ഇക്കഴിഞ്ഞ ഒക്ടോബര്‍ 31 നായിരുന്നു സോങ് റിക്കോര്‍ഡിംഗ്. ലാല്‍സാര്‍ രാവിലെ ഒന്‍പത് മണിക്കുതന്നെ സ്റ്റുഡിയോയിലെത്തി. എറണാകുളത്തുള്ള വിസ്മയ സ്റ്റുഡിയോയിലായിരുന്നു റിക്കോര്‍ഡിംഗ്. വന്നപാടേ, രമേഷ് നാരായണന് അദ്ദേഹത്തെ പാട്ട് പഠിപ്പിച്ചു. വേഗത്തിലാണ് ലാല്‍സാര്‍ എല്ലാം കേട്ടുപഠിച്ചത്. ഇടയ്ക്കെപ്പോഴോ എന്നോടൊരു ചോദ്യം. ‘ഈ പാട്ട് എന്നെക്കൊണ്ട് പാടിക്കാനുള്ള നിര്ബ്ബന്ധമെന്തായിരുന്നു?’ എനിക്ക് ഉത്തരം പറയാനും സാവകാശം ഉണ്ടായില്ല. പരിണിതപ്രജ്ഞനായ ഒരു ഗായകന് പാടുന്ന സിറ്റ്വേഷനല്ല, ഈ പാട്ടിനുള്ളത്. ആക്ടേഴ്സ് എക്സ്പ്രഷനിലൂടെ അവതരിപ്പിക്കുന്ന ഗാനമാണ്. പ്രത്യേകിച്ചും ബര്‍മുഡ എന്ന ചിത്രത്തിന്റെ നറേഷന് തന്നെ ഒരു മൗസ് ആന്റ് ക്യാറ്റ് പ്ലേ പോലെയാണ്. സാധാരണ ഒരു ചെറുപ്പക്കാരനും ഒരു പോലീസ് ഉദ്യോഗസ്ഥനുമാണ് ഈ പ്ലേയിലുടനീളം പങ്കെടുക്കുന്നത്. ഷെയിന്‍ നിഗവും വിനയ് ഫോര്‍ട്ടുമാണ് ആ വേഷങ്ങളിലെത്തുന്നത്. അപ്പോള്‍ ആ പാട്ടും അതുപോലെയായിരിക്കണം. അതൊരു ആക്ടര്‍ എക്സ്പ്രഷനോടുകൂടി വന്നാല്‍ വളരെ നന്നാവും. അതുകൊണ്ടാണ് ലാല്സാറിനെവച്ച് പാടിക്കാന്‍ ആഗ്രഹിച്ചത്. ഞാന്‍ പറഞ്ഞു.
എന്റെ മറുപടി കേട്ട അദ്ദേഹം ചിരിക്കുകമാത്രമേ ചെയ്തുള്ളൂ. പിന്നെ പാട്ട് പഠിക്കാനുള്ള തിരക്കുകളിലായി. ബുഡാപെസ്റ്റിലെ നാല്‍പ്പതോളം കലാകാരന്മാര് തീര്‍ത്ത ഓര്‍ക്കസ്ട്രേഷന്റെ അകമ്പടിയില്‍ ലാല്‍സാര്‍ പാടിത്തുടങ്ങി. എല്ലാം നിയന്ത്രിച്ചുകൊണ്ട് രമേഷ്നാരായണനും ഒപ്പമുണ്ടായിരുന്നു. മൂന്ന് മണിക്കൂര്‍കൊണ്ട് പാടിത്തീര്‍ത്തു. കണ്ണെഴുതി പൊട്ടുംതൊട്ടിലെ പാട്ടുപോലെ അതിഗംഭീരമാണ് ഈ ഗാനവും. സിനിമയുടെ പ്രമോഷനുവേണ്ടി ഇതിന്റെയൊരു വീഡിയോ ഞങ്ങള്‍ ഷൂട്ട് ചെയ്തിട്ടുണ്ട്. അതിന്റെ ചെറിയൊരു ഭാഗം ഇന്ന് വൈകുന്നേരം ലാല്‍സാര്‍ ഫെയ്സ്ബുക്കിലൂടെ പോസ്റ്റ് ചെയ്യും. ഒപ്പം ഗായിക കെ.എസ്. ചിത്രയും. ടി.കെ. രാജീവ്കുമാര്‍ പറഞ്ഞു.
Recent Comments