സംവിധായകന് പാണ്ടിരാജ് സൂര്യയെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രമാണ് ‘എതര്‍ക്കും തുനിന്തവന്’. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം അഞ്ചു ഭാഷകളിലായാണ് പുറത്തിറങ്ങുന്നത്. നിലവില്‍ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കളായ സണ്‍പിക്ച്ചേഴ്സ്. 2022 ഫെബ്രുവരി 4ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യും.
ഡോക്ടര്‍ എന്ന സിനിമയിലൂടെ ശ്രദ്ധേയായ പ്രിയങ്ക അരുള്‍ മോഹനാണ് നായിക. രാജ്കിരണ്, സത്യരാജ്, ശരണ്യ പൊന്‍വണ്ണന്‍, സൂരി, എം.എസ്. ഭാസ്കര്‍, ദേവദര്‍ശിനി തുടങ്ങിയ വന്‍താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നു. ഡി. ഇമ്മാന് ആണ് സംഗീതം. ഛായാഗ്രഹണം ആര്. രത്നവേലു.
മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സൂര്യയുടെ ഒരു ചിത്രം തീയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നത്. 2019 ല്‍ പുറത്തിറങ്ങിയ മോഹന്‍ലാലിനോടൊപ്പം അഭിനയിച്ച കാപ്പാന് ആയിരുന്നു ഏറ്റവും ഒടുവിലായി തീയേറ്ററുകളിലെത്തിയത്. പിന്നീട് വന്നിട്ടുള്ള സൂര്യയുടെ ചിത്രങ്ങള്‍ ഒടിടി റിലീസ് ആയിരുന്നു.
Recent Comments