രണ്ട് ദിവസം മുമ്പാണ് ഞാന്‍ മരക്കാര്‍ കണ്ടത്. തൃശൂര്‍ ശോഭാസിറ്റിയില്‍ ഇരുന്ന്. കുടുംബാംഗങ്ങളും ഒപ്പമുണ്ടായിരുന്നു. മരക്കാറിനെക്കുറിച്ചുള്ള മോശം അഭിപ്രായങ്ങള്‍ എന്റെ ചെവിയിലുമെത്തിയിരുന്നു. ചിലതൊക്കെ വായിക്കുകയും ചെയ്തിരുന്നു. അതൊന്നും ശരിയാവല്ലേയെന്നാണ് പ്രാര്‍ത്ഥിച്ചത്. എങ്കിലും ആശങ്കകള്‍ക്ക് നടുവിലിരുന്നാണ് ഞാന്‍ സിനിമ കാണാന്‍ തുടങ്ങിയത്.
ആദ്യ ഷോട്ട് കണ്ടപ്പോള്‍തന്നെ വ്യക്തമായി ആളുകള്‍ പ്രചരിപ്പിച്ചതുപോലൊരു സിനിമയല്ല അതെന്ന്. അതോടെ എനിക്കും ആവേശമായി. എന്റെ ആവേശത്തെ ഒന്നിനൊന്ന് കത്തി ജ്വലിപ്പിച്ചാണ് ഓരോ റീലുകളും കടന്നുപോയത്.
മരക്കാര്‍ ഒരു സാധാരണ ചിത്രമല്ല. ചരിത്രസിനിമയാണ്. സാധാരണ സിനിമപോലെ അത് ഷൂട്ട് ചെയ്യാനാവില്ല. ഗ്രീന്മാറ്റിനുള്ളിലാണ് ഏറെയും ഭാഗങ്ങള്‍ ഷൂട്ട് ചെയ്തിരുന്നതെന്ന് കേട്ടിരുന്നു. അവിടെയൊക്കെ വിഷ്വല്‍ ബ്യൂട്ടി കൊണ്ടുവരാന്‍ ഒരു സംവിധായകന് ഒരുപാട് പരിമിതികള്‍ ഉണ്ട്. എന്നിട്ടും ഓരോ ഫ്രെയിമും എത്ര ഭംഗിയോടെയാണ് വിഷ്വലൈസ് ചെയ്തിരിക്കുന്നത്. അതിനുവേണ്ടി എന്തുമാത്രം പ്രീവര്ക്കുകള് പ്രിയന്‍സാര്‍ എടുത്തിട്ടുണ്ടാവും. അതിലെവിടെയും വിഷ്വല്‍ എഫക്ടുകള്‍ അധികം ഉപയോഗിച്ചതായി ഫീല്‍ ചെയ്യുന്നില്ല. ഒരു അഭിമുഖത്തില്‍ പ്രിയന്‍സാര്‍ പറയുന്നത് കേട്ടിരുന്നു, ഒരു കടലുപോലും ക്യാമറ കണ്ടിട്ടില്ലെന്ന്. എന്നിട്ടും കടല്‍ രംഗങ്ങളൊക്കെ എത്ര സ്വാഭാവികതയോടെയാണ് ചിത്രീകരിച്ചിരിക്കുന്നത്.
എന്നെ അമ്പരപ്പിച്ച മറ്റൊരു സംഗതി, ആ സിനിമ ഷൂട്ട് ചെയ്യാനെടുത്ത ദിനങ്ങളായിരുന്നു. 110 ദിവസമായിരുന്നത്രെ അതിന്റെ ഷൂട്ടിംഗ് ദിനങ്ങള്‍. അത്രയും ദിവസത്തിനുള്ളില്‍ ഇങ്ങനെയൊരു ബ്രഹ്മാണ്ഡ ചിത്രത്തെ സൃഷ്ടിക്കാന്‍ പ്രിയന്സാറിനല്ലാതെ മറ്റാര്‍ക്കും കഴിയില്ല. അത് പ്രിയന്‍സാറിന് മാത്രം കഴിയുന്ന മാജിക്കാണ്.
മരക്കാറിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച അഭിനേതാക്കള്‍ മാത്രമല്ല, ക്രൂസും അഭിനന്ദനമര്‍ഹിക്കുന്നു. പ്രത്യേകിച്ചും ഛായാഗ്രഹണം, കോസ്റ്റ്യൂം, മേക്കപ്പ്, ആര്‍ട്ട്, വിഎഫ്എക്സ്, സൗണ്ട് എല്ലാം ഒന്നിനൊന്ന് മെച്ചമായിരുന്നു. ഈയൊരു മനോഹര ചിത്രത്തെയാണല്ലോ ആളുകള്‍ ഡീഗ്രേഡ് ചെയ്തുകളഞ്ഞത്. അതെന്നെപ്പോലൊരാള്ക്കുപോലും കടുത്ത മനോവിഷമമുണ്ടാക്കിയിട്ടുണ്ടെങ്കില്‍ അതിന്റെ ക്രീയേറ്റേഴ്സ് എന്തുമാത്രം വേദനിച്ചിട്ടുണ്ടായിരിക്കും. ഇനിയെങ്കിലും ഒരാളും ഒരു സിനിമയേയും മുന്‍വിധികളോടെ സമീപിക്കരുതെന്ന് അഭ്യര്‍ത്ഥനയുണ്ട്.
Recent Comments