മോഹന്‍ലാലിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണന് ഒരുക്കിയ മാസ്സ് കോമഡി എന്റര്‍ടൈനറാണ് ‘ആറാട്ട്’. പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ഫെബ്രുവരി 10ന് തിയറ്ററുകളില്‍ എത്തുന്നു. കഴിഞ്ഞ വര്‍ഷം ആദ്യം റിലീസ് ചെയ്ത ബിഗ് ബ്രദറിനുശേഷം തിയറ്ററുകളില്‍ റിലീസ് ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം കൂടിയാണിത്.
നെയ്യാറ്റിന്‍കര ഗോപന് എന്ന കഥാപാത്രമായാണ് ‘ആറാട്ടി’ല്‍ മോഹന്‍ലാല്‍ എത്തുന്നത്. ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത് ഉദയകൃഷ്ന് തന്നെയാണ്. ചിത്രത്തില്‍ മോഹന്‍ലാല്‍ ഉപയോഗിക്കുന്ന കറുത്ത ബെന്‍സ് കാറും ശ്രദ്ധ നേടിക്കഴിഞ്ഞു. ”മൈ ഫോണ്‍ നമ്പര്‍ ഈസ് 2255” എന്ന ‘രാജാവിന്റെ മകനി’ലെ ഡയലോഗ് ഓര്‍മ്മിപ്പിക്കും വിധം കാറിനും 2255 എന്ന നമ്പറാണ് നല്‍കിയിരിക്കുന്നത്.
പ്രത്യേക ലക്ഷ്യത്തോടെ ഗോപന് നെയ്യാറ്റിന്‍കരയില്‍ നിന്നും പാലക്കട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. മണ്മറഞ്ഞ മഹാനടന് നെടുമുടി വേണു ഒടുവിലായി അഭിനയിച്ച ചിത്രങ്ങളില്‍ ഒന്ന് കൂടിയാണ് ‘ആറാട്ട്’.
ശ്രദ്ധ ശ്രീനാഥാണ് നായിക. സിദ്ദിഖ്, വിജയരാഘവന്, ജോണി ആന്റണി, ഇന്ദ്രന്‍സ്, രാഘവന്, നന്ദു, ബിജു പപ്പന്, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ക്യാമറ: വിജയ് ഉലകനാഥ്, എഡിറ്റര്‍: സമീര്‍ മുഹമ്മദ്. സംഗീതം: രാഹുല്‍ രാജ്. കലാസംവിധാനം: ജോസഫ് നെല്ലിക്കല്‍. വസ്ത്രാലങ്കാരം: സ്റ്റെഫി സേവ്യര്‍.
Recent Comments