വെള്ളരിക്ക പട്ടണം എന്ന ചിത്രത്തിലേയ്ക്ക് ഓഡിഷന് വഴി തിരഞ്ഞെടുക്കപ്പെട്ടു വന്ന ബാലതാരമാണ് തേജസ്. ഷൂട്ടിങ്ങിനിടെയാണ് മഞ്ജുവാര്യര്‍ തേജസിന്റെ ആ പഴയ വീഡിയോ കണ്ടത്. അമ്മയുടെ അടുക്കലിരുന്ന് ശാഠ്യംപിടിച്ച് കരയുകയാണ് രണ്ടരവയസ്സുകാരന് തേജസ്. വാക്കുകള്‍ അവ്യക്തമാണെങ്കിലും അമ്മയുടെ ചോദ്യത്തിന് അവന് ഉത്തരം പറയുന്നത് മഞ്ജുവാര്യരെ കാണണമെന്നാണ്. ടിവിയില്‍ സിനിമകള്‍ കാണുന്ന ശീലമുണ്ടായിരുന്ന തേജസിന്റെ മനസ്സിലേയ്ക്ക് എപ്പോഴോ ആഴത്തില്‍ പതിഞ്ഞുപോയതാവണം മഞ്ജുവാര്യയുടെ പേരും മുഖവും.
വര്‍ഷങ്ങള്‍ക്കിപ്പുറം ആ താരത്തിനോടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് തേജസ്. കുരുന്നിന്റെ സ്നേഹത്തിനു മുന്നില്‍ സ്വതസിദ്ധമായ ചിരിയായിരുന്നു താരത്തിന്റെ മറുപടി. ഒപ്പം നിര്‍ത്തി ഒരു ഫോട്ടോ എടുക്കാനും മറന്നില്ല മഞ്ജു. ആറു വയസ്സാണ് ഇപ്പോള്‍ തേജസിന്.
ഫുള്‍ ഓണ്‍സ്റ്റുഡിയോസ് നിര്‍മിക്കുന്ന ‘വെള്ളരിക്കാപട്ടണ’ത്തിന്റെ സംവിധാനം മഹേഷ് വെട്ടിയാറാണ്. മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ് രചന. അലക്സ് ജെ.പുളിക്കല്‍ ആണ് ഛായാഗ്രഹണം.
മഞ്ജുവാര്യര്‍ക്കും സൗബിനും പുറമേ സലിംകുമാര്‍, സുരേഷ്കൃഷ്ണ, കൃഷ്ണശങ്കര്, ശബരീഷ് വര്‍മ, ഇടവേള ബാബു, അഭിരാമി ഭാര്ഗവന്, കോട്ടയം രമേശ്, വീണനായര്‍, പ്രമോദ് വെളിയനാട്, ശ്രീകാന്ത് വെട്ടിയാര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു. വാര്‍ത്താപ്രചരണം എ.എസ്. ദിനേശ്.
Recent Comments