ഞാന്‍ കണ്ടതില്‍ ഏറ്റവും ജെനുവിനാണ് സുരേഷ് ഗോപി. ആദ്യമായി സംസാരിക്കുമ്പോള്‍ സുരേഷ് ഗോപി എന്ന താരത്തോടാണ് സംസാരിക്കുന്നത് എന്ന് തോന്നും. കുറച്ച് കഴിയുമ്പോള്‍ മകന് ഗോകുലിനെക്കാള്‍ ചെറുതാണോ അദ്ദേഹം എന്ന് തോന്നും. വീട്ടുകാര്യങ്ങളും കുട്ടികളുടെ വിശേഷങ്ങളുമൊക്കെയാണ് അദ്ദേഹം ചോദിക്കുക. അത്രയ്ക്ക് നന്മയുള്ള മനസ്സാണ് സുരേഷേട്ടന്റെത്. ഇലക്ഷന് സമയത്തും പിന്നീടും അദ്ദേഹം പറഞ്ഞതും ചെയ്യുന്നതുമായ കാര്യങ്ങള്‍ ട്രോള്‍ രൂപേണ പുറത്ത് വരുന്നത് കാണാറുണ്ട്. സുരേഷേട്ടനെ അടുത്തറിയാവുന്ന ആളുകള്‍ക്ക് കൃത്യമായ നിശ്ചയമുണ്ട്, അദ്ദേഹം ചെയ്യുന്ന ഓരോ ചെറിയ കാര്യവും എത്ര ആത്മാര്‍ത്ഥതയുള്ളതാണെന്ന്.
ഞാന്‍ അദ്ദേഹത്തെ ആദ്യമായി കാണുന്നത് ഇടപ്പള്ളി സിഗ്നലില്‍ വച്ചാണ്. അന്ന് ഞാന്‍ ആലുവയ്ക്ക് പോകുകയായിരുന്നു. എന്റെ തൊട്ടുമുന്നിലായിരുന്നു അദ്ദേഹത്തിന്റെ കാറ്. സിഗ്നല്‍ കിട്ടി വണ്ടികള്‍ മുന്നോട്ടെടുത്തു. പെട്ടന്ന് സിഗ്നല്‍ തെറ്റിച്ച് ഒരു ബസ് കടന്നുവന്നു. പെട്ടെന്ന് കാറില്‍നിന്ന് ഇറങ്ങി സുരേഷ് ഗോപി ബസ്സ് ഡ്രൈവറെ തലങ്ങുംവിലങ്ങും വഴക്കുപറഞ്ഞു. ഞാന്‍ കരുതിയത് ഷൂട്ടിംഗ് ആയിരിക്കുമെന്നാണ്. എന്നാല്‍ ആയിരുന്നില്ല. സുരേഷ് ഗോപി എന്ന മനുഷ്യന്റെ സാമൂഹിക പ്രതിബദ്ധത നേരില്‍ കണ്ട സന്ദര്‍ഭമായിരുന്നു അത്.
സുരേഷേട്ടനെ പോലെ തന്നെ ഞാന്‍ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന മറ്റൊരു വ്യക്തിയാണ് ബിജു മേനോന്. ഞങ്ങളുടെ കോമ്പിനേഷനില്‍ ഒരുപാട് സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്. പലരും അദ്ദേഹത്തെ മടിയനെന്നൊക്കെ വിളിക്കാറുണ്ട്. പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം ബിജുചെട്ടന് ഒരു പാവമാണ്. ഒരിക്കല്‍ ഞാന്‍ ബിജുചെട്ടനെ പരിചയപ്പെടാന്‍ അദ്ദേഹത്തിന്റെ റൂമില്‍ പോയി. ഒരു സിനിമ ചിത്രീകരണത്തിന്റെ ഭാഗമായി ഞാനും അതെ ഹോട്ടലിലായിരുന്നു താമസിച്ചിരുന്നത്.
ബിജുചേട്ടന്റ റൂമില്‍ ചെന്നപ്പോള്‍ അവിടെ ഞാന്‍ കണ്ടത് ഒരു പറ്റം ആളുകളെ ആയിരുന്നു, എല്ലാവരും അദ്ദേഹത്തെ കാണാന്‍ വന്നവര്‍. റൂമിന്റെ ഒരു ഭാഗത്ത് ബിജുചേട്ടന് ആരോടോ സംസാരിച്ച് ഇരിക്കുന്നു. ഞാന്‍ ചെന്ന് അദ്ദേഹത്തെ പരിചയപ്പെട്ടു. അപ്പോള്‍ ബിജുചേട്ടന് എന്നോട് പറഞ്ഞു ‘നമുക്ക് നിന്റെ റൂമിലേക്ക് പോകാം ഇവിടെ ആരൊക്കെയോ ഉണ്ട്. ആരെയും എനിക്ക് പരിചയമില്ല’. എനിക്ക് സത്യത്തില്‍ ചിരി വന്നു. കാരണം ബിജുചേട്ടനെ കാണാന്‍ വന്നവരെ എല്ലാം സ്വീകരിച്ചിരുത്തിയ ശേഷം അദ്ദേഹം അപരിചിതനെ പോലെ പതുങ്ങി ഒരു ഭാഗത്ത് ഇരിക്കുന്നു. പക്ഷെ അത് ബിജു മേനോന് എന്ന വ്യക്തി ആയിരുന്നില്ല. ജീവിതം ഒരു ആഘോഷമാക്കിയ വ്യക്തിയാണ് അദ്ദേഹം.
കാന്‍ ചാനല്‍ മീഡിയക്ക് നല്കിയ അഭിമുഖത്തില്‍ സുരേഷ് ഗോപിയെ കുറിച്ചും ബിജുമേനോനെ കുറിച്ചും പറയുകയായിരുന്നു ആസിഫ് അലി.
Recent Comments