മികച്ച ചലച്ചിത്രത്തിനും തിരക്കഥാകൃത്തിനുമുള്ള (ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍) സംസ്ഥാന പുരസ്കാരം നേടിയ ജിയോ ബേബിയുടെ ഏറ്റവും പുതിയ ചിത്രമാണ് സ്വാതന്ത്ര്യസമരം. സ്വാതന്ത്ര്യസമരത്തിന്റെ വിശേഷങ്ങള്‍ കാന്‍ ചാനലുമായി പങ്കുവയ്ക്കുകയാണ് ജിയോബേബി.
‘സ്വാതന്ത്ര്യസമരം ഒരു ആന്തോളജി ഫിലിമാണ്. അഞ്ച് കഥയും അഞ്ച് സംവിധായകരുമാണുള്ളത്. അതില്‍ നാല് ചിത്രങ്ങളുടെ ഷൂട്ടിംഗ് പൂര്‍ത്തിയായി. കോട്ടയം, കോഴിക്കോട്, എറണാകുളം, ആലപ്പുഴ എന്നിവിടങ്ങളിലായിരുന്നു ഷൂുട്ടിംഗ്. ഓരോ ചിത്രത്തിനുമുള്ള സബ് ടൈറ്റിലുകള്‍ ആയിട്ടില്ല. പ്രീപ്രൊഡക്ഷന് പൂര്‍ത്തിയാകുന്ന മുറയ്ക്ക് അതിനും തീരുമാനമുണ്ടാകും. ഞാനടക്കം അഞ്ച് പേരാണ് ഈ സിനിമയ്ക്കുവേണ്ടി എഴുതുന്നതും സംവിധാനം ചെയ്യുന്നതും. കുഞ്ഞില മാസിലാമണി, അഖില്‍ അനില്‍കുമാര്‍, ജിതിന് ഐസക്ക് തോമസ്, ഫ്രാന്‍സിസ് ലൂയീസ് എന്നിവരാണ് മറ്റുള്ളവര്‍.’
‘വലിയ സമരങ്ങളെക്കുറിച്ചോ, വിപ്ലവങ്ങളെക്കുറിച്ചോ ഒന്നുമല്ല, സ്വാതന്ത്ര്യസമരം സംസാരിക്കുന്നത്. ഏതൊരു മനുഷ്യന്റെയും ഏറ്റവും അടിസ്ഥാന ആവശ്യങ്ങളിലൊന്നാണ് സ്വാതന്ത്ര്യം. അത് ലഭിക്കുന്നുണ്ടോ എന്നതിനെക്കുറിച്ചാണ് ഈ ചിത്രം പറയുന്നത്.’
‘ജോജു ജോര്‍ജും രോഹിണിയുമാണ് ആദ്യചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. രജീഷാവിജയനാണ് രണ്ടാമത്തെ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശ്രിന്ദയും സിദ്ധാര്‍ത്ഥ് ശിവയുമാണ് പിന്നീടുള്ള രണ്ട് ചിത്രങ്ങളെ കഥാപാത്രങ്ങള്‍. കബിനിയാണ് അഞ്ചാമത്തെ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇവരെക്കൂടാതെ അനവധി പുതുമുഖങ്ങളും ഈ ചിത്രങ്ങളുടെ ഭാഗമാകുന്നുണ്ട്.’
‘സാനു കെ. തോമസും വിമലും നിഖില്‍ എസ്. പ്രവീണും ചേര്‍ന്നാണ് ഛായാഗ്രഹണം ഒരുക്കുന്നത്. ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ശേഷം മാന്‍കൈന്‍ഡ് ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രംകൂടിയാണിത്. ജോമോന് ജേക്കബ്ബ്, ഡിജോ അഗസ്റ്റിന്, സജിന്‍ എസ്. രാജ്, വിഷ്ണു രാജന് എ്നിവരാണ് നിര്‍മ്മാതാക്കള്‍.’
Recent Comments