മോഹന്‍ലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന എലോണിന്റെ ചിത്രീകരണം ഏലൂരിലെ വിവിഎം സ്റ്റുഡിയോയില്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ എല്ലാവരുടെയും സവിശേഷ ശ്രദ്ധ നേടി ഒരാള്‍ ആ സെറ്റിലുണ്ടായിരുന്നു, ജഗന്. ഷാജികൈലാസിന്റെ മൂത്ത പുത്രന്. അച്ഛനോടൊപ്പം സംവിധാന സഹായിയായി പ്രവര്‍ത്തിക്കുകയാണ് ജഗന്.
സ്വന്തമായി ഒരു സിനിമ സംവിധാനം ചെയ്യാനുള്ള ഒരുക്കങ്ങളിലാണ് ജഗനിപ്പോള്. എഴുത്തുജോലികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അതിന് മുന്നോടിയായിട്ടാണ് അച്ഛന്റെ ശിഷ്യത്വം സ്വീകരിച്ചിരിക്കുന്നത്.
ഷാജി കൈലാസിന്റെ എക്കാലത്തെയും സൂപ്പര്‍ഹിറ്റുകളിലൊന്നായ ആറാം തമ്പുരാനില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരാണ് ജഗന്നാഥന്. അതിന്റെ ഓര്‍മ്മയ്ക്കായിട്ടാണ് ഷാജി മകന് ജഗന് എന്ന പേരിട്ടതും. വര്‍ഷങ്ങള്‍ക്കിപ്പുറം മറ്റൊരു മോഹന്‍ലാല്‍ ചിത്രത്തിന്റെ ഭാഗമായി മകന്‍കൂടി എത്തുന്നത് മറ്റൊരു ആകസ്മികതയാകാം.
ഷാജിയുടെ ഇളയമകന് റൂഷിന് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത് പക്ഷേ നടനായിട്ടാണ്. ഷാജിതന്നെ നിര്‍മ്മിച്ച താക്കോല്‍ എന്ന സിനിമയില്‍ ഇന്ദ്രജിത്തിന്റെ കൗമാരവേഷം ചെയ്തത് റൂഷിനായിരുന്നു.
Recent Comments