വാശിയുടെ സെറ്റില്‍വച്ച് ഇന്ന് രാവിലെയാണ് ടൊവിനോയെ കണ്ടത്. ഷൂട്ടിംഗിന്റെ ഇടവേളയില്‍ കാരവനില്‍ വിശ്രമിക്കുകയായിരുന്നു. അതിനിടെയാണ് ആ സന്തോഷവാര്‍ത്ത പങ്കുവച്ചത്. ചിക്കാഗോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഫീച്ചര്‍ ഫിലിമായി കള തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. കഴിഞ്ഞ ദിവസം സംവിധായകന് രോഹിത്താണ് തന്നെ ഈ വിവരം അറിയിച്ചതെന്നും ടൊവിനോ പറഞ്ഞു.
താന്‍ ആദ്യമായി നിര്‍മ്മിച്ച ഒരു ചിത്രത്തിന് ഇങ്ങനെയൊരു അന്തര്‍ദേശീയ അംഗീകാരം ലഭിച്ചതില്‍ വലിയ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫിസിക്കലി ഏറെ സ്ട്രെയിന്‍ ചെയ്ത ചിത്രമാണ് കള. ഞാന്‍ മാത്രമല്ല, അതിലെ സാങ്കേതിക വിദഗ്ധരും അഭിനേതാക്കളുമെല്ലാം ആ പരീക്ഷണത്തിലൂടെ കടന്നുപോയവരാണ്. ആ പരിശ്രമങ്ങള്‍ക്ക് കിട്ടിയ അംഗീകാരമായിട്ടാണ് ഈ പുരസ്കാരലബ്ധിയെ കാണുന്നത്. ടൊവിനോ പറഞ്ഞുനിര്‍ത്തി.
ഇത്തവണ മികച്ച ഫീച്ചര്‍ ഫിലിമിനുള്ള പുരസ്കാരം രണ്ട് ചിത്രങ്ങള്‍ പങ്കിട്ടെടുക്കുകയായിരുന്നു. അന്ഡോഗ് ഡെങ് സംവിധാനം ചെയ്ത ബേയ്ബ്ലേഡ് ഗേളും രോഹിത്ത് വി.എസ്. സംവിധാനം ചെയ്ത കളയും.
Recent Comments