പുഴുവിലേത് തീരെ ചെറിയ വേഷമായിരുന്നു. എന്നിട്ടും അത്രയുംദൂരം പോയത് മമ്മൂക്ക ഉള്ളതുകൊണ്ടാണ്. ജോര്‍ജ് വിളിച്ചതുകൊണ്ടാണ്.
വാഗമണിലായിരുന്നു ഷൂട്ടിംഗ്. ഒരു ദിവസത്തെ വര്‍ക്കേ ഉള്ളൂവെന്ന് ബാദുഷ പറഞ്ഞിരുന്നു. കുറെ നാളുകള്‍ക്ക് ശേഷമാണ് മമ്മൂക്കയോടൊപ്പം അഭിനയിക്കുന്നത്. അല്ലെങ്കിലും ഞങ്ങള്‍ ഒരുമിച്ച് അധികം സിനിമകകളില്‍ അഭിനയിച്ചിട്ടില്ല. രാക്ഷസരാജാവ് ഉള്‍പ്പെടെ രണ്ടോമൂന്നോ ചിത്രങ്ങള്‍. അത്രമാത്രം.
അന്ന് പാക്കപ്പ് ദിവസം കൂടിയായിരുന്നു. ഞങ്ങള്‍ ഒരുമിച്ചുള്ള ഷോട്ടുകള്‍ പൂര്‍ത്തിയായതിനു പിന്നാലെയാണ് അത് സംഭവിച്ചത്. അവിടുത്തെ ഫോട്ടോഗ്രാഫറുടെ കൈയ്യില്‍നിന്ന് ക്യാമറ വാങ്ങി മമ്മൂക്ക എന്നെ അതിനു മുന്നില്‍ നിര്‍ത്തി ഫോട്ടോ എടുത്തു. മാറിമാറി പോസ് ചെയ്യാന്‍ ആവശ്യപ്പെടുന്നുണ്ടായിരുന്നു. ഞാന്‍ അനുസരണയുള്ള കുട്ടിയായി മാറി. അദ്ദേഹത്തിന്റെ കൈകള്‍ മാറിമാറി ക്യാമറയില്‍ ക്ലിക്ക് ചെയ്യുന്നുണ്ടായിരുന്നു. കഴിഞ്ഞ ദിവസമാണ് ആ ഫോട്ടകള്‍ കണ്ടത്. എല്ലാം ഒന്നിനൊന്ന് മനോഹരം.
മമ്മൂട്ടി തന്നെ നിര്‍ത്തി ഫോട്ടോകള്‍ എടുത്ത് അനുഭവങ്ങള്‍ പങ്കുവച്ച് ഇന്ദ്രന്‍സ് പറഞ്ഞു.
നവാഗതയായ റത്തീന സംവിധാനം ചെയ്യുന്ന ചിത്രമാണ് പുഴു. ജോര്‍ജാണ് നിര്‍മ്മാതാവ്.
Recent Comments