കഴിഞ്ഞ കുറച്ചു കാലമായി താരസംഘടനയായ അമ്മയുമായി അത്ര സ്വരചേര്‍ച്ചയിലല്ല നടന് ഷമ്മി തിലകന്. അമ്മ-തിലകന് പ്രശ്നങ്ങളാണ് അടിസ്ഥാന കാരണം. അമ്മയുടെ പൊതുയോഗങ്ങളിലടക്കം ഷമ്മി പങ്കുകൊള്ളാറുണ്ടെങ്കിലും തന്റെ നിഷേധനിലപാടുകള്‍ അദ്ദേഹം തുടര്‍ന്നുവരികയായിരുന്നു. അമ്മയുടെ ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിലും ഷമ്മി പങ്കെടുത്തിരുന്നു. പക്ഷേ എല്ലാവരില്‍നിന്നും വ്യക്തമായ അകലം പാലിച്ചു.
കോവിഡിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി അമ്മയുടെ ജനറല്‍ബോഡി കൂടിയിട്ടില്ല. കോവിഡ് മാനദണ്ഡങ്ങളില്‍ അയവ് വന്നതോടുകൂടി ഡിസംബര്‍ 19 ന് അമ്മയുടെ ജനറല്‍ ബോഡി വിളിച്ചുചേര്‍ത്തിരിക്കുകയാണ്. പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും അതിനോടൊപ്പം നടക്കുന്നുണ്ട്. ഇത്തവണ ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് ഒറ്റയ്ക്ക് മത്സരിച്ച് ജയിക്കുമെന്ന് ഷമ്മി പലരോടും പറഞ്ഞിരുന്നു. ഡിസംബര്‍ 3 വെള്ളിയാഴ്ച വൈകുന്നേരം 4 മണിവരെയായിരുന്നു നോമിനേഷന് സമര്‍പ്പിക്കാനുള്ള അവസാന സമയം. ഇന്നലെ ഷമ്മിയും നോമിനേഷന് സമര്‍പ്പിച്ചു. അതിന്റെ ദൃശ്യങ്ങള്‍ അദ്ദേഹംതന്നെ മൊബൈലില്‍ ഷൂട്ട് ചെയ്യുന്നുണ്ടായിരുന്നു.
നോമിനേഷന്റെ സൂക്ഷ്മപരിശോധന ഇന്നായിരുന്നു. രണ്ട് അഡ്വക്കേറ്റുമാരുടെ സാന്നിദ്ധ്യത്തിലായിരുന്നു സൂക്ഷ്മപരിശോധനകള്‍ നടന്നത്. നോമിനേഷന് സമര്‍പ്പിച്ചവരോടും നേരിട്ട് ഹാജരാകാന്‍ പറഞ്ഞിരുന്നു.
ഷമ്മി തിലകന് സമര്‍പ്പിച്ച നോമിനേഷനില്‍ അദ്ദേഹത്തിന്റെ പേരോ, ഒപ്പോ, തീയതിയോ ഉണ്ടായിരുന്നില്ല. അപൂര്‍ണ്ണമായ നോമിനേഷന് അതുകൊണ്ടുതന്നെ വരണാധികാരികള്‍ തള്ളുകയായിരുന്നു.
സ്വന്തം നോമിനേഷനില്പോലും പേരോ ഒപ്പോ നേരാംവണ്ണം ഇടാന്‍ അറിയാത്തൊരാള്‍ സെക്രട്ടറിസ്ഥാനത്ത് മത്സരിച്ചിട്ട് എന്ത് കാര്യം എന്നാണ് ഇപ്പോള്‍ അണിയറസംസാരം. ഇക്കാര്യത്തില്‍ ഷമ്മിതിലകന്‍ ഇനിയും മനസ്സ് തുറന്നിട്ടില്ല.
Recent Comments