രാജമൗലി ചിത്രം ‘ആര്‍ആര്‍ആറി’ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. രാംചരണും ജൂനിയര്‍ എന്‍ടിആറും നിറഞ്ഞാടി ത്രസിപ്പിക്കുന്ന ട്രെയിലറാണ് അണിയറക്കാര്‍ പുറത്ത് വിട്ടിരിക്കുന്നത്. ബ്രിട്ടീഷ് ഭരണകൂടം നടത്തുന്ന ക്രൂരതകളും അടിച്ചമര്‍ത്തപ്പെടുന്നവന്റെ വേദനയും ചെറുത്ത് നില്‍പ്പിന്റെ പോരാട്ടവീര്യവും നിറച്ച ട്രെയിലര്‍ ഇതിനോടൊപ്പം തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി കഴിഞ്ഞിരിക്കുകയാണ്.
രാജമൗലി ഒരുക്കിയ മറ്റൊരു ദൃശ്യ വിരുന്ന് തന്നെയാവും ആര്‍ആര്‍ആര്‍ എന്ന് ഉറപ്പു നല്‍കുന്നതാണ് ചിത്രത്തിന്റെ ട്രെയിലര്‍. അടുത്ത ബാഹുബലിയെന്നും ആരാധകരും വിശേഷിപ്പിച്ചിട്ടുണ്ട്.
450 കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച ചിത്രം റിലീസിന് മുമ്പ് തന്നെ 325 കോടിയുടെ ഡിജിറ്റല്‍ സാറ്റലൈറ്റ് റൈറ്റ്സ് സ്വന്തമാക്കിയിരുന്നു. സീ 5, നെറ്റ്ഫ്ളിക്സ്, സ്റ്റാര്‍ഗ്രൂപ്പ് തുടങ്ങിയ കമ്പനികള്‍ക്കാണ് ചിത്രത്തിന്റെ വിതരണാവകാശം.
തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട, മലയാളം എന്നീ ഭാഷകള്‍ക്ക് പുറമെ നാല് വിദേശ ഭാഷകളിലും ചിത്രം ഇറങ്ങും.
ആലിയ ഭട്ട്, അജയ് ദേവ്ഗണ്, സമുദ്രക്കനി, ശ്രയാ ശരണ്‍ തുടങ്ങിവരും ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു. വി. വിജയേന്ദ്രപ്രസാദിന്റേതാണ് തിരക്കഥ.
ചരിത്രവും ഫിക്ഷനും ഇടകലര്‍ത്തിയാണ് ചിത്രം ഒരുക്കുന്നത്. രുധിരം, രൗദ്രം, രണം എന്നിവയുടെ ചുരുക്കരൂപമാണ് ആര്.ആര്.ആര്. കോവിഡ് പ്രതിസന്ധികള്‍ക്ക് ശേഷം ഒക്ടോബര്‍ ആദ്യവാരത്തോടെയാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിച്ചത്. 2022 ജനുവരി 7ന് ലോകത്തെമ്പാടുമുള്ള തിയേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യും.
Recent Comments