാകും. ശാരീരികമായ പലവിധ ബുദ്ധിമുട്ടുകള്‍ വന്നുചേരും. വരവിനെക്കാള്‍ ചിലവുകള്‍ അധികരിക്കും. മനസ്സിന് സന്തോഷമില്ലാത്ത കാര്യങ്ങള്‍ മറ്റുള്ളവരുടെ ആജ്ഞയ്ക്കപ്പുറത്ത് ചെയ്യേണ്ടിവരും. സ്വര്‍ണ്ണം, വെള്ളി എന്നിവയ്ക്ക് നാശം ഭവിക്കും. ഉന്നത ഉദ്യോഗസ്ഥരുമായി സൗഹൃദം സ്ഥാപിക്കാന്‍ അവസരം വന്നുചേരും. കൃഷി മുതലായവയില്‍നിന്നും പലവിധത്തില്‍ ഉള്ള നഷ്ടം വന്നുചേരും. സ്ത്രീകള്‍ നിമിത്തം പലവിധത്തിലുള്ള അപവാദം കേള്‍ക്കേണ്ടിവരും. ഗുരുക്കന്മാരുമായി തര്‍ക്കത്തില്‍ വന്നുചേരും. പലവിധത്തിലുള്ള സംവാദങ്ങളില്‍ പങ്കെടുക്കാവാന്‍ അവസരം ഭവിക്കും. വിവാഹത്തിന് ശ്രമിക്കുന്നവര്‍ക്ക് അനുകൂലസമയമല്ല. ദാമ്പത്യജീവിതത്തില്‍ പലവിധത്തിലുള്ള പ്രശ്നങ്ങള്‍ വന്നുചേരും.
ദോഷശാന്തിക്കായി ഭദ്രകാളി ക്ഷേത്രത്തില്‍ യഥാശക്തി വഴിപാട് നടത്തുക. ഗണപതിഹോമം, ശിവക്ഷേത്രത്തില്‍ വില്വാര്‍ച്ചന, ജലധാര, ഭസ്മാഭിഷേകം തുടങ്ങിയവ നടത്തുന്നത് ഗുണകരമായിരിക്കും.
തുലാക്കൂറ്: ചിത്തര 30 നാഴിക, ചോതി, വിശാഖം 45 നാഴിക
വരവിനേക്കാള്‍ ചെലവുകള്‍ അധികരിക്കും. മാതൃകുടുംബത്തില്നിന്നുള്ള സ്വത്തില്‍നിന്നും ലാഭം കൈവരിക്കും. നീണ്ടുനിന്നിരുന്ന രോഗങ്ങള്‍ക്ക് ശമനം ഉണ്ടാകും. ദുര്ബുദ്ധികൊണ്ട് പലവിധത്തിലുള്ള അപകടത്തില്‍ ചെന്ന് ചാടാതെ സൂക്ഷിക്കണം. ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരം വന്നുചേരും. കേസ് മുതലായവയില്‍ പ്രതികൂലവിധി വരുവാന്‍ അവസരം വന്നുചേരും. കുടുംബത്തില്‍ സന്തോഷക്കുറവ് അനുഭവപ്പെടും. സന്താനങ്ങള്‍ നിമിത്തം സന്തോഷം വന്നുചേരും. വാഹനത്തില്‍ യാത്ര ചെയ്യുന്നവര്‍ സുക്ഷിക്കണം. വീട്ടിലെ വളര്‍ത്തുമൃഗങ്ങള്‍ക്ക് നാശം വന്നുചേരും. അഗ്നിഭയം, തസ്ക്കരഭയം എന്നിവ മനസ്സിനെ അലട്ടും. ഊഹക്കച്ചവടങ്ങളില്‍ പങ്കെടുക്കുന്നവര്‍ സൂക്ഷിക്കണം. നഷ്ടം വരുവാന്‍ സാധ്യതയുണ്ട്. സൈനിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഉദ്യോഗത്തില്‍നിന്നും പലവിധത്തിലുള്ള മാനസിക സമ്മര്‍ദ്ദങ്ങള്‍ നേരിടേണ്ടിവരും. സര്‍ക്കാരില്‍നിന്നും ലഭിക്കേണ്ട അവസരങ്ങള്‍ അല്ലെങ്കില്‍ ആനുകൂല്യം ലഭിക്കാന്‍ കാലതാമസം വന്നുചേരും.
ദോഷശാന്തിക്കായി വിഷ്ണുക്ഷേത്രത്തില്‍ നെയ് വിളക്ക്, തുളസിമാല, പാല്‍പ്പായസം, അര്‍ച്ചന, കാണിക്ക എന്നിവയും ഗണപതി ക്ഷേത്രത്തില്‍ യഥാശക്തി വഴിപാട് നടത്തുക.
വൃശ്ചികക്കൂറ്: വിശാഖം 15 നാഴിക, അനിഴം, തൃക്കേട്ട
തൊഴിലില്‍ ഉയര്‍ച്ച ഉണ്ടാകും. സ്ഥിരതൊഴിലിനായി ശ്രമിക്കുന്നവര്‍ക്ക് അവസരം വന്നുചേരും. പൂര്‍വ്വികസ്വത്തിന് നാശം ഭവിക്കും. സഹായങ്ങള്‍ ലഭിക്കുവാന്‍ കാലതാമസം വന്നുചേരും. സഹോദരങ്ങള്‍ തമ്മില്‍ കലഹങ്ങള്‍ ഉണ്ടാകുവാനുള്ള സാധ്യതയുണ്ട്. എടുത്തുചാട്ടം കൊണ്ട് പലവിധത്തിലുള്ള ആപത്തുകളില്‍ ചെന്നുപെടുവാന്‍ സാധ്യതയുണ്ട്. വാഹനത്തില്‍ യാത്ര ചെയ്യുന്നവര്‍ സൂക്ഷിക്കണം. സന്താനങ്ങള്‍ക്ക് പഠിത്തത്തില്‍ പലവിധത്തില്‍ തടസ്സങ്ങള്‍ വന്നുഭവിക്കും. ശത്രുക്കള്‍ നിമിത്തം പലവിധത്തിലുള്ള നാശങ്ങള് വന്നുഭവിക്കും. ദാമ്പത്യപരമായി പലവിധ ദുരിതങ്ങളും അനുഭവവേദ്യമാകും. കൃഷി മുതലായവയില്‍ ജോലി ചെയ്യുന്നവര്‍ക്ക് അനുകൂലസമയമാണ്. കോടതി, വ്യവഹാരങ്ങളില്‍ തീരുമാനങ്ങളുണ്ടാകും.
പരിഹാരമായി നരസിംഹമൂര്‍ത്തീക്ഷേത്രത്തില്‍ പുഷ്പാഞ്ജലി, ചുവന്ന പൂമാല എന്നിവ സമര്‍പ്പിക്കുന്നത് ഗുണകരമായിരിക്കും. ഹനുമദ് ക്ഷേത്രത്തില്‍ യഥാശക്തി വഴിപാട് നടത്തുക.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം 15 നാഴിക
ഉന്നത സ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് സ്ഥാനമാനങ്ങള്‍ വന്നുചേരും. സഹോദരങ്ങളുടെ പ്രവര്‍ത്തിമൂലം മനോദുഃഖം അനുഭവവേദ്യമാകും. കുടുംബത്തില്‍ പലതരത്തിലുള്ള കലഹങ്ങള്‍ ഉണ്ടാകുവാനുള്ള സാധ്യതയുണ്ട്. സഹോദരങ്ങള്‍ തമ്മില്‍ വൈരുദ്ധ്യം ഉണ്ടാകും. ശത്രുക്കള്‍ നിമിത്തം കൃഷി, ഭൂമി, നാല്ക്കാലി എന്നിവയ്ക്ക് നാശം വന്നുചേരും. ശത്രുക്കള്‍ നിമിത്തം പലവിധത്തിലുള്ള ബുദ്ധിമുട്ട് വന്നുചേരും. വിവാഹത്തിന് ശ്രമിക്കുന്നവര്‍ക്ക് അനുകൂലസമയമല്ല. വിദേശത്തേയ്ക്ക് പോകുവാന്‍ ശ്രമിക്കുന്നവര്‍ക്ക് കാലതാമസം നേരിടും. സ്ത്രീജനങ്ങള്‍ക്ക് രോഗപീഡകളും ആപത്തുകളും ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലസമയമല്ല. സാമ്പത്തികപരമായ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും.
ദോഷശാന്തിക്കായി ശാസ്താക്ഷേത്രത്തില്‍ നീരാജനം, ശംഖുപുഷ്പമാല, മലദൈവങ്ങള്‍ക്ക് വെറ്റില, അടയ്ക്ക, കരിക്ക് ധാര ഇവ നടത്തി ഭജിക്കുകയും ശിവക്ഷേത്രദര്‍ശനം നടത്തുകയും ചെയ്യണം.
മകരക്കൂറ്: ഉത്രാടം 45 നാഴിക, തിരുവോണം, അവിട്ടം 30 നാഴിക
ആഗ്രഹസഫലീകരണം ഉറച്ച വിശ്വസ്തരായ സുഹൃത്തുക്കളുടെ അഭിവൃദ്ധിയുണ്ടാകും. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ വരാതെ സൂക്ഷിക്കണം. സഹായങ്ങള്‍ ലഭിക്കുവാന്‍ അവസാനംവരെ പ്രയത്നിക്കേണ്ടിവരും. രോഗദുരിതങ്ങള്‍ അനുഭവപ്പെടും. സന്താനങ്ങള്‍ ജോലിയിലേയ്ക്ക് ശ്രമിക്കുന്നവര്‍ക്ക് ജോലി കിട്ടാന്‍ കാലതാമസം ഉണ്ടാകും. സന്താനങ്ങള്‍ക്ക് രോഗദുരിതം ഉണ്ടാകുവാനുള്ള സാധ്യതയുണ്ട്. ശത്രുക്കള്‍ നിമിത്തം ഭാഗ്യതടസ്സം അനുഭവപ്പെടും. മുതിര്‍ന്നവരില്‍നിന്ന് ഗുണാനുഭവങ്ങള്‍ ഉണ്ടാകും. തൊഴില്‍ സംബന്ധമായി ദൂരയാത്ര പോകേണ്ടിവരും. മത്സ്യബന്ധനത്തിനു പോകുന്നവര്‍ക്ക് അപകടം ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. കൃഷിഭൂമി, വാഹനം എന്നിവയില്‍നിന്നും നഷ്ടം ഉണ്ടാകും. പ്രമേഹം, ഹൃദയസംബന്ധമായ രോഗം, ഉദരരോഗം എന്നിവയുള്ളവര്‍ കൂടുതല്‍ ശ്രദ്ധിക്കണം.
ദോഷനിവൃത്തിക്കായി ശിവക്ഷേത്രത്തില്‍ ജലധാര, പിറകില്‍ വിളക്ക്, രുദ്രാര്‍ച്ചന, ദേവീക്ഷേത്രത്തില്‍ പുഷ്പാഞ്ജലി, മാല, വിളക്ക് എന്നിവ നടത്തിക്കൊള്ളണം.
കുംഭക്കൂറ്: അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി 45 നാഴിക
മാനസികപരമായ പലവിധ ബുദ്ധിമുട്ടുകള്‍ അനുഭവവേദ്യമാകും. ഉറക്കകുറവ് തുടങ്ങിയവ ഉണ്ടാകും. ചെയ്തുവന്നിരുന്ന ധര്‍മ്മപ്രവൃത്തികള്‍ക്ക് മുടക്കം വരും. വളരെ കാലമായി മോഹിച്ച വസ്തു സ്വന്തമാക്കുവാന്‍ അവസരം വന്നുചേരും. വാതം, പിത്തം, കഫം എന്നിവയില്‍ നിന്നുള്ള രോഗാരിഷ്ടതയുണ്ടാകുവാന് സാധ്യതയുണ്ട്. വീട് വെയ്ക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കാലതാമസം അനുഭവപ്പെടും. മാതൃകുടുംബത്തില്‍ നിന്നുള്ള സ്വത്തിന് നഷ്ടം വരും. ശത്രുക്കള്‍ നിമിത്തം ധനനാശം സംഭവിക്കും. വിവാഹത്തിന് ശ്രമിക്കുന്നവര്‍ക്ക് അനുകൂലസമയമാണ്. സ്വര്‍ണ്ണത്തിന് നാശനഷ്ടങ്ങള്‍ വരും. അഗ്നിഭയം, തസ്ക്കരഭയം എന്നിവ മനസ്സിനെ അലട്ടും. ഉന്നത വിദ്യാഭ്യാസത്തിനായുള്ള പരിശ്രമങ്ങള്‍ക്ക് ഫലം കാണും. അയല്‍ക്കാരുമായി തല്ക്കങ്ങളിലും പരിഭവങ്ങളിലും ഏര്‍പ്പെടേണ്ടതായി വരും.
വിഷ്ണുക്ഷേത്രദര്‍ശനം, വിഷ്ണുസഹസ്രനാമജപം, സഹസ്രനാമ പുഷ്പാഞ്ജലി, വിഷ്ണുക്ഷേത്രഭജനം ഇവ പതിവായി ചെയ്യുന്നത് ഉത്തമമായിരിക്കും.
മീനക്കൂറ്: പൂരുരുട്ടാതി 15 നാഴിക, ഉത്തൃട്ടാതി, രേവതി
സാമ്പത്തികപരമായ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. കുടുംബത്തില്‍ അന്തഃഛിദ്രം ഉണ്ടാകുവാന്‍ ഇടയുണ്ട്. ഉദ്യോഗത്തില്‍ പലതരത്തിലുള്ള കുറ്റാരോപണങ്ങള്‍ ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കേണ്ടതാണ്. വാക്കുകളെക്കൊണ്ടുള്ള ദോഷങ്ങള്‍ വന്നുചേരാം. ഗുണകരം എന്നുവെച്ച് ചെയ്യുന്ന പ്രവര്‍ത്തികള്‍ക്ക് ഫലം കണ്ടുവെന്നുവരില്ല. ദാമ്പത്യജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാനിടയുണ്ട്. ഊഹക്കച്ചവടങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ സൂക്ഷിക്കണം. വളരെ കാലമായി നീണ്ടുനിന്നിരുന്ന രോഗത്തിന് ശമനം ഉണ്ടാകും. സന്താനങ്ങള്‍ നിമിത്തം മനോദുഃഖം ഉണ്ടാകും. കര്‍ഷകര്‍ക്ക് അനുകൂല സാഹചര്യമല്ല. ഭാഗ്യക്കുറവ് അനുഭവപ്പെടും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലസമയമല്ല. സ്വര്‍ണ്ണം, ഭൂമി എന്നിവയില്‍നിന്നും ലാഭം കൈവരിക്കും. പണ്ട് ചെയ്തുകൊണ്ടിരുന്ന തൊഴില്‍ വീണ്ടും ചെയ്യുവാന്‍ അവസരം വന്നുചേരും.
ദോഷശാന്തിക്കായി വിഷ്ണുക്ഷേത്രത്തില്‍ നിര്‍മ്മാല്യദര്‍ശനം നടത്തി നെയ് വിളക്ക് കത്തിച്ച് പ്രാര്‍ത്ഥിക്കുകയും വിഷ്ണുസഹസ്രനാമജപം, ഭാഗവതപാരായണം എന്നിവ നടത്തുകയും ധര്മ്മദൈവഭജനം നടത്തുകയും വേണം.
Recent Comments