എം.ടി. വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ജയരാജ് സംവിധാനം ചെയ്ത സ്വര്‍ഗ്ഗം തുറക്കുന്ന സമയം എന്ന ചിത്രത്തിലാണ് വേണു അവസാനമായി അഭിനയിച്ചത്. അതിലെ മാഷ് എന്ന് കഥാപാത്രത്തെ അവതരിപ്പിച്ചത് അദ്ദേഹമാണ്.
മാഷിനെ അവതരിപ്പിച്ച നെടുമുടിവേണു ചേട്ടനും കുട്ടിനാരായണനെ അവതരിപ്പിച്ച ഇന്ദ്രന്‍സ് ചേട്ടനും തമ്മിലുള്ള പ്രകടനം ഒരിക്കലും മറക്കാനാവില്ലെന്നാണ് സംവിധായകന് ജയരാജ് പറഞ്ഞത്.
‘വേണുച്ചേട്ടന്റെ അഭിനയജീവിതത്തിലെ ഏറ്റവും നല്ല പ്രകടനത്തിനാണ് ഞാന്‍ അന്ന് സാക്ഷിയായത്. ഒരുപക്ഷേ, ഒരു സംവിധായകനെന്ന നിലയില്‍ ഞാന്‍ കട്ട് പോലും പറയാന്‍ മറന്നുപോയ അത്ര മനോഹരമായ നിമിഷങ്ങളായിരുന്നു അത്.’ ജയരാജ് ഓര്‍ക്കുന്നു.
എന്നാല്‍ അറംപറ്റിയതുപോലെയായി അദ്ദേഹത്തിന്റെ അവസാനചിത്രത്തിന്റൈ ടൈറ്റിലും- സ്വര്‍ഗ്ഗം തുറക്കുന്ന സമയം. ആ സമയം അദ്ദേഹത്തെ കവര്‍ന്നുകൊണ്ടുപോയത് സ്വര്‍ഗ്ഗത്തിലേയ്ക്ക് തന്നെയായിരിക്കാം.
അരവിന്ദന് സംവിധാനം ചെയ്ത തമ്പാണ് നെടുമുടി വേണുവിന്റെ അരങ്ങേറ്റചിത്രം. 1978 ലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.
Recent Comments