ഇന്ന് അതിരാവിലെയായിരുന്നു ആ അപകടം. അന്‍സി കബീറും അഞ്ജന ഷാജനും സഞ്ചരിച്ചിരുന്ന വാഹനം ഒരു ബൈക്കില്‍ ഇടിച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ ഇരുവരും മരണപ്പെട്ടു. വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍ അത്യാസന്ന നിലയില്‍ ഹോസ്പിറ്റലിലാണുള്ളത്.
ഫോര്‍ട്ട് കൊച്ചിയില്‍വച്ച് നടന്ന ഒരു ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്ത് തിരിച്ച് മടങ്ങുന്നതിനിടെയായിരുന്നു അപകടം. ബൈപ്പാസിലുള്ള ഹോളിഡേ ഇന്‍ ഹോട്ടലിന് മുന്നില്‍വച്ചാണ് അപടകടം നടന്നത്. വാഹനം അമിതവേഗത്തിലായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
അപകടം നടക്കുന്നതിന് തൊട്ടുമുമ്പ് അന്‍സി കബീര്‍ തന്റെ ഇന്റഗ്രാമില്‍ കുറിച്ച വാക്കുകളാണ് ഇപ്പോള്‍ എല്ലാവരിലും വേദന പടര്‍ത്തുന്നത്. അവര്‍ പോസ്റ്റ് ചെയ്തിരുന്ന വീഡിയോയില്‍ എഴുതിയിരുന്നത് ‘It’s time to go…’ (പോകാനുള്ള സമയമായി) എന്നായിരുന്നു. അതിന് പിന്നാലെയായിരുന്നു അപകടം. അവര്‍ മരണം മുന്‍കൂട്ടി കണ്ട് എഴുതിയതുപോലെയിരിക്കുന്നുവെന്നാണ് ചില സുഹൃത്തുക്കള്‍ കമന്റ് ചെയ്തത്. 2019 ലെ മിസ് കേരളയാണ് അന്‍സി കബീര്‍.
View this post on Instagram
മിസ് കേരള റണ്ണര്‍ അപ്പാണ് ഡോ. അഞ്ജന ഷാജന്. അടുത്തിടെ ദുര്‍ഖര്‍ സല്‍മാനെ നായകനാക്കി റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്ത സല്യൂട്ടിലും ഒരു ചെറിയ വേഷം അഞ്ജന ചെയ്തിട്ടുണ്ട്. എറണാകുളത്ത് നടന്ന ഓഡിഷനില്‍ ഇവര്‍ നേരിട്ട് പങ്കെടുക്കുകയായിരുന്നു. അതിലെ മികച്ച പ്രകടനമാണ് അവരെ റോഷന്റെ സിനിമയിലേയ്ക്ക് എത്തിച്ചത്. രണ്ട് ദിവസത്തെ വര്‍ക്ക് മാത്രമാണ് അവര്‍ക്ക് ആ ചിത്രത്തിലുണ്ടായിരുന്നതെങ്കിലും മികച്ച വേഷമായിരുന്നു അഞ്ജനയുടേതെന്ന് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്ട്രോളര് സിദ്ധു പനയ്ക്കല്‍ ഓര്‍ക്കുന്നു. ഭാവിയില്‍ സിനിമയില്‍ നന്നായി വരാവുന്ന ഒരു കുട്ടി എന്ന് റോഷന് അഭിപ്രായപ്പെട്ടതായും സിദ്ധു തന്റെ കുറിപ്പില്‍ എഴുതിയിട്ടുണ്ട്.
Recent Comments