67-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു വിതരണം ചെയ്തു. 51-ാമത് ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്ക്കാരം രജനികാന്ത് ഏറ്റുവാങ്ങി. മികച്ച നടന്മാരായി തെരഞ്ഞെടുക്കപ്പെട ധനുഷ്, മനോജ് ബാജ്പേയി, മികച്ച നടി കങ്കണ റണൗട്ട് എന്നിവരും പുരസ്കാരം ഏറ്റുവാങ്ങാന്‍ എത്തിയിരുന്നു.
മികച്ച ചലച്ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട മരയ്ക്കാര്‍ അറബിക്കലടിന്റെ സിംഹത്തിനുവേണ്ടി സംവിധായകന് പ്രിയദര്‍ശനും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും ഉപരാഷ്ട്രപതിയില്നിന്ന് പുരസ്കാരം സ്വീകരിച്ചു.
അവാര്‍ഡ് വിതരണ ചടങ്ങിനെ സംബന്ധിച്ച് നാല് ദിവസം മുമ്പാണ് ജേതാക്കള്‍ക്ക് അറിയിപ്പ് ലഭിച്ചത്. കോവിഡ് പശ്ചാത്തലത്തില്‍ ചടങ്ങില്‍ കൂടുതല്‍ പേരെ കൊണ്ടുവരുന്നതിനും നിയന്ത്രണങ്ങളുണ്ടായിരുന്നു.
Recent Comments