അന്‍പത്തിയൊന്നാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു. വെള്ളത്തിലെ മികച്ച പ്രകടനത്തിന് മികച്ച നടനായി ജയസൂര്യയും കപ്പേള എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിന് മികച്ച നടിയായി അന്ന ബെന്നിനെയും തെരഞ്ഞെടുത്തു. എന്നിവര്‍ എന്ന ചലച്ചിത്രത്തിന്റെ സംവിധായകന് സിദ്ധാര്‍ത്ഥ ശിവയാണ് മികച്ച സംവിധായകന്. മികച്ച ചലച്ചിത്രം ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, മികച്ച രണ്ടാമത്തെ ചിത്രം തിങ്കളാഴ്ച നല്ല നിശ്ചയം. മികച്ച ജനപ്രിയചിത്രം അയ്യപ്പനും കോശിയും. മികച്ച സ്വഭാവനടന്‍ സുധീഷ്. മികച്ച സ്വഭാവനടി ശ്രീലേഖ. കേരള സാംസ്ക്കാരിക വകുപ്പ് മന്ത്രി സജിചെറിയാനാണ് പത്രസമ്മേനത്തില്‍ അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിച്ചത്.
മറ്റ് അവാര്‍ഡുകള്‍:
മികച്ച ബാലതാരം- നിരഞ്ജന് എസ്. (ആണ്‍കുട്ടി) ചിത്രം: കാസിമിന്റെ കടല്‍, അരവ്യ ശര്‍മ (പെണ്‍കുട്ടി)- ചിത്രം: പ്യാലി
മികച്ച ഛായാഗ്രഹാകന്‍- ചന്ദ്രന് സെല്‍വരാജ് ചിത്രം: കയറ്റം
മികച്ച തിരക്കഥാകൃത്ത്- ജിയോ ബേബി ചിത്രം: ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍
മികച്ച തിരക്കഥ (അവലംബിതം)- ചിത്രം:
മികച്ച കഥാകൃത്ത്- സെന്ന ഹെഗ്ഡേ ചിത്രം: തിങ്കളാഴ്ച നിശ്ചയം
മികച്ച ഗാനരചന- അന്‍വര്‍ അലി ചിത്രം: മാലിക്, ഭൂമിയിലെ മനോഹര സ്വകാര്യം
മികച്ച സംഗീതസംവിധാനം- എം. ജയചന്ദ്രന് ചിത്രം: സൂഫിയും സുജാതയും
മികച്ച പശ്ചാത്തലസംഗീതം- എം. ജയചന്ദ്രന് ചിത്രം: സൂഫിയും സുജാതയും
മികച്ച പിന്നണിഗായകന്‍- ഷഹബാസ് അമന് ചിത്രം: വെള്ളം
മികച്ച പിന്നണിഗായിക- നിത്യ മാമ്മന്‍ ചിത്രം: സൂഫിയും സുജാതയും
മികച്ച എഡിറ്റിങ്- മഹേഷ് നാരായണന് ചിത്രം: സിയു സൂണ്‍
മികച്ച കലാസംവിധാനം- സന്തോഷ് ജോണ്‍ ചിത്രം: മാലിക്
മികച്ച സിങ്ക് സൗണ്ട്- ആദര്‍ശ് ജോസഫ് ചെറിയാന് ചിത്രം: സന്തോഷത്തിന്റെ ഒന്നാം രഹസ്യം
മികച്ച ശബ്ദമിശ്രണം- അജിത്ത് എബ്രഹാം ജോര്‍ജ് ചിത്രം: സൂഫിയും സുജാതയും
മികച്ച ശബ്ദ രൂപകല്പന- ടോണി ബാബു ചിത്രം: ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍
മികച്ച പ്രോസസ്സിംഗ് ലാബ്/കളറിസ്റ്റ്- ലിജു പ്രഭാകര്‍ ചിത്രം: കയറ്റം
മികച്ച വി.എഫ്.എക്സ്: സാര്യാസ് മുഹമ്മദ് ചിത്ം: ലൗ
മികച്ച മേക്-അപ്പ്- റഷീദ് അഹമ്മദ്
മികച്ച വസ്ത്രാലങ്കാരം- ധന്യ ബാലകൃഷ്ണന് ചിത്രം: മാലിക്
മികച്ച ഡബിംഗ് ആര്‍ട്ടിസ്റ്റുകള്‍: ഷോബി തിലകന്- ചിത്രം: ഭൂമിയിലെ മനോഹര സ്വകാര്യം, റിയ സൈറ- ചിത്രം: അയ്യപ്പനും കോശിയും
മികച്ച നവാഗത സംവിധാനം- മുഹമ്മദ് മുസ്തഫ- ചിത്രം: കപ്പേള
മികച്ച കുട്ടികളുടെ ചലച്ചിത്രം: ബൊണാമി (സംവിധാനം ടോണി സുകുമാര്‍)
മികച്ച കോറിയോഗ്രാഫി- ലളിത സോബി, ബാബു സേവ്യര്‍ ചിത്രം: സൂഫിയും സുജാതയും
Recent Comments