കോവിഡിന് ശേഷം തീയേറ്ററുകളില്‍ എത്തിയ വമ്പന്‍ റിലീസുകളായ ദുല്ഖുറിന്റ ‘കുറുപ്പ്’, സുരേഷ് ഗോപിയുടെ ‘കാവല്‍’, മോഹന്‍ലാല്‍ -പ്രിയദര്ശന് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ‘മരക്കാര്‍’ എന്നീ സിനിമകളില്‍ ഇനി ഒടിടിയില്‍. കോവിഡ് രണ്ടാം തരംഗത്തിന് ശേഷം തിയറ്ററുകളില്‍ പുറത്തിറങ്ങിയ ആദ്യ ബിഗ് ബജറ്റ് ചിത്രം കുറുപ്പ് നെറ്റ്ഫ്ലിക്സില്‍ പുറത്തിറക്കുന്നതായി അണിയറ പ്രവര്‍ത്തകര്‍ തന്നെ അറിയിച്ചു. കുറുപ്പിലെ നായിക ശോഭിത ധുലിപാലയാണ്. ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ കുറുപ്പിന്റെ നെറ്റ്ഫ്ലിക്സ് റിലീസ് പ്രഖ്യാപിച്ചത്. ചിത്രം ഡിസംബര്‍ 17ന് നെറ്റ്ഫ്ളിക്സില്‍ പുറത്തിറങ്ങും.
ഡിസംബര്‍ 17ന് തന്നെ പ്രിയദര്ശന്- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ പാന്‍ ഇന്ത്യന്‍ ബിഗ് ബജറ്റ് ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം ആമസോണ്‍ പ്രൈമിലൂടെ പുറത്തിറങ്ങും. ആമസോണ്‍ പ്രൈം തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ആമസോണ്‍ ഹെല്‍പ്പ് എന്ന ഫെയ്സ്ബുക്ക് ഹാന്‍ഡിലൂടെയാണ് ചിത്രത്തിന്റെ ഒടിടിറിലീസ് സ്ഥിരീകരിച്ചത്.
നീണ്ട കാത്തിരിപ്പുകള്‍ക്ക് ശേഷം ഡിസംബര്‍ 2നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. മോഹന്‍ലാല്‍ കുഞ്ഞാലി മരക്കാര്‍ നാലാമനായി എത്തിയ ചിത്രം അഞ്ചു ഭാഷകളിലായാണ് പുറത്തിറങ്ങിയത്. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
സുരേഷ് ഗോപിയെ നായകനാക്കി നിഥിന് രഞ്ജി പണിക്കര്‍ സംവിധാനം ചെയ്ത കാവല്‍ ആണ് ഒടിടിയില്‍ വരുന്ന അടുത്ത ചിത്രം. ചിത്രം നെറ്റ്ഫ്ളിക്സില്‍ ഡിസംബര്‍ 23ന് പ്രദര്‍ശിപ്പിക്കും എന്നാണ് അനൗദ്യോഗിക വിവരം. നവംബര്‍ 25നായിരുന്നു ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്തിരുന്നത്.
ഒരു വലിയ ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി വേഷമിടുന്ന ആക്ഷന്‍ ക്രൈം ത്രില്ലറാണ് കാവല്‍. ഗുഡ്വില് എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് ചിത്രം നിര്‍മ്മിച്ചത്.
ജോജു ജോര്‍ജ് നായകനായ മധുരം, ടോവിനോ തോമസ് നായകനായ മിന്നല്‍ മുരളി എന്നീ ചിത്രങ്ങളും ഒടിടി പ്രീമിയറായി ഡിസംബറില്‍ പുറത്തിറങ്ങും. .
Recent Comments