ഷാജി കൈലാസ്-പൃഥ്വിരാജ് ചിത്രം ‘കടുവ’യുടെ ചിത്രീകരണത്തിനായി ബോളിവുഡ് താരം വിവേക് ഒബ്റോയ് എത്തി.ലൂസിഫറിനു ശേഷം വിവേക് ഒബ്റോയ് അഭിനയിക്കുന്ന മലയാള ചിത്രമാണ് കടുവ. ‘വേട്ടക്കാരന് എത്തി’ എന്ന അടികുറുപ്പോടെയാണ് ചിത്രത്തിന്റെ സെറ്റില്‍ വിവേക് എത്തിയ ഫോട്ടോ സോഷ്യല്‍മീഡിയയില്‍ അണിയറക്കാര്‍ പങ്കുവച്ചത്. ലൂസിഫര്‍ ആയിരുന്നു വിവേക് ഒബ്റോയ് മലയാളത്തില്‍ ആദ്യമായി അഭിനയിച്ച ചിത്രം. പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രത്തില്‍ ‘ബോബി’ എന്ന വില്ലന്‍ കഥാപാത്രത്തെ താരം അവിസ്മരണീയമാക്കി.
പ്രഖ്യാപിച്ചതു മുതല്‍ വിവാദങ്ങളില്‍ നിറഞ്ഞു നില്ക്കുന്ന ചിത്രമാണ് കടുവ. കടുവാക്കുന്നേല്‍ കുറുവച്ചന് എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്. എട്ട് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാജി കൈലാസ് മലയാളത്തില്‍ ഒരുക്കുന്ന ചിത്രമാണ് ഇത്. മാസ് ആക്ഷന്‍ എന്റര്ടെയ്നര് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ജിനു എബ്രഹാം ആണ്.
18 ദിവസം കൊണ്ട് മോഹന്‍ലാല്‍ ചിത്രം ‘എലോണ്‍’ ഷൂട്ട് ചെയ്ത് പൂര്‍ത്തീകരിച്ച ശേഷമാണ് സംവിധായകന് ഷാജി കൈലാസ് ‘കടവ’യുടെ ചിത്രീകരണം ആരംഭിച്ചത്. കാഞ്ഞിരപ്പള്ളിയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.
70 ദിവസത്തോളം നീണ്ടു നില്ക്കുന്ന ഷൂട്ടിംഗ് ഷെഡ്യൂളാണ് ഉള്ളത്. സംയുക്ത മേനോനാണ് ചിത്രത്തിലെ നായികാ വേഷത്തില്‍ എത്തുന്നത്. ആദ്യമായാണ് പൃഥ്വിയും സംയുക്തയും ഒരു ചിത്രത്തിനായി ഒന്നിക്കുന്നത്.
Recent Comments