‘അമേരിക്കന്‍യാത്ര കഴിഞ്ഞ് വന്നതിന് പിന്നാലെ ചെറിയ ചുമ ഉണ്ടായിരുന്നു. പരിശോധനയില്‍ കോവിഡ് ആണെന്ന് തെളിഞ്ഞു. ഞാന്‍ സ്വയം ക്വാറന്റൈനിലേയ്ക്ക് പോവുകയാണ്. ഇനിയും കോവിഡ് ബാധ നമ്മെ വിട്ടുമാറിയിട്ടില്ല. കരുതിയിരിക്കുക’ രണ്ട് മണിക്കൂര്‍ മുമ്പ് കമല്‍ ട്വീറ്റ് ചെയ്തു.
அமெரிக்கப் பயணம் முடிந்து திரும்பிய பின் லேசான இருமல் இருந்தது. பரிசோதனை செய்ததில் கோவிட் தொற்று உறுதியானது. மருத்துவமனையில் தனிமைப்படுத்திக் கொண்டுள்ளேன். இன்னமும் நோய்ப்பரவல் நீங்கவில்லையென்பதை உணர்ந்து அனைவரும் பாதுகாப்பாக இருங்கள்.
— Kamal Haasan (@ikamalhaasan) November 22, 2021
കഴിഞ്ഞയാഴ്ചയാണ് കമല്ഹാസന് തന്റെ സ്വന്തം ക്ലോത്തിംഗ് ബ്രാന്റായ ഹൗസ് ഓഫ് ഖാദിയുടെ ആവശ്യത്തിനായി അമേരിക്കയില്‍ പോയിരുന്നത്. മടങ്ങിവരവില്‍ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടുവെന്നുവേണം കരുതാന്‍. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവായത്. ഇപ്പോള്‍ അദ്ദേഹം ക്വാറന്റൈനിലാണ്.
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിക്രത്തിന്റെ സെക്കന്റ് ഷെഡ്യൂളില്‍ പങ്കെടുക്കേണ്ടതായിരുന്നു. ക്വാറന്റൈന് രണ്ടാഴ്ച നീളുമെന്നതിനാല്‍ ഷൂട്ടിംഗ് ഷെഡ്യൂള്‍ നീണ്ടേക്കും. പുതിയ തീയതി പ്രഖ്യാപിച്ചിട്ടുമില്ല.
Recent Comments