കോവിഡ് പശ്ചാത്തലത്തില്‍ പ്രതിസന്ധിയിലായ തമിഴ് സിനിമയ്ക്ക് പുത്തന്‍ പ്രതീക്ഷകള്‍ നല്‍കുകയാണ് ശിവകാര്ത്തികേയന് ചിത്രം ‘ഡോക്ടര്‍’. ഒക്ടോബര്‍ 9 നാണ് ചിത്രം റിലീസ് ചെയ്തത്. അമ്പത് ശതമാനം ആളുകള്‍ക്ക് മാത്രമായിരുന്നു തീയേറ്ററുകളില്‍ പ്രവേശനം. എന്നിട്ടും എല്ലാ പരിമിതികളെയും മറികടന്ന് ചിത്രം ബോക്സ് ഓഫീസില്‍ വന്‍ ചലനമാണ് സൃഷ്ടിച്ചത്. റിലീസ് ചെയ്ത് മൂന്നു ദിവസം കൊണ്ട് 28 കോടി രൂപയാണ് തിയേറ്റര്‍ കളക്ഷന്‍ നേടിയത്. കോറോണ രണ്ടാം തരംഗത്തിന് ശേഷം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന സിനിമ കൂടിയാണ് ഡോക്ടര്‍.
റിലീസ് ദിവസം രാവിലെ ആറു മണിക്ക് ശിവകാര്ത്തികേയന്, സംവിധായകന് നെല്‍സണ്‍, സംഗീത സംവിധായകന് അനിരുദ്ധ് എന്നിവര്‍ ചെന്നൈയിലെ വെട്രി തിയറ്ററില്‍ ആദ്യ ഷോ കാണാന്‍ എത്തിയിരുന്നു.
കൊലമാവ് കോകില എന്ന ചിത്രത്തിന് ശേഷം സംവിധായകന് നെല്‍സണ്‍ ഒരുക്കിയ ചിത്രമാണ് ഡോക്ടര്‍. ആദ്യ ചിത്രത്തിലേത് പോലെ ഡാര്‍ക്ക് കോമഡിയാണ് ഡോക്ടര്‍. ശിവകാര്ത്തികേയന് നിര്‍മ്മിച്ച ഈ ചിത്രത്തിന് സംഗീതം നല്‍കിയത് അനിരുദ്ധ് ആണ്. പ്രിയങ്ക മോഹന്‍, വിനയ് റായ്, യോഗി ബാബു, മിലിന്ദ് സോമന്, അരുണ്‍ അലക്സാണ്ടര്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.
കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്യാനിരുന്ന സിനിമ കൊറോണ പ്രതിസന്ധികള്‍ മൂലം മാറ്റിവയ്ക്കുകയായിരുന്നു. പിന്നീട് ഈ വര്‍ഷം മെയ് 13 ലേക്ക് റിലീസ് മാറ്റിയെങ്കിലും കോവിഡ് രണ്ടാം വ്യാപനത്തെത്തുടര്‍ന്ന് അതും നീട്ടിവച്ചു.
Recent Comments