മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക 15 നാഴിക
പരോപകാരപ്രദമായ പല പ്രവര്‍ത്തികള്‍ക്കും മുന്നിട്ട് നില്ക്കുവാന് അവസരം വന്നുചേരും. സ്വര്‍ണ്ണവ്യാപാരം തുടങ്ങിയവയില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അനുകൂലസമയമല്ല. സര്‍ക്കാരില്‍നിന്നും ലഭിക്കുമെന്ന് കരുതിയ സഹായങ്ങള്‍ ലഭിക്കുവാന്‍ കാലതാമസം അനുഭവവേദ്യമാകും. പുതിയ പുതിയ അറിവുകള്‍ കണ്ടെത്തുവാന്‍ സാധിക്കും. കര്‍മ്മമേഖലയില്‍ കീര്‍ത്തി ലഭിക്കും. ഉദരസംബന്ധമായ രോഗങ്ങള്‍ ഉണ്ടാകുവാന്‍ ഇടയുണ്ട്. സ്ത്രീകള്‍ നിമിത്തം ധനത്തിന് നാശം വരും. വ്യവസായരംഗത്ത് നില്‍ക്കുന്നവര്‍ക്ക് അുകൂലസമയമാണ്. വളരെകാലമായി ആഗ്രഹിക്കുന്നത് നേടിയെടുക്കുവാന്‍ അവസരം വന്നുചേരും. വാഹനത്തില്‍ പോകുന്നവര്‍ സൂക്ഷിക്കുക. സന്താനങ്ങള്‍ക്ക് പുതിയ കര്‍മ്മമേഖലയില്‍ എത്തിച്ചേരുവാന്‍ സാധിക്കും.
ദോഷശാന്തിക്കായി ദേവീക്ഷേത്രത്തില്‍ പായസം, മാല, അര്‍ച്ചന ഇവയും സുബ്രഹ്മണ്യക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും ചെയ്യുന്നത് ഗുണകരമായിരിക്കും.
ഇടവക്കൂറ്: കാര്‍ത്തിക 45 നാഴിക, രോഹിണി, മകയിരം 30 നാഴിക
പഴയ സംരംഭങ്ങള്‍ വീണ്ടും പുതുക്കിയെടുക്കുവാന്‍ അവസരം വന്നുചേരും. കഠിനാദ്ധ്വാനത്തിലൂടെ നഷ്ടപ്പെട്ടത് വീണ്ടെടുക്കുവാന്‍ അവസരം വന്നുചേരും. പുതിയ സുഹൃദ് ബന്ധങ്ങള്‍ വന്നുചേരുവാന്‍ ഇടവരും. നീണ്ടുനിന്നിരുന്ന രോഗങ്ങള്‍ക്ക് ശമനം ഉണ്ടാകും. പുതിയ പ്രണയങ്ങള്‍ക്കും അതുനിമിത്തം ഉള്ള അപവാദങ്ങള്‍ക്കും ഇടയാകും. സഹോദരങ്ങള്‍ തമ്മില്‍ പലവിധത്തിലുള്ള കലഹങ്ങള്‍ക്കും പിണക്കങ്ങള്‍ക്കും ഇടയാകും. ആരോഗ്യപരമായി അനുകൂലസമയമല്ല. വിവാഹത്തിന് കാലതാമസം അനുഭവപ്പെടും. വ്യാപാരമേഖലയില്‍ ഉള്ളവര്‍ക്ക് പലതരത്തിലുള്ള ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. കലാരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഉന്നത സ്ഥാനങ്ങള്‍, പുരസ്കാരങ്ങള്‍ എന്നിവ ലഭിക്കുവാന്‍ ഇടവരും.
ദോഷശാന്തിക്കായി ശാസ്താക്ഷേത്രത്തില്‍ യഥാശക്തി വഴിപാട്, കൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നെയ് വിളക്ക്, തുളസിമാല, തൃക്കൈവെണ്ണ എന്നിവയും നടത്തേണ്ടതാണ്.
മിഥുനക്കൂറ്: മകയിരം 30 നാഴിക തിരുവാതിര, പുണര്‍തം 45 നാഴിക
നടത്തിവന്നിരുന്ന പല കര്‍മ്മങ്ങള്‍ക്കും മുടക്കം വരും. ഊഹക്കച്ചവടങ്ങളില്‍നിന്നും നഷ്ടം വന്നുചേരും. ശത്രുക്കള്‍ നിമിത്തം പലതരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകള്‍ വന്നുചേരും. വാഹനത്തില്‍ യാത്ര ചെയ്യുന്നവര്‍ സൂക്ഷിക്കണം. കൃഷി സംബന്ധമായ കാര്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അനുകൂലസമയമല്ല. വീട്ടിലെ വളര്‍ത്തുമൃഗങ്ങള്‍ക്ക് നാശം ഭവിക്കും. സ്ത്രീജനങ്ങളുടെ ദുര്‍വ്യയം കാരണം കുടുംബത്ത് അന്തഃഛിദ്രങ്ങള്ക്കിടവരും. വിചാരിച്ച കാര്യം നേടിയെടുക്കുവാന്‍ കാലതാമസം അനുഭവപ്പെടും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലസമയമല്ല. നഷ്ടപ്പെട്ടുപോയ സാധനങ്ങള്‍ തിരികെ ലഭിക്കും. നീണ്ടുനിന്നിരുന്ന കടബാധ്യതകള്‍ തീര്‍ക്കുവാന്‍ അവസരം വന്നുചേരും. വിവാഹത്തിന് ശ്രമിക്കുന്നര്‍ക്ക് അനുകൂലസമയമല്ല. വാതം, കഫം തുടങ്ങിയവ കാരണം പലതരത്തിലുള്ള രോഗങ്ങള്‍ ഉണ്ടാകുവാന്‍ ഇടവരും. വിദ്യാഭ്യാസത്തിനുവേണ്ടി ധാരാളം പണം ചെലവഴിക്കും. വരുമാനത്തേക്കാള്‍ ചെലവ് അധീകരിക്കും.
ദോഷശാന്തിക്കായി വിഷ്ണുസഹസ്രനാമജപവും ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ തൃക്കൈവെണ്ണയും പാല്‍പ്പായസവും ശാസ്താക്ഷേത്രത്തില്‍ യഥാശക്തി വഴിപാട് നടത്തുന്നത് ഗുണകരമായിരിക്കും.
കര്‍ക്കിടകക്കൂറ്: പുണര്‍തം 15 നാഴിക, പൂയം, ആയില്യം
പരോപകാരപ്രവൃത്തികള്ക്ക് മുന്നിട്ട് നില്ക്കുവാന് അവസരം വന്നുചേരും. സഹോദരങ്ങള്‍ക്ക് ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. പിതാവിന്റെ സ്വത്തില്‍നിന്നും ലാഭം വന്നുചേരും. സ്വന്തമായി വസ്തു വാങ്ങുവാന്‍ ശ്രമിക്കുന്നവര്‍ക്ക് അതിനുള്ള അവസരം വന്നുചേരും. ഭാര്യ, സന്താനങ്ങള്‍ എന്നിവയ്ക്ക് രോഗപീഡകള്‍ വന്നുചേരുവാന്‍ ഇടയുണ്ട്. ലഭിക്കുമെന്ന് കരുതിയിരുന്ന സഹായങ്ങള്‍ ലഭിക്കുവാന്‍ കാലതാമസം അനുഭവപ്പെടും. ദാമ്പത്യപരമായി പലവിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകുവാന്‍ ഇടയുണ്ട്. സേനാവിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പലവിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ വന്നുചേരും. കളവുപോയ സാധനങ്ങള്‍ തിരികെ ലഭിക്കുന്നതായിരിക്കും. ഭാര്യാവീട്ടുകാരുമായി അസ്വാരസ്യം ഹേതുവായി കലഹങ്ങള്‍ ഉണ്ടാകുവാന്‍ ഇടയുണ്ട്. മുതിര്‍ന്ന സഹോദരങ്ങള്‍ക്ക് പലവിധത്തിലുള്ള രോഗപീഡകള്‍ ഉണ്ടാകുവാന്‍ ഇടയുണ്ട്.
ദോഷശാന്തിക്കായി ഭദ്രകാളി ക്ഷേത്രത്തില്‍ രക്തപുഷ്പാഞ്ജലി, ഉടയാട സമര്‍പ്പണം, ശിവക്ഷേത്രത്തില്‍ ജലധാര, ഗണപതിക്ക് അഷ്ടദ്രവ്യഗണപതി ഹോമം എന്നിവ നടത്തണം.
ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം 15 നാഴിക
അനാവശ്യകടബാധ്യതകള് ഒഴിവാക്കി നിര്‍ത്തണം. യാത്രകള്‍ കഴിവതും ഒഴിവാക്കണം. വിദേശത്ത് പോകുവാന്‍ ശ്രമിക്കുന്നവര്‍ക്ക് കാലതാമസം അനുഭവപ്പെടാം. കൃഷിസംബന്ധമായ കാര്യങ്ങള്‍ക്ക് ഇറങ്ങിതിരിക്കുന്നവര്‍ പലവിധത്തില്‍ ഉള്ള തടസ്സങ്ങള്‍ അഭിമുഖീകരിക്കേണ്ടിവരും. രാഷ്ട്രീയക്കാര്‍ക്ക് അനുകൂലസമയമല്ല. പലതരത്തിലുള്ള പ്രശ്നങ്ങള്‍ നേരിടേണ്ടതായി വരും. ഇരുമ്പ് വ്യവസായം തുടങ്ങിയവയില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അനുകൂലസമയമാണ്. സ്വജനങ്ങളുമായി കലഹത്തില്‍ ഏര്‍പ്പെടുവാന്‍ സാധ്യതയുണ്ട്. സൈനികവിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലസമയമാണ്. ഭൂമി സംബന്ധമായ ക്രയവിക്രയങ്ങളില്‍ നിന്നും നഷ്ടം വന്നുചേരുവാന്‍ ഇടയുണ്ട്. ഉദരസംബന്ധമായ രോഗങ്ങളും വാതരോഗങ്ങളും ഉള്ളവര്‍ ശ്രദ്ധിക്കണം. പലരുടെയും വിയോഗം മാനസിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകുവാന്‍ ഇടയുണ്ട്.
ദോഷശാന്തിക്കായി വിഷ്ണുക്ഷേത്രത്തില്‍ സഹസ്രനാമപുഷ്പാഞ്ജലി നടത്തുന്നത് ഗുണകരമായിരിക്കും. ദുര്ഗ്ഗാഭജം ഭദ്രകാളി ക്ഷേത്രത്തില്‍ യഥാശക്തി വഴിപാട് നടത്തുകയും വേണം.
കന്നിക്കൂറ്: ഉത്രം 45 നാഴിക, അത്തം, ചിത്തിര 30 നാഴിക
പലതരത്തിലുള്ള തടസ്സങ്ങള്‍ നേരിടേണ്ടതായി വരും. സഹോദരങ്ങള്‍ക്കിടയില്‍ പലതരത്തിലുളള പരിഭവങ്ങള്‍ ഉണ്ടാകുവാന്‍ ഇടയുണ്ട്. ഗുരുക്കന്മാരുമായി കലഹം, പിണക്കം എന്നിവ ഉണ്ടാകുവാന്‍ ഇടയുണ്ട്. നീണ്ടുനിന്നിരുന്ന രോഗാവസ്ഥയ്ക്ക് മാറ്റം ഉണ്ടാകും. വാഹനത്തില്‍ പോകുന്ന സന്താനങ്ങള്‍ സൂക്ഷിക്കുവാന്‍ പറയണം. ശാരീരിക ക്ഷതങ്ങള്‍ക്കും പേശി തളര്‍ച്ചയും ഉണ്ടാകുവാന്‍ ഇടയുണ്ട്. പൂര്‍വ്വികമായ പല സ്വത്തുക്കളും നഷ്ടപ്പെട്ടുപോകുവാന്‍ ഇടയുണ്ട്. സ്വന്തത്തില്പ്പെട്ടവരുടെ വിവാഹത്തിനുവേണ്ടി പണം ചെലവഴിക്കേണ്ടിവരും. ക്രയവിക്രയങ്ങളില്‍ ഇടനിലകാരനായി നിന്ന് ധനലാഭം ഉണ്ടാക്കും. പഴയ വീട് മോടിപിടിപ്പിക്കുവാന്‍ അവസരം വന്നുചേരും. നാളികേരം, റബ്ബര്‍, കുരുമുളക്, ഏലം എന്നീ കര്‍ഷകര്‍ക്ക് അനുകൂലസമയമാണ്. കഫം, വാതം തുടങ്ങിയവയില്‍നിന്ന് രോഗപീഡകള്‍ ഉണ്ടാകുവാനുള്ള സാധ്യതയുണ്ട്.
ശിവക്ഷേത്രത്തില്‍ യഥാശക്തി വഴിപാട്, ഗണപതിക്ക് ഗണപതിഹോമം, അപ്പം എന്നിവ നടത്തുക. വിഷ്ണുക്ഷേത്രത്തില്‍ പത്മം ഇട്ട അര്‍ച്ചന, തുളസിമാല, നെയ് വിളക്ക് എന്നിവ സമര്‍പ്പിക്കുക.
തുലാക്കൂറ്: ചിത്തര 30 നാഴിക, ചോതി, വിശാഖം 45 നാഴിക
തൊഴില്‍ സംബന്ധമായ ധാരാളം യാത്രകള്‍ ചെയ്യേണ്ടിവന്നേക്കും. സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. ഊഹക്കച്ചവടങ്ങളില്‍നിന്നും നഷ്ടം ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. നവമാധ്യമങ്ങള്‍ വഴി പുതിയ സുഹൃത്തുക്കള്‍ വന്നുചേരും. പുതിയ സംരംഭങ്ങള്‍ തുടങ്ങുവാന്‍ ശ്രമിക്കും. പലരുടേയും സമ്മര്‍ദ്ദത്തില്‍ മനസ്സിന് ഇഷ്ടപ്പെടാത്ത ജോലികള്‍ ചെയ്യേണ്ടിവരും. ആരോഗ്യപരമായി പലവിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാകുവാന്‍ ഇടയുണ്ട്. നീണ്ടുനിന്നിരുന്ന രോഗത്തിന് ഒരു ശമനം ഉണ്ടാകും. പലകാര്യങ്ങള്‍ക്കായി മാറ്റിവെച്ച പണം ചെലവഴിക്കേണ്ടിവരും. ആഗ്രഹങ്ങള്‍ പൂര്‍ണ്ണതയില്‍ എത്തിക്കുവാന്‍ സാധിക്കില്ല. ഉന്നത വിദ്യാഭ്യാസത്തിന് ശ്രമിക്കുന്നവര്‍ക്ക് അതിനുള്ള അവസരം വന്നുചേരും. കര്‍ഷകര്‍ക്ക് അനുകൂലസമയമല്ല. വിവാഹം പല കാരണങ്ങളാല്‍ നീട്ടിവെയ്ക്കുവാന്‍ ഇടവരും.
ദോഷപരിഹാരമായി ദേവീക്ഷേത്രദര്ശനം. ശിവക്ഷേത്രത്തില്‍ രുദ്രാഭിഷേകം, ശ്രീകൃഷ്ണസ്വാമിക്ക് കദളിപ്പഴവും തൃക്കൈവെണ്ണയും സമര്‍പ്പിക്കണം.
വൃശ്ചികക്കൂറ്: വിശാഖം 15 നാഴിക, അനിഴം, തൃക്കേട്ട
സാമ്പത്തിക ഇടപാടുകള്‍ നടത്തുവാന്‍ കൂടുതല്‍ ശ്രദ്ധവേണം. പുതിയ വാഹനം, ഭൂമി എന്നിവ വാങ്ങുവാന്‍ അനുകൂലസമയമല്ല. ശൗര്യം പ്രകടിപ്പിക്കും. സഹോദരങ്ങള്‍ തമ്മില്‍ പല സഹായങ്ങള്‍ ലഭിക്കുവാന്‍ കാലതാമസം അനുഭവപ്പെടും. കര്‍ണ്ണരോഗം, വാതം, കഫം എന്നിവ മൂര്‍ച്ചിച്ചുള്ള രോഗപീഡകള്‍ ഉണ്ടാകുവാന്‍ ഇടയുണ്ട്. ഭൂമിയുടെ ക്രയവിക്രയം നിമിത്തം ധനനാശം വരുവാന്‍ ഇടയുണ്ട്. സന്താനങ്ങള്‍ നിമിത്തം മനോവ്യഥ ഉണ്ടാകുവാന്‍ ഇടയുണ്ട്. ദാമ്പത്യപരമായ വിഷമതകള്‍ അനുഭവവേദ്യമാകും. ഭൃത്യന്മാര്‍ക്ക് പലവിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ അനുഭവവേദ്യമാകും. കള്ളന്മാരാല് ധനം അപഹരിക്കാതെ സൂക്ഷിക്കണം. സേനാവിഭാഗത്തില്‍ ഉള്ളവര്‍ക്ക് അനുകൂലസമയമാണ്. സ്വര്‍ണ്ണത്തിന്റെ ക്രയവിക്രയങ്ങളില്‍നിന്നും ലാഭം കൈവരിക്കും. ഗവണ്മെന്റില്നിന്നും കിട്ടാനുള്ള ആനുകൂല്യങ്ങള്‍ക്ക് തടസ്സം മാറികിട്ടും. ഭാര്യാഭര്ത്താക്കന്മാര് അഭിപ്രായഭിന്നതകള്‍ കാരണം മാറി താമസിക്കേണ്ടിവന്നേക്കാം.
ഹനുമാന് ക്ഷേത്രത്തില്‍ നെയ് വിളക്ക്, വെറ്റിലമാല, അവില് നിവേദ്യം, ശിവപാര്വ്വതിക്ഷേത്രത്തില് യഥാശക്തി വഴിപാട്, ദേവി ഭജനം ഇവ നടത്തുക.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം 15 നാഴിക
പലവിധത്തിലുള്ള രോഗപീഡകള്‍ ഉണ്ടാകുവാന്‍ ഇടയുണ്ട്. തുടങ്ങിവെച്ച പ്രവര്‍ത്തനങ്ങള്‍ പാതിവഴിയില്‍ നിര്‍ത്തേണ്ടതായി വരാം. വരവിനേക്കാള്‍ ചെലവ് അധികരിക്കാന്‍ ഇടയുണ്ട്. ദാമ്പത്യജീവിതം സുഖകരമായി തീരും. കര്‍ഷകര്‍ക്ക് കീടങ്ങള്‍ നിമിത്തം പലതരത്തിലുള്ള ദുരിതങ്ങള്‍ ഉണ്ടാകുവാന്‍ ഇടയുണ്ട്. ഭൂമിയുടെ ക്രയവിക്രയങ്ങള്‍ നടത്തുവാന്‍ കാലതാമസം അനുഭവപ്പെടും. പിതാവിന്റെ കുടുംബത്തില്‍നിന്നുള്ള സ്വത്തുക്കള്‍ ലഭിക്കാന്‍ ഇടവരും. കലാകാരന്മാര്ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പുതിയ പുതിയ അവസരങ്ങള്‍ വന്നുചേരും. ഊഹക്കച്ചവടങ്ങളില്നിന്ന് ഗുണമുണ്ടാകുന്നതാണ്. സ്ത്രീകള്‍ നിമിത്തം അപവാദം, ധനഹാനി എന്നിവയുണ്ടാകുവാന്‍ ഇടയുണ്ട്. ശത്രുക്കള്‍ നിമിത്തം മാനസിക സംഘര്‍ഷങ്ങള്‍ക്ക് ഇടവരും. വിചാരിക്കാത്ത സ്ഥലത്തേയ്ക്ക് സ്ഥലമാറ്റത്തിന് ഇടയുണ്ട്. പുതിയ വാഹനം വാങ്ങുവാന്‍ ശ്രമിക്കുന്നവര്‍ക്ക് അനുകൂലസമയമാണ്.
ദോഷശമനത്തിനായി വിഷ്ണുസഹസ്രനാമജപവും സര്‍പ്പക്ഷേത്രത്തില്‍ ദര്‍ശനവും ഇവ നടത്തുന്നത് ഉചിതമായിരിക്കും.
മകരക്കൂറ്: ഉത്രാടം 45 നാഴിക, തിരുവോണം, അവിട്ടം 30 നാഴിക
സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ഇടയാകും. ഗൃഹനിര്‍മ്മാണം സാമാന്യേന പുരോഗതിയില്‍ എത്തും. ആത്മീയകാര്യങ്ങള്‍ക്കായി പണം വിനിയോഗിക്കും. സന്താനങ്ങളുടെ വിദ്യാഭ്യാസത്തിനായി ദൂരയാത്രകള് ചെയ്യേണ്ടതായി വരും. ആരംഭിച്ച സംരംഭങ്ങള്‍ പുരോഗതിയിലേയ്ക്ക് വരുന്നതാണ്. മാതൃസ്ഥാനവുമായി ഭിന്നതയുണ്ടാകുവാന് ഇടയുണ്ട്. ഡിപ്പാര്‍ട്ട്മെന്റല്‍ പരീക്ഷകളില്‍ സംബന്ധിക്കുകയും വിജയം പ്രാപ്തമാക്കുകയും ചെയ്യും. കൃഷിയുമായി ബന്ധപ്പെട്ട തൊഴില്‍ ചെയ്യുന്നവര്‍ക്ക് അത്ര അനുകൂലസമയമല്ല. സാംക്രമിക രോഗങ്ങള്‍ വരാതെയിരിക്കാന്‍ ശ്രദ്ധിക്കുകയും അവശ്യമായ ശുചിത്വം പാലിക്കേണ്ടതുമാണ്. തറവാട്, സ്വത്ത് അധീനതയില്‍ വന്നുചേരുന്നതാണ്. വിവാഹാലോചനകളും മറ്റും നീണ്ടുപോകുവാന്‍ ഇടയുണ്ട്. പിതാവുമായി ചില അഭിപ്രായവ്യത്യാസങ്ങള്‍ വന്നുചേരാം. വാഹനങ്ങളില്‍നിന്ന് കൂടുതല്‍ വരുമാം ഉണ്ടാവുകയും പരസ്യങ്ങള്‍, ഏജന്‍സികള്‍ എന്നിവ മുഖേന സാമ്പത്തികനേട്ടം ഉണ്ടാവുകയും ചെയ്യും.
ഹനുമാന്‍സ്വാമിക്ക് വെറ്റിലമാല, നെയ് വിളക്ക്, അവില് നിവേദ്യം. ശാസ്താവിന് നീരാജനം, അര്‍ച്ചന ഇവ നടത്തുന്നത് കൂടുതല്‍ ശ്രേയസ്കരമായിരിക്കും.
കുംഭക്കൂറ്: അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി 45 നാഴിക
അപ്രതീക്ഷിതമായ ധനനഷ്ടം സംഭവിച്ചേക്കാം. ഉന്നത സ്ഥാനത്തുള്ളവരുമായി ബന്ധം സ്ഥാപിക്കും. കലാകാരന്മാര്ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കും. ആരോഗ്യപരമായി കൂടുതല്‍ ശ്രദ്ധിക്കണം. ശസ്ത്രക്രിയാദികള്ക്ക് അവസരം ഉണ്ടാകും. ദുഷ്ചിന്തകള്‍ മനസ്സിനെ അലട്ടിക്കൊണ്ടിരിക്കും. അനാവശ്യച്ചെലവ് വര്‍ദ്ധിക്കുകയും ഊഹക്കച്ചവടത്തില്‍ പരാജയം സംഭവിക്കുകയും ചെയ്യും. മതപരമായ കാര്യങ്ങളില്‍ പങ്കുകൊള്ളുകയും അതിനായി പണം ചെലവഴിക്കുകയും ടെസ്റ്റുകളിലും ഇന്റര്‍വ്യൂകളിലും വിജയം കൈവരിക്കും. ഹോട്ടല്‍, കൂള്‍ബാര്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലസമയമാണ്. നാല്ക്കാലികളില് നിന്ന് ആപത്തുകളും വാഹനക്ലേശവും ഉണ്ടാകും. മുടങ്ങിനിന്നതായ സംരംഭങ്ങള്‍ പുനരാരംഭിക്കും.
പരിഹാരമായി വിഷ്ണുക്ഷേത്രത്തില്‍ ദര്‍ശനം ചെയ്ത് സഹസ്രാമ പുഷ്പാഞ്ജലി, പാല്‍പ്പായം, വിഷ്ണുപൂജ ഇവ നടത്തുകയും മലദൈവങ്ങള്‍ക്ക് വെറ്റിലമാല, അടയ്ക്ക, എണ്ണ, വിളക്ക്, കരിക്ക് അഭിഷേകം ഇവ നടത്തുകയും വേണം.
മീനക്കൂറ്: പൂരുരുട്ടാതി 15 നാഴിക, ഉത്തൃട്ടാതി, രേവതി
തുടങ്ങിവച്ച പ്രവര്‍ത്തനങ്ങള്‍ വിജയകരമായി പൂര്‍ത്തീകരിക്കും. കുടുംബത്തില്‍ സുഖവും സംതൃപ്തിയും, ബന്ധുക്കളുടെ ചേര്‍ച്ചയുണ്ടാകും. സന്താനങ്ങള്‍ വിദ്യാഭ്യാസരംഗത്ത് പിന്നോക്കം പോകുവാന്‍ ഇടയുണ്ട്. സര്‍ക്കാരില്‍നിന്നോ കമ്പനികളില്‍നിന്നോ കിട്ടാനുള്ള ആനുകൂല്യം ലഭിക്കും. പഴയ സാധനങ്ങള്‍ വിറ്റൊഴിവാക്കും. ദൂരെയാത്രകള്‍ കഴിവതും ഒഴിവാക്കണം. ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ക്ക് അപകടസാധ്യത ഉണ്ടാകുന്ന സമയമാണ്. ചെറിയ തോതിലുള്ള കുടുംബകലഹം, മനഃസുഖം കുറയാന്‍ കാരണമാകും. തറവാട് സ്വത്തുക്കളുടെ വിഭജനകാര്യങ്ങളില് തീരുമാനമാകും. സ്ത്രീകള്‍ക്ക് ആര്‍ത്തവസംബന്ധമായ രോഗങ്ങള്‍ ഉണ്ടാകാനിടയുണ്ട്. ഉദരസംബന്ധമായ രോഗങ്ങളോ, കണ്ണുകളുടെ അസുഖമോ ഉണ്ടാകുവാന്‍ ഇടയുണ്ട്.
ദോഷശാന്തിക്കായി ദേവീക്ഷേത്രത്തില്‍ പുഷ്പാഞ്ജലി, ശിവന് ധാര, മാല, വിളക്ക്, നരസിംഹമൂര്‍ത്തീക്ഷേത്രത്തില്‍ രക്തപുഷ്പാഞ്ജലി എന്നിവ നടത്തുന്നത് ഉചിതമായിരിക്കും.
Recent Comments